Wednesday, September 28, 2011

.....വേശ്യ ...രാവിന്ടെ തിരശീലയില്‍ തടവറ സൃഷ്ട്ടിക്കുന്ന -
ആത്മാവോ നീ .. അതോ ,
കാമത്തിന്‍ അഗ്നി നാളങ്ങള്‍ -
നെഞ്ചിലേറ്റി പറക്കുന്ന മനുഷ്യ മുഖങ്ങള്‍ 
നിനക്കേകിയ വിളിപ്പേരോ 'വേശ്യ '
ഒടുങ്ങാത്ത അഗ്നിയില്‍ കുളിച്ചു കയറുമ്പോള്‍ 
നിന്ടെ വിയര്‍പ്പിന്‍ മാധുര്യം നക്കി നുണയുന്നവര്‍
അനുഭൂതികള്‍ നൊമ്പരമായ് കണ്ണില്‍നിന്നും ഒലിച്ചിറങ്ങുമ്പോള്‍ 
ഈറനണിഞ്ഞ തിരു വസ്ത്രം നിന്നെ ശപിക്കുന്നുവോ ?
നീ എന്തേ ഈ വഴിയില്‍ ..
വെളിച്ചം നിനക്കന്യമാകുന്ന നാളുകളില്‍ 
നിന്ടെ മനസ്സില്‍ എന്തായിരുന്നു ..
സ്ത്രീത്വം പൂണൂലായ് മനസ്സില്‍ വരിഞ്ഞു മുറുകുമ്പോള്‍ 
പൊട്ടിച്ചെറിയാന്‍ നിന്നെ ആരു നയിച്ചു...
ചോര പൊടിഞ്ഞ ആനന്ദത്തിന്‍ കൊടുമുടിയില്‍ നീ വിഹരിക്കുമ്പോള്‍ 
നാളയുടെ തീ കണ്ണുകള്‍  നീ എന്തേ കാണാതെ പോയ്‌ 
എല്ലാം നഷ്ട്ടപ്പെട്ടന്നു നീ കരുതുബോളും
നിനക്ക് മുന്നില്‍ തുറന്നിട്ട വാതിലുകള്‍ 
 തുറക്കാതെ പോയത് നിന്ടെ തെറ്റ് 
ഇളംചൂടില്‍ പകര്‍ന്നു നല്‍കിയ പുരുഷബീജം 
നിന്‍ മാതൃത്വത്തിന്‍ വില നല്‍കി പിന്തിരിയുമ്പോള്‍ 
ചുരത്തിയ അമ്മിഞ്ഞപ്പാലിന്‍ മാധുര്യം 
അന്യമാകുന്നത്‌ നിനക്ക് മാത്രമോ ?
നിന്നെ എനിക്കറിയില്ല , നിന്ടെ സ്വപ്നങ്ങളും എനിക്കറിയില്ല 
നിന്നെ പിന്തുടരല്‍ ഞാന്‍ ഈ  പാതി വഴിയില്‍ അവസാനിപ്പിക്കട്ടെ 
എന്നോ ചത്ത്‌ ചീഞ്ഞ മനസ്സുമായി 
അനുഭൂതികള്‍ നീ വെച്ച് നീട്ടുമ്പോള്‍ 
നിന്നില്‍ വന്നടിയുന്ന സൌഭാഗ്യങ്ങള്‍ക്കു -
പുറകെ ഇന്ന് ഞാനും .
വാതിലുകള്‍ എനിക്ക് മുന്നില്‍ തുറന്നു കിടക്കുമ്പോള്‍ 
വിമര്‍ശിക്കാന്‍ മാത്രമറിയുന്ന ശാപവാക്കുകള്‍ 
ഈ ജീവിതം എനിക്ക് സമ്മാനിക്കുമ്പോള്‍ 
നിന്ടെ വഴിയില്‍ നീ യാത്ര തുടരുക 
വിമര്‍ശനങ്ങള്‍ നിന്നെ തളര്‍ത്തുന്ന ദിനങ്ങളില്‍ 
നിന്ടെ പതനം പൂര്‍ത്തിയാവും 
മൃഗങ്ങള്‍ക്ക് പുഞ്ചിരിക്കാന്‍ ഒരിക്കല്‍ കൂടി -
അവസരം നല്‍കി നീ യാത്രയാവൂ...
നിന്നെ അറിയുന്ന നിന്ടെ ലോകത്തിലേക്ക്‌ 
നിന്ടെ മാത്രം ലോകത്തിലേക്ക്‌ 
Monday, September 26, 2011

കര്‍മ്മവീഥിയില്‍ നമ്മളും....
അസ്തമിക്കുന്ന തുലാവര്‍ഷ രാത്രികള്‍ 
പുതുമയില്‍ കറപുരണ്ട ജലവും കയ്യിലേന്തി-
വരണ്ട മാറിന്‍ വിടവില്‍ വിഷവിത്തു വിതറി 
പുതിയ കളകളെ നീ പെറ്റു വളര്‍ത്തുക 
കരിഞ്ഞുണങ്ങിയ മരച്ചില്ലകള്‍ 
തൂങ്ങിയാടുന്ന ശവശരീരങ്ങള്‍ -
നാളയുടെ ഭക്ഷണത്തിനായ്‌ കാത്തുവെക്കുക. 
പുഴകളുടെ കാല്‍പ്പാടുകള്‍  
അഞ്ജതയുടെ  മണ്ണിട്ട്‌ മൂടി 
നിന്ടെ പാതകള്‍ വെട്ടി നീ മുന്നേറുക .
ആ ചലനമറ്റ മേനിയുടെ  കന്നിമൂലയില്‍ 
ആദ്യ മരകുരിശു തരച്ചു നീ 
നിന്‍ ഗൃഹം പണിതുയര്‍ത്തുക.
കൊയ്തൊഴിഞ്ഞ വയലുകളും 
ചിലങ്ക കെട്ടിയ നദികളുമെല്ലാം 
അകകണ്ണില്‍ പകര്‍ത്തി വെച്ച് 
നിന്ടെ മക്കള്‍ക്കായ്‌ നീ പകര്‍ന്നു നല്‍കുക .
കുരുടമാകുന്ന മനസ്സുകള്‍ക്കുള്ളില്‍ 
പൈതൃകത്തിന്‍ ആണിയില്‍ 
ആ ചിത്രം തൂങ്ങി നിലക്കട്ടെ 
ദാഹികട്ടെ ഹൃദയങ്ങള്‍ 
ഒരു കുമ്പിള്‍ ജലത്തിനായ്‌ 
കളയായ് ജനിച്ചു ജീവിക്കുന്ന നിന്ടെ ശുക്ലവും പേറി 
ഈ മിഥ്യയില്‍ ജനിച്ചു വീഴുമ്പോള്‍ 
ഒരു പഴ് ചെടിയായ് അവര്‍ വളരാതിരിക്കട്ടെ 
പൊക്കിള്‍ക്കൊടിയില്‍  അടിഞ്ഞ വിഷ രക്തം 
നിനക്ക് സമ്മാനിച്ച മാതൃത്വം ..
ഇന്നലകളുടെ സ്മാരകമായി നിലകൊള്ളുമ്പോള്‍ 
ആരെയും കുറ്റപെടുത്താന്‍ നിനക്കാവില്ല 
ഇത് നിന്ടെ വിധിയല്ല ....
വിധിക്കെതിരെ പോരാടുക നീ 
പരാജയം നിന്ടെ കളിത്തോഴനെങ്കില്‍ 
തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന വീര്യം 
നാളെ ഈ ഭൂമിയില്‍ അവര്‍ വിളയിച്ചെടുക്കും 
മരിക്കുക അഭിമാനമായ് 
പുഴ ഒഴുകട്ടെ 
തളിര്‍ക്കട്ടെ  പൂമരങ്ങള്‍ 
നിന്ടെ അസ്ഥിയും,മാംസവുമെല്ലാം 
ആ കുത്തൊഴുക്കില്‍ അലിഞ്ഞു ചേരട്ടെ 
Thursday, September 22, 2011

..പ്രവാസ ഭൂമിയില്‍ ....ഇവിടെ ഹൃദയ പാളികളില്‍ വിയര്‍പ്പിന്‍ തുള്ളികള്‍ അടയിരിക്കുന്നു 
ആരുടെക്കെയോ മായാത്ത കാല്‍പ്പാടുകള്‍ 
അനന്തമാം മണല്‍ത്തരികള്‍ എനിക്ക് വഴികാട്ടുന്നു 
തിളയ്ക്കുന്ന ആകാശ ചെരുവുകളില്‍ നിന്നും 
ഒഴുകിയെത്തുന്ന കാറ്റിന് -
വിങ്ങുന്ന ഹൃദയങ്ങളുടെ രൂക്ഷ ഗന്ധം ..
ഇവിടെ പൊട്ടിച്ചിരിച്ചു ഒഴുകുന്ന പുഴയുടെ നിഷ്കളങ്കത ഇല്ല 
താരാട്ടു പാടുന്ന രാത്രിയുടെ മാത്രുത്വഭാവമില്ല  
ചുട്ടു പഴുത്ത മരുഭൂമിയില്‍ മരണം നിഴലിക്കുന്നത് കൊണ്ടാവാം 
മഴ മേഘങ്ങള്‍ ഈ വഴി വരാറില്ല 
സ്നേഹ ബന്ധങ്ങളും ,നീറുന്ന ഓര്‍മകളും 
എന്നും എന്റെ സഹയാത്രികര്‍ 
വിഡ്ഢിയാണ് ഞാന്‍ 
ഏകാന്തതയുടെ ശവമഞ്ചം ചുമന്നു 
ഈ വഴിയിലൂടെ ചുവടുവേക്കുമ്പോള്‍ 
അറിയുന്നു ഞാന്‍ എന്നില്‍ നിന്നകലുന്ന -
സ്നേഹ ബന്ധങ്ങളെ കുറിച്ച് 
തേങ്ങുന്നു ഞാന്‍ നഷ്ട്ടപ്പെടുത്തുന്ന  സൌഭഗ്യങ്ങളെ ഓര്‍ത്ത്
എങ്കിലും ഒന്ന് മാത്രം 
ഈ വിയര്‍പ്പിന്‍ തുള്ളികളും ,വീണുടയുന്ന ഓര്‍മകളും 
എനിക്ക് സമ്മാനിച്ച പുഞ്ചിരിക്കുന്ന കുറേ മുഖങ്ങളുണ്ടനിക്ക് 
അവരാണ് എന്റെ ആത്മാവ് ....
ഉള്ളില്‍ എവിടെയോ പുകയുന്ന മനസ്സിനെ 
ഓര്‍മ്മകള്‍ കൊണ്ട് കീഴടക്കട്ടെ ഞാന്‍ 
എനിക്കായ് വിധി എഴുതിയ നാളുകളില്‍ 
മനസാക്ഷിയെ സാക്ഷി നിര്‍ത്തി എല്ലാം ഞാന്‍ തിരിച്ചെടുക്കും 
കണ്ണിമകളുടെ കിളിവാതില്‍ തുറന്നിട്ട്‌ 
മനസ്സില്‍ ഒരിക്കലും അണയാത്ത നിലവിളക്കിന്‍  ചുവട്ടില്‍ 
വേദനകളുടെ എണ്ണയോഴിച്ചു ഞാന്‍ കാത്തിരിക്കും 
അത് വരെ എങ്കിലും സ്വയം എരിഞ്ഞു തീരുന്ന ചന്ധനതിരിയായ് 
ഞാന്‍ സുഗന്ധം പരത്തട്ടെ  ...

Tuesday, September 20, 2011

ജന്മദിനം ഈ പുതു ലോകത്തിലൂടെ

നീ അകലുന്നു ജീവനില്‍ നിന്നും ...
ആശംസകള്‍ നല്‍കി തിരിച്ചു പോയവര്‍ 
നിന്ടെ അന്ത്യനാളുകളെ കുറിച്ച് സൂചന നല്‍കിയവര്‍ ...
നേടിയെടുത്ത സമ്മാന പൊതികള്‍ കൂമ്പരമകുമ്പോള്‍ 
ഓര്‍ക്കുക , നിന്നെ യാത്രയാക്കാന്‍ കാത്തിരിക്കുന്നവര്‍ 
നിന്‍ ഉയര്‍ച്ചയില്‍ മുഖം കുനിക്കുന്നവര്‍ ..
നിശ്ചലമാകുന്ന നിന്‍ മേനിയുടെ സൌന്ദര്യം 
കവരാന്‍ ആരൊക്കെയോ ,എവിടെയോ തിരക്കുകൂട്ടുന്നു 
നീ പുഞ്ചിരിക്കുന്നുണ്ടാവും 
അണിഞ്ഞ വസ്ത്രത്തിന്‍ പുതുമയില്‍ 
നീ അഹങ്കരിക്കുമ്പോള്‍ 
എന്നോ എരിഞ്ഞടങ്ങാന്‍ നിനക്കേകിയ 
സ്നേഹ സമ്മാനം ...
മധുരം വിളമ്പിയ ഭക്ഷണത്തില്‍ 
കാലത്തിന്ടെ വിഷം ചേര്‍ത്ത് കാത്തിരിക്കുന്നവര്‍ 
മറയുക, നിനക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന 
കഴുകന്‍ കണ്ണുകളില്‍ നിന്ന് 
അറിയുക ,നിന്ടെ രക്തത്തിനായ്‌ കേഴുന്ന 
ബാലികക്കകളുടെ ചിറകടിയൊച്ചകള്‍..
കത്തിച്ചു വെച്ച മെഴുകുതിരികള്‍ ഊതി കെടുത്തുമ്പോള്‍
നീ അറിയണം  
ഇരുളടഞ്ഞ നിന്‍ വഴികളില്‍ നിന്നെ നയിച്ച
മാതൃത്വത്തിന്‍ തിരിനാളങ്ങള്‍ അണയുകയാണെന്ന് 
ഇന്ന് , നിനക്കായ് നീ മാത്രം .
നിന്ടെ ആത്മാവിനു ചിറ്റും  
നന്മകള്‍ കൊണ്ട് വേലി കെട്ടുക 
വരാനിരിക്കുന്ന നല്ല നാളുകള്‍ക്കു മുന്നില്‍ 
ഭയപ്പാടിന്‍ കരിബടം വീഴ്ത്തി 
എന്നോ പടി കടന്നു വരുന്ന മരണത്തിന്‍ 
വികൃത രൂപങ്ങളെ സദ്യ ഒരുക്കി കാത്തിരിക്കാന്‍ 
നീയൊരു വിഡ്ഢിയല്ല ..
നാളെയുടെ തൂവെളിച്ചം നനക്കു മുന്നില്‍ താളം പിടിക്കട്ടെ 
സ്നേഹത്തിന്ടെ കാപട്യങ്ങളെ തിരിച്ചറിഞ്ഞു 
ഈ നാടക വേഷങ്ങള്‍ ആടി തകര്‍ക്കുക
നിനക്കായ്‌ ...നിന്ടെ ജീവിതതിനായ്  മാത്രം .....


 

Friday, September 16, 2011

എന്റെ മാത്രമായ നിമിഷങ്ങളിലൂടെ ...
ഈ നിമിഷങ്ങള്‍ എന്റെ മാത്രം
മയങ്ങുന്ന പകലില്‍ വേദനയാവാം
ഈ സന്ധ്യയുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നു
പ്രണയത്തിന്ടെ ചുട്ടുപഴുത്ത സൂര്യ രശ്മികള്‍
നിന്ടെ മാറില്‍ തുളച്ചു കയറും
ഊഴം കാത്തിരുന്ന രാവിന്ടെ തിരശീലക്കുമേല്‍
എന്റെ വേദനകള്‍ മഞ്ഞായ്‌ പെയ്തു വീഴും
നീ എന്റെ മാത്രമാണ് ,എനിക്കായ് എങ്ങോ പുനര്‍ജനിച്ചവള്‍
ആടി തിമര്‍ക്കുന്ന തിരമാലകള്‍ക്ക് കുറുകെ -
നിന്നെയും കൊണ്ട് ഞാന്‍ യാത്രയാവും
ഇല്ല ,ഇനി നിനക്കാവില്ല
പ്രണയം സത്യമെങ്കില്‍ ,എനിക്കായ് നീ പുനര്‍ജനിച്ചങ്കില്‍
ഈ രാവിന്ടെ ലാസ്യഭാവം സാക്ഷി നിര്‍ത്തി
നീ എന്റെ തിരിച്ചറിയും ....
തെറ്റ്, അതായിരുന്നു എന്റെ തുടക്കം
നിന്ടെ കവിള്‍ തടങ്ങളില്‍ ഒലിച്ചിറങ്ങുന്ന-
വിയര്‍പ്പിന്‍ തുള്ളികളെ
കണ്ണീരിനോടുപമിച്ചത് എന്റെ തെറ്റ്
നനഞ്ഞു ഒട്ടിയ ശരീരത്തിന്ടെ നഗ്നതയില്‍ -
നാണത്തില്‍ മറച്ച നിനക്ക്
പ്രണയത്തിന്‍ അര്‍ഥം നല്‍കിയതും ഞാന്‍ ചെയ്ത തെറ്റ്
എങ്കിലും നിനക്കായ്‌ കാത്തിരുന്ന ആ നല്ല നാളുകള്‍
നാം ഒന്നായി തീര്‍ന്ന ആ നിമിഷങ്ങള്‍
ഒടുവില്‍ പകര്‍ന്നു നല്‍കിയതെല്ലാം
എന്നില്‍ ഉപേക്ഷിച്ചു മരണത്തിന്ടെ ചിറകുമായ്
നീ പറന്നകന്നപ്പോള്‍
എന്റെ മാത്രമായ നിമിഷങ്ങളുടെ
സുഖാനുഭൂതിയില്‍ ഞാന്‍ ജീവികട്ടെ ....


Friday, September 9, 2011

............പ്രവചനം..............

മനസ്സിന്ടെ രാഗവിദ്വേഷങ്ങള്‍ക്കപ്പുറം -
സുഖമുള്ള മയക്കത്തിന്‍ ആലസ്യത,
രക്തമൂറ്റി കുടിക്കുന്ന തലമുറയിലെ
കഴുകന്‍ കണ്ണുകള്‍ ...
ലഹരിയുടെ പുതിയ മേച്ചില്‍ പുറങ്ങള്‍ -
നടന്നു കയറുമ്പോള്‍ പകര്‍ന്നു നല്‍കിയതെല്ലാം
നശിപ്പിച്ച യവ്വനത്തിന്‍ പ്രസരിപ്പ് ....
കണ്ണിലെ കാരുണ്യത്തിനു മുകളില്‍
കാമത്തിന്‍ തുള്ളികള്‍ ഒലിച്ചിറങ്ങുന്നു
മനസ്സിന്ടെ വിശാലതക്ക് മുകളിലും
അഹങ്കാരത്തിന്‍ തീകനലുകള്‍ ...
വെട്ടി പിടിച്ച സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായ്
നീ പടര്‍ന്നു കയറുമ്പോള്‍
ഓര്‍ക്കുക . ആരോ നിന്നെ പിന്തുടരുന്നു ....
കത്തി ജ്വലിക്കുന്ന നിനക്ക് മുകളില്‍
കാലം കരി നിഴല്‍ വീഴ്ത്തും ...
ദിനരാത്രങ്ങള്‍ക്കപ്പുറം നീ ചുവടു വെക്കുമ്പോള്‍
ഇറ്റു വീഴുന്ന മഴത്തുള്ളികള്‍ നിന്‍ ചാരത്തിനായ് മുറവിളികൂട്ടും ,
ചോര പുരണ്ട കയ്യില്‍ പുഞ്ചിരിക്കുന്ന -
നിന്‍ പടവാളിന്‍ അഗ്രം
നിന്ടെ രക്തത്തിനായ് ദാഹിച്ചു കരയും
മരണം നിനക്കുള്ള ചെറിയ ശിക്ഷയോ ?
കാലിലെ ബന്ധനത്തിന്‍ ചങ്ങലകള്‍
മുറിച്ചു മാറ്റാന്‍ നിനക്കാവില്ല
ബന്ധങ്ങളുടെ കെട്ടുറപ്പുകള്‍ പുണ്യനദിയില്‍
നിനക്ക് മുന്നില്‍ ഒഴുകി അകലട്ടെ
എഴുത്തി ചേര്‍ത്ത ജാതകതിന്‍ ഏടുകള്‍ കാറ്റില്‍ പറത്തി
മരിച്ച മനസ്സും നശിക്കാത്ത ശരീരവുമായ്
നീ ജീവിക്കും .....അപോഴും -
നിന്ടെ പാത പിന്തുടരാന്‍ ഒരായിരം പേര്‍ ഉണ്ടാകും
അതില്‍ ഒരാളായ്‌ ഞാനും ...