Thursday, June 30, 2011

ഇന്നലകളില്‍ കൊഴിഞ്ഞു വീണത്‌

പിന്തുടരുന്ന ഓര്‍മകളെ തട്ടി മാറ്റാന്‍ എനിക്കാവില്ല
ആശിക്കാത്ത ദര്‍ശനങ്ങളിലേക്ക് യാനപാത്രം വഴുതി നീങ്ങുമ്പോള്‍
മൗനം മുറിച്ചു നീ വരും
മണ്ണില്‍ അലിഞ്ഞ മാംസവും രക്തവും
ഒരു പ്രചോദനമായി പുനര്‍ജനിക്കും .
മനസ്സിനെ കുരുതികളങ്ങളില്‍ ജീവനൊടുക്കിയ സ്വപ്‌നങ്ങള്‍
നിനക്ക് വേണ്ടി വാതിലുകള്‍ തുറന്നിടും
ശവപൂജ  നടത്തി തയമ്പിച്ച കൈകളില്‍
അക്ഷരങ്ങള്‍ പിടഞ്ഞു മരിക്കുമ്പോള്‍
പാപ മോക്ഷം നല്‍കാന്‍ നീ വന്നിരുന്നങ്കില്‍ ..
ഓര്‍മ്മകള്‍ എരിഞ്ഞടങ്ങിയ കല്‍പ്പടവുകളിലെ
സ്നേഹചിരാതുകളില്‍ കണ്ണുനീര്‍ തുള്ളികള്‍ വെട്ടി തിളങ്ങുമ്പോള്‍
കണ്ടില്ലാന്നു നടിക്കാന്‍ ഇനിയും നിനക്കാവുമോ ?
പാതി മയങ്ങിയ കണ്ണുകള്‍ക്കിടയില്‍ സിന്ദൂരം ഒളിച്ചിറങ്ങിയതും 
മുടിയിഴകളില്‍ നാണം മറച്ച കവിള്‍ത്തടങ്ങളില്‍
ചുംബനങ്ങളുടെ ശേഷിപ്പുകള്‍ ബാക്കി നിര്‍ത്തിയതും
ഇന്നലകളില്‍ നിന്നില്‍ നിന്നും മായ്ച്ചു കളഞ്ഞുവോ ?
ബാലികാക്കകള്‍ കുടിയേറിയ മനസ്സിന്ടെ -
പടുവൃക്ഷ ചുവട്ടില്‍ ഓര്‍മ്മകള്‍ ബാക്കി നിര്‍ത്തി ഒടുങ്ങും മുമ്പ് നീ വരും ,
കാല വിളംബരം പോലെ ഞാന്‍ അത് കേള്‍ക്കും
ഒരു പക്ഷേ അന്ന് എന്റെ കൈകള്‍ ശൂന്യമായിരിക്കും
എങ്കിലും ഒരിക്കലും മരിക്കാത്ത ഓര്‍മകളില്‍ നാം ജീവിക്കും
ഒരു ചേലതുമ്പില്‍ വിരലുകള്‍ ചുറ്റി
മനസ്സിന്ടെ ഭീതി ഒഴിവാക്കുന്ന നിഷ്കളങ്കതയില്‍
നമുക്ക് ജീവിതം തുടരാം
മരണമെന്ന കോമാളിയിനിന്നു അടര്‍ന്നുവീണ
പുതു ജീവനായ് നമുക്ക് മാറം
ജീവികട്ടെ .............ഒരായിരം വര്‍ഷങ്ങള്‍ ....

Wednesday, June 29, 2011

വിടരുന്ന പൂവുകള്‍ക്കായി

ഏതോ രാത്രിയുടെ ആലസ്യതയില്‍
ആരുടെയോ സ്വാര്‍ത്ഥ താത്പര്യങ്ങളില്‍
അവളെന്ന മുള്‍ച്ചെടിയുടെ ജനനം
രണ്ടു തുള്ളി വിയര്‍പ്പിന്‍ തുള്ളികള്‍ സാക്ഷി നിര്‍ത്തി -
അവളിലേക്ക്‌ ജീവന്ടെ തുടിപ്പ് നല്‍കാന്‍ അവരും .
അവളിന്ന് ബന്ധങ്ങളുടെ ലോകത്തിന്ടെ പുതിയ ഇര ..
വേരുരപ്പിച്ച മണ്ണ് അവളുടെ മാത്രമെന്ന് അവള്‍ വിശ്വസിച്ചുവോ?
ആരുടെയോ ബാധ്യതയായ് അവള്‍ വളര്‍ന്നു
വാര്‍ധക്യം ബാധിച്ച കാലത്തിന്ടെ ഒഴുക്കില്‍ -
അവളും വളര്‍ന്നു
ഇലകളാല്‍ അവള്‍ നാണം മറച്ചു,
തന്നെ സംരക്ഷിക്കാന്‍ ഒരായിരം പേരുണ്ടെന്ന -
മിഥ്യാബോധം എന്നോ അവളിലും തളിരിട്ടു
വളര്‍ന്നു വരുന്ന മുള്ളുകളില്‍ സ്നേഹത്തിന്ടെ പനിനീര് തളിച്ച്
പുതിയ ബന്ധങ്ങളെ അവള്‍ കാത്തിരുന്നു .
ആ പൂന്തോട്ടം മാത്രമായിരുന്നു അവളുടെ ലോകം
പ്രായത്തിന്‍ കണ്ണുകളില്‍ അവള്‍ കാണുന്നതെല്ലാം സുന്ദരമായിരുന്നു
പാറി നടക്കുന്ന ചിത്രശലഭങ്ങളും ,കരി വണ്ടുകളുമെല്ലാം
അവളുടെ കണ്ണിനു എന്നും കുളിര്‍മ്മ നല്‍കി .
ആസ്വദിക്കുകയായിരുന്നു അവളും ജീവിതം .
ചുണ്ടുകളില്‍ പൂമൊട്ടുകള്‍ വിടര്‍ന്നത് കൊണ്ടാകാം
പൂന്തോട്ടത്തിലെ രാജകുമാരിയായി അവള്‍ വളര്‍ന്നു .
ഞാന്‍ എന്നാ ഭാവം, അഹങ്കാരത്തിന്‍ തീക്ഷ്ണതയില്‍
ആ പൂവിന്‍ മാധുര്യം പലരും കവര്‍ന്നെടുത്തു
സ്നേഹിച്ച കൈകള്‍ അവളിലെ ആ പുഷ്പത്തെ നുള്ളിയെടുക്കുമ്പോള്‍
അവള്‍ക്കറിയില്ലയിരുന്നോ ,സ്വന്തം ജീവിതമാണ് നഷ്ട്ടപെടുന്നതെന്ന് .
സ്വന്തം തേന്‍ നുകര്‍ന്നവരും ,ആസ്വദിച്ചവരും
അടുത്ത ഇരകളെ തേടി എങ്ങോ പോയ്മറഞ്ഞു
അവളുടെ സ്നേഹത്തിലും ,വേദനകളിലും
അവള്‍ മാത്രമെന്ന സത്യം മനസ്സിലാക്കുമ്പോള്‍
വൈകിയിരുന്നു, എല്ലാം നഷ്ട്ടമായിരുന്നു .
വെള്ളവും വളവും നല്‍കിയ കൈകള്‍
അവള്‍ക്കിന്നു അന്യമായിരിക്കുന്നു
പലരും സഞ്ചരിച്ചു മടുത്ത പാതയിലെ
അവസാന അംഗമായി അവളും മാറിയോ?
ആരാമത്തിലെ വെട്ടി മാറ്റിയ കളകളില്‍
പൊതു വഴിയിലേക്ക് വലിച്ചെറിയപ്പെട്ട പുതിയ പുത്രി .
മുള്ളുകള്‍ കൊടും വിഷം നിറച്ചു അവള്‍ കാത്തിരുന്നു
ചവിട്ടി അരച്ച പൂവിന്‍ സൌന്ദര്യം ആസ്വദിക്കാന്‍ ഇനിയാര് ?
അവളുടെ ജീവിതം ഇങ്ങനെ തീരും
ആരാരുമറിയാതെ ,ആര്‍ക്കും വേണ്ടാതെ
പുഷ്പ്പിക്കാത്ത ഒരു പരിഹാസ പാത്രമായി
അവള്‍ വളര്‍ന്നു കൊണ്ടിരുന്നു
പൂന്തോട്ടത്തില്‍ പുതിയ മുള്‍ച്ചെടികള്‍ വളര്‍ന്നു കൊണ്ടിരുന്നു
അവരും ഇതോ വഴികളിലെക്കോ ?
അനുഭവമെന്ന ഗുരു അവരിലെക്കെതും വരെ അവരും ജീവിക്കട്ടെ ...


Monday, June 27, 2011

യാത്രകള്‍

അതി മധുരങ്ങള്‍ ബാക്കി നിര്‍ത്തി
എന്റെ തളര്‍ന്ന മൃതശരീരവും പേറി
ഒരു നിഷേധിയെ പോലെ ഞാന്‍ അലയും.
കാല്‍ പാദങ്ങളില്‍ കാരമുള്ളിനാല്‍ കോറിയിട്ട വൃണങ്ങള്‍
കൈകളില്‍ ബന്ധനത്തിന്‍ വിലങ്ങുകളിലൂടെ ഒലിച്ചിറങ്ങിയ രക്തകറ
.മുടി ഇഴകള്‍ക്കുള്ളില്‍ കാപട്യം തഴച്ചു വളരുന്നുവോ ?
ലഹരിയിലായിരുന്നു ജീവിതം
വേദനകള്‍ സുഖമുള്ള അനുഭൂതികളും
മനസ്സിന്ടെ താഴ്വരകളില്‍ ഞാന്‍ എന്ന സമസ്യ അവ്യക്തം,
എന്നോ വേര്‍പിരിഞ്ഞ മനസ്സും ശരീരത്തിനുമിടയില്‍ ഞാന്‍ ആര് ?
സിരകളില്‍ അലിഞ്ഞ കാമക്രോധങ്ങള്‍
എന്നെയും മൃഗമാക്കി മാറ്റി
സ്നേഹത്തിന്ടെ ചിലന്തി വലകളില്‍ചെന്ന് ചാടുമ്പോള്‍
അര്‍ഹത ഇല്ലായിരുന്നു എനിക്ക് ഒന്നിനും
വലിച്ചെറിഞ്ഞ അറവുശാലയിലെ പുതിയ ബലിമൃഗം
നഗ്നമായ മേനിയില്‍ പച്ചിരുബ് തുളച്ചു കയറുമ്പോള്‍
ഇത് വരെ അനുഭവിക്കാത്ത സുഖമുള്ള നിര്‍വൃതി
അതും നിമിഷ നേരത്തേക്ക് ..
ബാക്കിയായ അസ്ഥികളും ,ചവച്ചു തുപ്പിയ മാംസവും വാരികൂട്ടി
അടുത്ത വഴിത്താരയില്‍ ചെന്ന് കയറുമ്പോള്‍
സ്വീകരിക്കാന്‍ ദുര്‍ഗന്ധം വമിക്കുന്ന പാപഭാരം മാത്രം
ഇന്ന് ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷ ലഭിചിരുന്നകില്‍
നാളെയെങ്കിലും എന്റെ ജീവിതം പൂവണിഞ്ഞേനേ..
ശുഭ പ്രതീക്ഷകളോ പ്രര്‍ത്ഥകളോ കൂട്ടിനില്ല
നരക വാതില്‍ എനിക്ക് എന്നേ തുറന്നിട്ടതാണ്
പോകാതിരിക്കാന്‍ എനിക്കവില്ലല്ലോ
ഈ ജന്മവും എന്നേ മനസ്സിലാക്കാന്‍ എനിക്കായില്ല
ഞാന്‍ നടന്നു കയറട്ടെ എന്റെ പുതിയ ജീവിതത്തിലേക്ക് ...

Sunday, June 26, 2011

ബാക്കിയാവുന്ന ജീവിതം
കണ്ണില്‍ തിളയ്ക്കുന്ന അന്ധകാരം
മരവിച്ച ഹൃദയവും പേറി നടക്കുന്ന മനുഷ്യകോലങ്ങള്‍
മനുഷ്യ മാംസം ഭക്ഷിക്കുന്ന ,രക്ത ദാഹിയായ യക്ഷികള്‍ക്ക്
നടുവില്‍ നാമും ...
നഗ്നരാണവര്‍ ,നാണം മറക്കാന്‍ 'മനസ്സ്' ഇല്ലാത്തവര്‍
ലോകം പുരോഗമിക്കുന്നു ...
പരിഷകാരങ്ങളില്‍ നിന്നും പഴമയുടെ അന്തസത്തയിലേക്ക്
പറന്നു തുടങ്ങുന്നത് ചിലന്തി വലകളിലേക്ക്
ജനിച്ചു വീഴുന്നതോ ശരശയ്യയിലും
മുലപ്പാലില്‍ വിഷം കലര്‍ത്തുന്ന പൂതനകള്‍
രതിയുടെ പുതിയ ആവിഷ്കാരങ്ങളില്‍ ,
ലഹരിയുടെ മുഖമൂടി അണിഞ്ഞു -
സ്വന്ത ബന്ധങ്ങള്‍ക്ക് വിരാമം .
അസ്തമിച്ച സൂര്യന്‍ തിരിച്ചു വരാത്ത നാളുകള്‍
കലിയുഗം. പച്ച പരമാര്‍ത്ഥം
ജനിച്ച തെറ്റിന് ഇതിലും വലിയ ശിക്ഷയോ ?
ഗര്‍ഭപാത്രങ്ങള്‍ വില്‍ക്കാനുണ്ട്
ശരീരം മുറിച്ചു വിറ്റ് ഞാനും ജീവിക്കും
സ്വന്തമായുള്ളത് മരണം മാത്രം
ജീവിക്കണം മരിക്കുവോളം
മരിക്കണം ജീവിക്കുവോളം
പാഴ് വസ്തു അത് നാം മാത്രമാണ്
ശ്രേഷ്ട്ടമോ മൃഗങ്ങളും .
തുടങ്ങുന്നത് പലതില്‍ നിന്നും
അവസാനിക്കുന്നതോ തുടക്കത്തിലും
ജനിച്ച പായയില്‍ മരണം
കൂട്ടിനോ നഷ്ട്ടബോധവും , പാപഭാരവും
കൈകള്‍ അന്നും ഇന്നും ശ്യൂന്യം ....

ചിതാഭസ്മം

ഈ അഗ്നി നാളങ്ങള്‍ എന്നെ വിഴുങ്ങും
അസ്ഥികളില്‍ രക്തം നീരവിയാകും ...
എന്നിലെ എല്ലാം ഓരോന്നായി ഞാന്‍ അവര്‍ക്ക് നല്‍കും ...
എന്റെ പ്രതീക്ഷകള്‍ സ്വപ്നങ്ങള്‍ ജീവിതം എല്ലാം എല്ലാം -
അവിടെ എരിഞ്ഞടങ്ങും .....
മാംസത്തിന്‍ വേമു മണം ബാക്കി നിര്‍ത്തി
ഒരു പട്ടില്‍ ഒതുങ്ങി ,അതില്‍ ബന്ധനതിന്ടെ
ഒരു തലകെട്ടുമായി നിന്നിലേക്ക്‌ .....
ഇത് ഏറ്റു വാങ്ങുമ്പോള്‍ നീ പതറരുത്
നിന്ടെ കൈകള്‍ വിറച്ചാല്‍ ,നിന്‍ കണ്ണീര്‍ അതില്‍ പതിഞ്ഞാല്‍
അതെന്ടെ തോല്‍വിയാകും .........
അതെനിക്ക് താങ്ങാന്‍ കഴിയില്ല ..
എന്നിലെ ഓരോന്നും അഗ്നിനാളങ്ങള്‍ കവര്‍ന്നെടുത്തപ്പോളും
ഞാന്‍ അനുഭവിക്കാത്ത വേദനയാകും അത് ..........
നീ ഇത് ഏറ്റു വങ്ങും ..............
നിന്നിലൂടെ ഞാന്‍ ഒഴുകും .
എല്ലാ കര്‍മങ്ങളും ബാക്കി നിര്‍ത്തി
എല്ലാ വേദനകും ബാക്കി നിര്‍ത്തി
നിന്ടെ മാറിലൂടെ ഞാന്‍ സഞ്ചരിക്കും ...........
ഒരു പാഴ് ജന്മത്തില്‍ സഫലമാകാതെ പോയ
സ്വന്ത ബന്ധങ്ങുടെ പാഥേയവുമായി ഞാന്‍ യാത്രയാകും ..............
ബന്ധനങ്ങളുടെ കൈവിലങ്ങുകള്‍ ഇല്ലാത്ത ലോകത്തിലേക്ക്‌ ................

Saturday, June 25, 2011

തെരുവുവിന്ടെ സ്വന്തം ഭ്രാന്തി ...

തെരുവില്‍ അലയുന്ന മാതൃത്വം
പെറ്റമക്കള്‍ അറിയാത്ത മാതൃത്വത്തിന്‍ വേദന
അവളുടെ ഓര്‍മകളില്‍ ഉത്സവമില്ല ,ആഘോഷങ്ങള്‍ ഇല്ല
ഒരു തെരുവ് വിളക്കില്‍ നിലാവില്‍ അന്തിയുറങ്ങുന്ന സ്വപ്നങ്ങള്‍
ശരീരത്തിലെ മാംസം കാര്‍ന്നു തിന്നുന്ന
വിശപ്പിന്ടെ അടയാളങ്ങള്‍ ..
അവള്‍ അലയുന്നു തെരുവുകളിലൂടെ
ധമനികളില്‍ ഒലിച്ചിറങ്ങിയ കണ്ണീരിന്‍
പാളികള്‍ വരച്ചു കാട്ടുന്ന ജീവിത ചിത്രം
പ്രതീക്ഷകളോ,സ്വപ്നങ്ങളോ അവള്‍ക്കില്ല
ഒരു നേരത്തെ വിശപ്പടങ്ങിയാല്‍ അവരും
ആഘോഷിക്കും വിഷുവും ഓണവും എല്ലാം
ജനിച്ചു വീണത്‌ ദാരിദ്രത്തിന്‍ പുല്‍ക്കുടിലില്‍
തെറ്റുകള്‍ ചെയ്യും മുമ്പേ ശിക്ഷയോ ഇവര്‍ക്ക്
മുന്ജന്മം ,പുനര്‍ജ്ജന്മം എന്നെ സമസ്യകള്‍ക്ക്
ഉത്തരങ്ങളോ ഇവര്‍
യ്യവനത്തിന്‍ നേര്‍കാഴ്ചകളില്‍
തെരുവ് നിലാവിനെ സാക്ഷിയായി
കിരാത കൈകളില്‍ പിടഞ്ഞ അവളിലേക്ക്‌
പകര്‍ന്ന ബീജം അവളെയും മാതാവാക്കി
തെരുവിന്ടെ പുതിയ സന്തതികള്‍
മരണത്തിന്‍ കണ്ണുകള്‍ പോലും അവളെ കാണില്ല
ദുര്‍ഗന്ധം വമിക്കുന്ന ഓടകളില്‍ കടന്നുചെല്ലാന്‍
അവര്‍ക്കോ വിഷമം ,..
ഇല്ല അവര്‍ ജീവിക്കും ഈ തെരുവുകളില്‍ തന്നെ
നമുക്കെല്ലാം ഭാരമായി ,നമുക്കൊരു മാതൃകയായി .
പുതിയ തെരുവ് വിളക്കുകള്‍ ഇനിയും തെളിയും
ആ വെളിച്ചത്തില്‍ അവരുടെ ജീവിതവും പ്രകാശിക്കും
നമ്മുടെ ഒന്നും സഹായം ഇല്ലാതെ തന്നെ ...

തിരിച്ചറിവുകള്‍

നഷ്ട്ടമായ ആത്മാവ്
വാടി കരിഞ്ഞ ഒരുപിടി പൂക്കളുമായ്‌ എനിക്കുമുന്നില്‍
ഏകാന്തതയുടെ വേനലില്‍ വരണ്ട മുറിപ്പാടിലൂടെ
ഉരുകി ഒലിക്കുന്ന വേദനകളുടെ അനുഭൂതി
ഒരിക്കല്‍ സ്നേഹത്തിന്ടെ കാണാച്ചരടിനാല്‍ -
തുന്നി ചേര്‍ത്ത നിന്‍ മുഖം
ഓര്‍മകളുടെ വിദൂരതയില്‍ എവിടെയോ എനിക്ക് നഷ്ട്ടമായിരിക്കുന്നു
മനസ്സില്‍ കുടിയിരുത്തിയ രക്ത വര്‍ണ്ണങ്ങള്‍ ആരോ മായ്ച്ചിരിക്കുന്നു
തിരിച്ചു വരികയാണ് ഞാന്‍
ഓര്‍ക്കാതിരിക്കാന്‍ എനിക്കാവില്ല
മറക്കാന്‍ നിനക്കും
എങ്കിലും എന്നോ കൊഴിഞ്ഞുവീണ പൂവിന്ടെ
സുഗന്ധം ആസ്വദിക്കാന്‍ ഇനി ഞാനില്ല
നീ പാകിയ സ്നേഹത്തിന്ടെ വിത്തുകള്‍
എന്നിലൂടെ പടര്‍ന്നു പന്തലിച്ചിരിക്കുന്നു
ഇനി അതില്‍ സ്നേഹത്തിന്ടെ പൂമൊട്ടുകള്‍ വിരിയില്ല
സ്നേഹത്തിന്ടെ പര്യായമെന്നു നീ വിധി എഴുതിയ ആ പൂക്കള്‍
നിനക്ക് മുന്നില്‍ വെച്ച് നീട്ടാനും ഇനി എനിക്കാവില്ല
നഷ്ട്ടപ്പെടുത്തുകയാണ് ഞാന്‍ എല്ലാം
പാതി വഴിയില്‍ വളര്‍ച്ച മുരടിക്കട്ടെ
നഷ്ട്ടബോധങ്ങളില്ലാതെ , വിധിക്ക് മുന്നില്‍ സമര്‍പ്പിച്ചു
രാത്രി എനിക്കായ് സമ്മാനിച്ച സുന്ദര സ്വപ്നം എന്നില്‍ നിന്നും മായ്ച്ചു
തിരിച്ചു നടക്കട്ടെ എന്റെ പഴയ ജീവിതത്തിലേക്ക് .....      

Thursday, June 23, 2011

പ്രതീക്ഷകള്‍

മാറാല പുതച്ച മേല്‍ കൂരക്കു താഴെ
ചിതറി ,ചിതലരിച്ച കടലാസ്  കെട്ടുകള്‍ ..
പലജാതി നിറങ്ങളില്‍ ,ഓരോ താളുകളും -
എന്തിനോ വേണ്ടി , ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്ന പോലെ
അന്ന് നെയ്ത നിറമുള്ള സ്വപ്‌നങ്ങള്‍ കൊണ്ട് വരച്ച ചിത്രങ്ങള്‍ ..
ആ ശേഷിപ്പുകള്‍ക്ക് കരുത്തു പകരാന്‍ -
തൂവലില്‍ നിന്നും ഒലിച്ചിറങ്ങിയ മഷി പാടുകള്‍
അതില്‍ പതിഞ്ഞ കാലത്തിന്ടെ കാല്‍പ്പാടുകള്‍ ....
പാതിവഴിയില്‍ എനിക്ക് നഷ്ട്ടമായ എന്റെ അക്ഷരങ്ങള്‍ ...
ഒരിക്കല്‍ പകുത്തെടുത്ത ചിത്രത്തിലെ നടന്നു തീരാത്ത വഴികള്‍ ....
ആ പാതയോരത്ത് ഓര്‍മകളില്‍ ചായം പൂശി -
ആ സുന്ദര കാലം വീണ്ടെടുക്കാന്‍ ,ഉറവു വറ്റാത്ത തൂലികയില്‍ നിന്നും -
ആത്മാവില്‍ അലിഞ്ഞ എന്റെ ആശയങ്ങള്‍ .....
വീണ്ടും എന്റെ പഴയ കാലങ്ങളിലേക്ക് ഒരു തിരിഞ്ഞു പോക്ക് ......
അനിവാര്യമോ ? ഇന്ന് എല്ലാം എനിക്ക് ഇന്ന് വെറും ഓര്‍മ്മകള്‍ മാത്രമോ ?
വീണുടഞ്ഞ ഓര്‍മ്മകള്‍ വാരികൂട്ടി പുതുതായ് നെയ്‌തെടുക്കുബോളും ,
എവിടെക്കെയോ നഷ്ട്ടപെട്ട ,ഒരിക്കലും പൂര്‍ത്തിയാകാന്‍ കഴിയാത്ത ഭാഗങ്ങള്‍ ....
അതും പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിയില്ലല്ലോ ഇപ്പോള്‍ ...
കണ്ണുനീരില്‍ ചാലിച്ച നിറമുള്ള ഓര്‍മ്മകള്‍ അഗ്നിയില്‍ ജ്വലിപിച്ചു -
ഒരു തിരിച്ചു വരവിന്ടെ പാതയില്‍ ഞാന്‍ ?
അവിടെയും എനിക്ക് കൂട്ടായ് നിരാശമാത്രം ....
ഒരിക്കല്‍ വെന്തു മണ്ണടിഞ്ഞ ചാരങ്ങളില്‍ നിന്നും  ഓര്‍മ്മകള്‍ ചൂഴ്നെടുത്തു -
ഉയരങ്ങളിലേക്ക് പറന്നുയരുന്ന എന്റെ മനസ്സ് .....
ഇല്ല .. ഇതില്‍ നിന്നെനിക്ക് മോചനമില്ല ....
ഇതോ എനിക്ക് വിധിച്ച ശിക്ഷ .....
ഒരുക്കമാണ് ഞാന്‍ ഈ ശാപം ഏറ്റെടുക്കാന്‍ ....
എന്റെ മരണത്തോടെ എല്ലാം തീരുമെന്ന വിശ്വാസവും ....
എല്ലാം ബാക്കിയാവുബോളും....ഇനിയും ദിനങ്ങള്‍ ......
ഇതില്‍ നിന്നൊരു മാറ്റം ഉണ്ടാകുമോ ?
വരുമായിരിക്കും ആരെങ്കിലും ഒരാള്‍ ...
എന്നെ മനസ്സിലാക്കി ,എന്റെ ജീവിതത്തിനു നിറം പകരാന്‍
അവള്‍ വരുമായിരിക്കും ....
ആ നിമിഷം ഞാന്‍ ഈ ജന്മം അവസാനിപിച്ചു  പുതു ജീവിതം തുടങ്ങും ...
എന്റെ വിശ്വാസങ്ങളാണ് എനിക്കെന്നും കൂട്ട് ..
ഈ എഴുതപെട്ട വാക്കുകള്‍ എന്റെ തൂലികകൊണ്ട്‌  ഞാന്‍ -
അടര്‍ത്തി എടുക്കും  .....
എന്നെ ഞാന്‍ ആക്കാന്‍ എന്നിലൂടെ ജീവിക്കാന്‍ അവള്‍ വരും ...
അതോ ഇതും എന്റെ തോന്നലോ ?
അവിടെയും എനിക്ക് നിരാശയോ വിധി ?
കാത്തിരിക്കുന്നു ഞാന്‍ നല്ല നാളുകള്‍ക്കായി ...

എന്റെ ശാപം

മനസിലെ അണയാത്ത കനലുകളില്‍
മറവിയുടെ ചാരം എത്ര നാള്‍ മൂടികിടന്നാലും
ഓര്‍മ്മകള്‍ ഇടയ്ക്കിടെ അത് നീറ്റികൊണ്ടിരിക്കും
നിന്ടെ ഓര്‍മ്മകള്‍ കൊണ്ട് എനിക്ക് ജീവിക്കാം എന്ന്
ഞാന്‍ വെറുതെ ആശിച്ചു  പോയി
നിമിഷങ്ങളും വര്‍ഷങ്ങളും എത്രയോ തവണ മാറിവന്നില്ലേ
എന്നിട്ടും നീയും നിന്ടെ ഓര്‍മകളും എന്നെ വിട്ടുപോകതതെന്തേ ?
ഓര്‍മ്മകള്‍ എനിക്കിപ്പോള്‍ ഒരു ശാപമായി മാറുകയാണോ ...
എനിക്ക് വയ്യ ,നിന്ടെ സ്വപ്നങ്ങള്‍ എന്നെ വേട്ടയാടുന്നു ....
ഇതില്നിന്നെരിക്കൊരു മോചനം വേണം ...
ഇനിയെങ്കിലും നിനക്കെന്നെ മറന്നുകൂടെ
എന്റെ സ്വപ്ങ്ങളും ജീവിതവും നിമിഷ നേരം കൊണ്ട്
തച്ചുടച്ചു ഇരുളിന്ടെ ലോകത്തിലേക്ക്‌ നീ പറന്നകന്നപ്പോള്‍
തനിച്ചായത്‌ ഞാനും എന്റെ ഓര്‍മകളും മാത്രമാണ്
ഇന്ന് മറക്കാന്‍ ശ്രമിക്കുകയാണ് നിന്നെ
മറന്നേക്കു ....ഇനിയെന്ടെ ജീവിതത്തിലും സ്വപ്നങ്ങളിലും
നിനക്ക് പ്രവേശനമില്ല .....ഞാന്‍ മറക്കാന്‍ ശ്രമുക്കുകായ നിന്നെ
നീ  വന്നാല്‍ നിന്നെ തള്ളി പറയാന്‍ എനിക്കാവില്ല
പക്ഷേ എന്നെ മറക്കാന്‍ ഇപ്പോള്‍ നിനക്കകുമല്ലോ
മറന്നേക്കുക എന്നെ എന്നന്നേക്കുമായി .........

ഓര്‍മകളിലെ പ്രണയ നൊമ്പരം

നിന്‍ വാക്കുകള്‍ കൊണ്ട് മുറിഞ്ഞ ഹൃദയ ധമനികള്‍
ആവേശമായ്‌ കൊളുത്തിയ സ്നേഹ ചിരാതുകള്‍ ..
പെയ്തു തീര്‍ന്ന മഴയില്‍ ഒഴുകിയ കാല്‍പ്പാടുകള്‍
ചോര പൊടിഞ്ഞ  ഹൃദയത്തില്‍ ഒരു നീറുന്ന തീകനലായ്
നീ  ഉണ്ടായിരുന്നു എന്നും..
എന്‍ കണ്ണീരിനും ആ കനലുകള്‍ അണക്കാന്‍ കഴിയാതെ പോയത് എന്റെ തെറ്റ്
നിന്‍ നിശ്വാസം ഒരു തെന്നലായ്  എന്നെ തഴുകിയ നിമിഷത്തിലും
നമുക്കായ് കരുതിയ രാത്രിയില്‍ നിന്നെ സ്വന്തമാക്കിയ നിമിഷത്തിലും
എല്ലാം അസ്തമിച്ചിരുന്നു ,എല്ലാം അറിയാല്‍  കാത്തിരുന്ന ദിനങ്ങള്‍
കാര്‍മേഘങ്ങള്‍ നിഴല്‍ മൂടിയ ഹൃദയവാനം ഒന്ന് തെളിഞ്ഞിരുന്നങ്കില്‍
എല്ലാം പെയ്തൊഴിഞ്ഞു ,എല്ലാ പുലരികളും എനിക്ക് വിട നല്‍കിയിരുന്നകില്‍
മനസ്സില്‍ പടുതിരി കത്തിയ നിലവിളക്കില്‍
ഇനിയും കെട്ടടങ്ങാത്ത പുക ചുരുളുകള്‍
നിന്ടെ കാത്തിരിപ്പിനു വിരമമായ് ഞാന്‍ വരും നിന്നിലേക്ക്‌
അന്ന് വാനം കറുക്കും എന്‍ കണ്ണീര്‍ തുടക്കാന്‍ മഴയും
വെളിച്ചമേകാന്‍ മിന്നലും കൂട്ടിനുണ്ടാകും
ഒരു നിയോഗമായിരുന്നു എല്ലാം നിന്നെ അറിഞ്ഞതും അടുത്തതും
സ്വപ്നങ്ങള്‍ നെയ്തതും എല്ലാം ...
ഈ ലോകം നമുക്ക് വിട നല്‍ക്കും ,
പിരിയുകയാണ് നമ്മള്‍ നമ്മേ വേണ്ടാത്ത ഭൂമിയില്‍ നിന്ന് ....
വേദനകളില്‍ നിന്നും നിന്നിലെക്കൊരു‌ കൂടുമാറ്റം

എന്റെ സഹോദരിക്കായ്‌
ക്രൂരതയാണിത്. സ്നേഹിച്ച പുരുഷനാല്‍ വഞ്ചിതനായവള്‍ ..
സംരക്ഷിക്കേണ്ട കൈകളില്‍ പിടഞ്ഞ സ്ത്രീത്വം
ഇവനോ പുരുഷന്‍ ? അപമാനം ..
ഒരു നിമിഷത്തെ നിര്‍വൃതിയില്‍ സ്നേഹം മറന്ന്
സ്നേഹിച്ചവളെ മറന്ന പുരുഷത്വമോ നിനക്ക്
ചവിട്ടി അരച്ച പൂവിനും മാധുര്യമുണ്ടെന്നു നീയും ഒരിക്കല്‍ തിരിച്ചറിയും
അറിയണം നീ അവള്‍ക്കു മുന്നില്‍ വഴികള്‍ ഇനിയുമുണ്ടെന്ന്
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇനിയും അവസരങ്ങള്‍
നിന്ടെ ജീവിതം ഇവിടെ അവസാനിക്കുന്നു.
പാതിവഴിയില്‍ നീ തച്ചുടച്ച ജീവിതവും
നെഞ്ചിലെ വിങ്ങലില്‍ അലിഞ്ഞ സ്വപ്നങ്ങളും -
ഇനിയും തളിര്‍ത്തു വരും ..
ഒരു ചുവന്ന പുഷ്പ്പമായ് വിരിയാന്‍ വെമ്പുന്ന നിമിഷങ്ങളില്‍
വിധിയെ പഴിക്കുന്ന ജന്മമായ് നീ ഉണ്ടാകും
ഒരു പക്ഷേ തിളങ്ങുന്ന മുഖംമൂടിയുമായി നീ ജീവിക്കുന്നുണ്ടാകും
എങ്കിലും ഉള്ളില്‍ അറിയുന്ന പാപത്തിന്‍ കനലുകള്‍
നിന്‍ കണ്ണിനെ രക്ത നിറമാക്കിയിരിക്കും
ചോരവാര്‍ന്ന കണ്ണില്‍ ഒരു കുളിര്‍മഴയായ്‌ ഈ ഉയര്‍ച്ച നീ നോക്കി കാണണം
നീ കാണുക തന്നെ ചെയ്യും ,
കണ്ണീരിന്‍ മാധുര്യം നീയും തിരിച്ചറിയും .
നഷ്ട്ടപെടുത്തിയ ജീവിതവും ,തട്ടിതെറിപ്പിച്ച സ്നേഹവും
നിക്കക്ക് വേണമെന്ന് തോന്നുന്ന ഒരു കാലം വരും
ഓര്‍ക്കുക അന്ന് നീ, അത് നിനക്കുള്ള സൂചനയാണ്
നിനക്ക് പോകാന്‍ സമയമായിരിക്കുന്നു
ഇവിടെ നിന്നും അടുത്ത തടവറയിലേക്ക് .....
ബാക്കിയാവുന്ന ജീവിതം

കഥ പറയുന്ന മുംബൈ ജീവിതം

ഭ്രാന്തായിരുന്നോ അവള്‍ക്കും ,
ചവച്ചു തുപ്പിയ മാംസ കഷ്ണങ്ങളില്‍
കഴുകന്മാര്‍ കൊത്തിവലിച്ച കാമത്തിന്‍ പുതിയ ഇര ..
ഒരിക്കല്‍ ചൂടിയ പൂവിന്ടെ രക്തഗന്ധം അവളുടെ
പുതിയ ജീവിതത്തിന്ടെ തുടക്കം മാത്രമായിരുന്നു .
സ്വന്തമെന്നു പറയാന്‍ എനിക്കരുമില്ലാത്ത ആ മഹാ നഗരത്തില്‍
കാണാറുണ്ടായിരുന്നു ഞാന്‍ അവളെ എന്നും ..
ജീവിതത്തിലെ അന്ധകാരത്തിനപ്പുറം
ജീവന്‍ തുടിക്കുന്ന കണ്ണുകളുമായ് അവള്‍ അലയുകയായിരുന്നു
പതിവ് കാഴ്ചകളില്‍ എപ്പോളോ പുതിയ സൌഹൃദത്തിന്‍ ആരംഭം
സ്വന്ത ബന്ധങ്ങളും ,വാത്സല്യവും എല്ലാം നഷ്ട്ടപെട്ടു
ആ തെരുവില്‍ വലിച്ചെറിഞ്ഞ അവളിന്ന് എത്രയോ മാറിയിരിക്കുന്നു
സ്നേഹത്തിന്‍ മാസ്മരിക ലോകത്ത്
സ്വന്ത ബന്ധങ്ങള്‍ തുലച്ചു, പരിഷ്കര ലോകത്തിന്ടെ പുതിയമുഖം അവള്‍ക്കും.
അവളില്‍ ഓരോന്നായി ഞാന്‍ അറിയുമ്പോള്‍
മാറിയിരുന്നു അവള്‍ ഒരുപാട് ..
അവള്‍ക്കിന്നു സൌഹൃദങ്ങളോ, രക്ത ബന്ധങ്ങളോ കൂട്ടിനില്ല
സ്വന്തം നാടിന്ടെ മധുരിക്കുന്ന ഓര്‍മ്മകള്‍ പോലും അവളിലില്ല
ഒരു കഥ പോലെ എന്നോട് പറഞ്ഞു തീര്‍ത്ത സ്വന്തം ജീവിതം .
പറഞ്ഞു തുടങ്ങിയ നിമിഷം മുതല്‍ വിങ്ങുകയായിരുന്നു എന്‍ മനവും ശരീരവും
വാക്കുകള്‍ ഇല്ലായിരുന്നു എനിക്ക് മുന്നില്‍
തിളയ്ക്കുന്ന കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങിയ
കണ്ണീരില്‍ ജീവിത ചിത്രം വരച്ചു കാട്ടുകയായിരുന്നു
പ്രണയിച്ച പുരുഷനും ,ജനിപ്പിച്ച മാതാപിതാക്കള്‍ക്കും
അവളിന്ന് വാടികരിഞ്ഞ ഒരു പൂവ് മാത്രമാണ് ....
ഇനിയും കൊഴിയാത്ത ഇതളുകളുമായി
അവള്‍ ഇന്നും പുഞ്ചിരിക്കുന്ന എന്ന സത്യം
അറിയാവുന്ന ചുരുക്കം ചിലരില്‍ ഞാനും .
ജീവിതം അവളെ മാറ്റിയിരിക്കുന്നു
സ്വന്തം പേരുപോലും തിരുത്തി-
നേരിന്ടെ വഴികളില്‍ സഞ്ചരിക്കുന്ന അവള്‍ക്കു മുന്നില്‍
ഞാന്‍ അരുമാല്ലതവുകയായിരുന്നു .
അവളാണ് സ്ത്രീ, തങ്ങുന്നതിനു അപ്പുറമായിരുന്നു
വിധി അവള്‍ക്കു സമ്മാനിച്ചത്‌
കുറച്ചു നാളത്തെ പരിചയം മാത്രമുള്ള എന്നോട് എല്ലാം
തുറന്നു പറയാന്‍ അവളെ പ്രേരിപ്പിച്ച അതേ ശക്തി
ഇന്നും ഞങ്ങളുടെ സൌഹൃദത്തിനു നിറം പകരുന്നു
ആ പരിചയം ബാക്കി നിര്‍ത്തി ആ നഗരത്തോട് ഞാന്‍ വിടപറയുമ്പോള്‍
പുഞ്ചിരിക്കുന്ന മുഖവുമായി അവള്‍ ഉണ്ടായിരുന്നു
എന്റെ അപൂര്‍വ്വം സൌഹൃദങ്ങളില്‍ ,എന്നും ഒരു
നല്ല സുഹൃത്തായ് അവള്‍ ഇപ്പോളും എനിക്ക് മുന്നില്‍ ,
ഒരു ചെറു കയറില്‍ തൂങ്ങാത്ത ,
സ്വന്തം വിധിക്ക് മുന്നില്‍ പതറാത്ത അവളുടെ സൌഹൃദം
എനിക്കെന്നും വിലപെട്ടതാണ് ...
ജീവിച്ചു തുടങ്ങുന്ന അവളുടെ ജീവിതത്തില്‍ ഒരു
പ്രചോദനമാകാന്‍ എങ്കിലും എനിക്ക് കഴിയട്ടെ ,
എല്ലാ പ്രാര്‍ത്ഥനകളും ,എല്ലാ സന്തോഷങ്ങളിലും
നിനക്കുള്ള സ്ഥാനം നീ വിചാരിക്കുന്നതിലും
എത്രയോ മുകളില്‍ ആണെന്ന് മാത്രം നീ മനസ്സിലാക്കിയാലും .......

സമാപനം .

കഴിഞ്ഞു എല്ലാം , ഒരു പിടി മണ്ണില്‍ എല്ലാം ഒതുക്കി
ഓര്‍മകള്‍ക്കുമേല്‍ കോറിയിട്ട തൂലികയും, തൂവിയ കണ്ണുനീര്‍ തുള്ളികളെയും
ബാക്കി നിര്‍ത്തി അവളും യാത്രയായി
ആ കുഴിമാടത്തിലും അവളുടെ മന്നസ്സു തേങ്ങുന്നു .
അവളെന്നെ ശപിക്കുന്നുണ്ടാകണം
സ്നേഹിക്കപെടാന്‍ അര്‍ഹത ഇല്ലാത്ത എന്നിലേക്ക്‌ -
കടന്നു വന്നപ്പോളും മരണത്തിന്ടെ മുഖം അവ്യക്തമായിരുന്നല്ലോ .
എന്നേക്കാള്‍ ഏറേ ഞാന്‍ നിന്നെ സ്നേഹിച്ചതും ,
നിന്നിലൂടെ പുതിയ ജീവിതം കണ്ടതുമെല്ലാം എന്റെ തെറ്റ് ..
ശപിക്കു നീ ....എല്ലാം ഞാന്‍ അര്‍ഹിക്കുന്നു
നിന്ടെ ശാപ വാക്കുകള്‍ക്ക് എത്രയോ മുകളിലാണ്
ഇന്ന് ഞാന്‍ അനുഭവിക്കുന്ന ഏകാന്തത .
നിന്ടെ തൂലികയും ,കവിതകളിലേയും പാതി മറഞ്ഞ
അക്ഷരങ്ങള്‍ക്കപ്പുറം ജീവിച്ചിരിക്കുന്ന ഒരു മുഖമുണ്ടെന്ന്
വിശ്വസിക്കുന്നതും ഞാന്‍ ചെയ്ത തെറ്റ് .
തിരിച്ചറിയുന്നു ഞാന്‍ ...നീ എന്നില്‍ നിന്നകലുന്നതും
നിന്നെ എനിക്ക് നഷ്ട്ടമാകുന്നതും
എന്റെ ചിന്തകളിലും സ്വപ്നങ്ങളിലും നിന്ടെ സാന്നിധ്യം
നഷ്ട്ടമാകുന്നത് ഒരു ചെറു വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു ...
അകലുകയാണ് നാം ..
ഒരിക്കല്‍ ഒന്ന് ചേര്‍ന്ന ശരീരവും
പാതി നനഞ്ഞ സ്വപ്നങ്ങളും ബാക്കി നിര്‍ത്തി
അകലട്ടെ നാം ....
ബന്ധങ്ങള്‍ക്കപ്പുറം ഒരു ജീവിതം നിനക്ക് അനിവാര്യമോ ?
പച്ചയായ ഈ ജീവിതം വരച്ചു കാട്ടുന്ന ഈ സ്നേഹ കാവ്യവും
പാതി വഴിയില്‍ ഉപേക്ഷിക്കാം നമുക്ക് ...
നശിക്കട്ടെ എല്ലാം ..
എന്റെ സ്വന്തമെന്നു ഞാന്‍ വിശ്വസിച്ചതെല്ലാം ഉപേക്ഷിച്ചു -
പാതി വഴിയില്‍ ഒടുങ്ങിയ നിന്ടെ കവിതയും
ഒരു തുള്ളി കണ്ണുനീരും നിന്‍ കുഴിമാടത്തില്‍ അര്‍പിച്ചു
യാത്രയാവുകയാണ് ഞാന്‍ ..
ബന്ധങ്ങുടെ ബന്ധനങ്ങള്‍ ഇല്ലാത്ത ലോകത്തിലേക്ക്‌ ഞാന്‍
നടന്നു കയറും ...
ശപിച്ച വാക്കുകളും ,കുത്തി നോവിച്ച മനസ്സും ഒരിക്കല്‍
നീ തിരിച്ചറിയും
ഒരു പക്ഷേ അന്നും ഞാന്‍ അലയുന്നുണ്ടങ്കില്‍
എന്നെ സ്നേഹിച്ച കുറ്റത്തിന് നിനക്ക് കിട്ടിയ
സമ്മാനം ഞാന്‍ തിരിച്ചു നല്‍കും
ഒരിക്കല്‍ നീയും എന്നെ കണ്ടെത്തും
മണലാരണ്യങ്ങല്‍ക്കപ്പുരം പാതി വെന്ത ശരീരവും
ചിതറികിടക്കുന്ന ഓര്‍മ്മകള്‍ക്കുമിടയില്‍
നിന്ടെ മുഖം അപ്പോളും വ്യക്തമായിരിക്കും
നിനക്ക് ഞാന്‍ നല്‍കുന്ന അവസാന സമ്മാനം
നിനക്ക് സ്വീകരിക്കാം അല്ലങ്കില്‍ നിരസിക്കാം
എന്തായാലും അതെന്ടെ പരാജയം ....
പാഴായ് പോയ ജന്മതിന്ടെ അവസാന പരാജയം ...

ഒരിക്കല്‍ കൂടി ഓര്‍മകളിലേക്ക്

എന്നിലെ തീ ജ്വാലകള്‍ അണക്കാന്‍ ഇനി നിനക്കാവില്ല
ചുട്ടു പഴുത്ത ലോഹ കഷ്ണങ്ങളില്‍
സ്നേഹത്തിന്ടെ പനനീര്‍ തളിക്കുന്ന നീയോ വിഡ്ഡി
ആകസ്മികതയുടെ കളിയരങ്ങില്‍ വിഹരിക്കുന്ന എന്നിലേക്ക്‌
പ്രണയത്തിന്ടെ വിത്തുകള്‍ പാകാന്‍ കഴിയാത്തതും
കത്തിയമരുന്ന ശരീരത്തിലെ പുകചുരുളുകള്‍ക്കിടയില്‍
കണ്ണീരിന്ടെ ലവണാംശം നുകരാന്‍ കഴിയാത്തതും
എന്നും നിന്ടെ നഷ്ട്ടങ്ങള്‍ മാത്രമാണ്
നീ വൈകിയിരിക്കുന്നു
പിഴിതെറിയപ്പെട്ടവന്ടെ ആത്മരോഷം
നിനക്ക് വേണ്ടി പകര്‍ത്തി എഴുതാന്‍ എനിക്കായില്ല .
താളുകളില്‍ പടര്‍ന്ന ഇരുട്ട്
എന്നിലൂടെ പടരുംബോളും
നിനക്കറിയാമായിരുന്നില്ലേ എല്ലാം നഷ്ട്ടപെടുകയന്നെന്നു
അര്‍ദ്ധ വിരാമമിട്ട ഹ്രസ്വ ജീവിതം ഒരു ബിന്ദുവില്‍
അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍
മന്ത്രിച്ചില്ലേ നിന്‍ മനസ്സ് എന്‍ മനം പിടയുന്നത്
എല്ലാം അറിയാന്‍ നീ ഏറെ വൈകിപോയിരുന്നു
മരണത്തിലൂടെ പ്രായശ്ചിത്തം ചെയ്യാന്‍
നീ കടമെടുത്തത് എന്‍ ആത്മാവാണെന്നു തിരിച്ചറിവ്
എന്നെ ദഹിപ്പിക്കും മുമ്പ് നഷ്ട്ടപെടുത്തുക
ആ തിരിച്ചറിവിലൂടെ ഞാന്‍ ജീവിക്കുന്നു
തിരിച്ചു വരാത്ത ആ നല്ല നാളുകളുടെ ഓര്‍മകളുമായി