Friday, December 23, 2011

...സ്ത്രീ .....



അഗ്നി, നീ സാക്ഷിപ്പെടുത്തിയ 
താലി ചരടുകള്‍ക്ക് നിറം മങ്ങി - 
 ഈ സൂര്യതാപത്തില്‍ ഉരുകി വീഴുമ്പോള്‍  
പുതുമയിലെ ബലിപുരകള്‍ക്ക് നീ ശീര്‍ഷകം ചാര്‍ത്തുകയോ?
'അമ്മ' തന്‍ അര്‍ഥം മറഞ്ഞു 
ജീവന്‍ തളിര്‍ത്ത കുഞ്ഞിളം കാലുകള്‍ 
ചില്ല് ഭരണിക്ക് അലങ്കാരമേകുമ്പോള്‍
രതിമൂര്‍ച്ചയില്‍ പിടയുന്ന സ്ത്രീത്വമേ അഹങ്കരിക്കുക .
തീന്‍ മേശയില്‍ നീ വലിച്ചെറിഞ്ഞ നിന്ടെ ചോരതുടിപ്പുകള്‍ 
നിന്നെ നോക്കി പുഞ്ചിരിച്ചു  നിന്നെ മാടിവിളിക്കും 
മൂല്യച്യുതികളില്‍  സാഗരം തീര്‍ക്കുന്ന അമാവാസരാത്രികളില്‍
കാലം നിന്ടെ ചേതനയറ്റ ചിത്രം വരച്ചു ചേര്‍ക്കും 
കറുത്ത രക്തം മണക്കുന്ന അരവുശാലകില്‍ നീ 
ലഹരിയുടെ എച്ചിലുകള്‍ക്കായ്‌   അലയുമ്പോള്‍ 
മുലകളില്‍ നീ വിഷമേന്തി നീ കാത്തിരിക്കുന്നുണ്ടാകും 
അറിയുന്നു ,ലജ്ജിക്കുന്നു നിന്നെയോര്‍ത്തു 
ഈ മനസ്സും ,സമൂഹവും .
നീ രാത്രിയുടെ ഭാവം മാറ്റി  
ഇരുട്ടിന്‍ തോഴിയായ് പൂക്കളറുക്കുമ്പോള്‍ 
നിര്‍വൃതിയടഞ്ഞ സംസ്കാരത്തിന്‍  
അവസാന തീ നാളങ്ങളിലും 
നിന്‍ ഉമിനീര് വീഴ്ത്തി
എല്ലാം ചവിട്ടിയരച്ചു  
തൂവെള്ള പുതപ്പുകളില്‍ ചോരച്ചിന്തുക.
ഈ യുഗത്തിന്‍ നഗ്നമായ  യക്ഷിപുത്രി
നീ തിരിഞ്ഞു നോക്കരുത് 
മുമ്പേ നടക്കുക , 
അകമ്പടിസേവിക്കാന്‍ ശുനകവര്‍ഗം ,
സീമകള്‍ കടന്നു നീ യാത്ര തുടരൂ ...
ഒരിക്കലെങ്കിലും  നിന്ടെ -
കണ്ണീരു പൊടിയുന്നതും  കാത്തു -
ജീവിച്ചു മരിച്ച  പതിവ്രത രത്നങ്ങള്‍
അക്ഷയപാത്രങ്ങളില്‍ കാലത്തിന്ടെ വിഷവുമായി 
നിന്ടെ വഴികളില്‍ കാത്തിരിക്കുന്നു  ...
നടന്നു  കയറുക , 
നിന്ടെ ജന്മം പൂര്‍ത്തിയാകട്ടെ






4 comments:

  1. നല്ല കവിത,

    നന്നായിരിക്കുന്നു
    ആശംസകള്‍
    ഇനിയും എഴുതുക
    ചില സ്ഥലങ്ങളില്‍ അക്ഷരങ്ങള്‍ മാറിയതായി കണ്ടു

    ReplyDelete
  2. നന്ദി ....
    ഇനിമുതല്‍ ശ്രദിക്കാം

    ReplyDelete
  3. ഒരിക്കലെങ്കിലും നിന്ടെ -
    കണ്ണീരു പൊടിയുന്നതും കാത്തു -
    ജീവിച്ചു മരിച്ച പതിവ്രത രത്നങ്ങള്‍
    അക്ഷയപാത്രങ്ങളില്‍ കാലത്തിന്ടെ വിഷവുമായി
    നിന്ടെ വഴികളില്‍ കാത്തിരിക്കുന്നു ...
    സംഗതി കൊള്ളാട്ടോ ...മാഷേ .....അഭിനന്ദനങ്ങള്‍.........ഇനിയും എഴുതുക.....

    ReplyDelete
  4. നന്ദി മാഷേ........

    ReplyDelete