സാദിഖ് ഹിദായത്, ഇറാനിയന്‍ വിശ്വപ്രസിദ്ധനായ സാഹിത്യക്കാരന്‍, ഇരുപതാം നൂറ്റാണ്ടില്‍ ഇറാനില്‍ രചിക്കപ്പെട്ട ഏറ്റവും മികച്ച സാഹിത്യ കൃതി , ഇരുപത്തിരണ്ടു് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട് ,ഇറാനില്‍ തന്നെ ഈ നോവലിന്റെ ആസ്വാദനത്തിനായി മുപ്പതോളം പുസ്തകങ്ങള്‍ അച്ചടിച്ച് പ്രസിദ്ധമായ നോവല്‍ ,ഒരു മനുഷ്യന്റെ മാനസിക വിഭ്രാന്തികള്‍ ഇത്രയേറെ തീവ്രമായി അവതരിപ്പിച്ചു കണ്ടിട്ടില്ല ഒരു വായനയിലും , കൂടുതല്‍ കഥാ പാത്രങ്ങളില്ലാതെ വികാര വിചാരങ്ങളുടെ ഭ്രാന്താവസ്ഥ ഒരു നോവലായി ചിത്രീകരിക്കുമ്പോള്‍ ഒരേ ശ്വാസത്തില്‍ വായിച്ചു തീര്‍ത്ത വിശ്വപ്രസിദ്ധ നോവല്‍ , തിരസ്കരിക്കപ്പെട്ട സ്നേഹവും ഏകാന്തതയും കൂട്ടി കലര്‍ത്തി സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താന്‍ ആവാതെ പറഞ്ഞു തീര്‍ത്ത വായന , ഈ നോവലിന്റെ ശീര്‍ഷകം തന്നെഎത്രത്തോളം നോവലിന് അനുകൂലമാണ് എന്ന്‍ തിരിച്ചറിയപ്പെടണം, ഇരുട്ടിന്റെ സന്തതിയായി സ്വന്തം ജീവിതത്തിന്റെ വെളിച്ചത്തിന് നേരെ കണ്ണടച്ച് രാവ് മുഴുവനും ഉണര്‍ന്നിരിക്കുന്ന ആ പക്ഷിയെ പോലെ മരണത്തിന്റെ മുന്നോടിയായി വന്നെത്തുന്ന ആകാംഷയും , ഭയവും,സ്നേഹവും സ്നേഹഭംഗവും, എല്ലാം വികാരപരമായി വരച്ചിട്ടിരിക്കുന്ന നോവല്‍ , വായിച്ചു വായിച്ചു ഭ്രാന്ത് പിടിപ്പിക്കുന്ന അപ്പൂര്‍വ്വം വായനകളില്‍ ഒന്ന് .ഒരു പക്ഷേ അദ്ധേഹത്തിന്റെ ആത്മഹത്യയുടെ കാരണങ്ങളിലേക്ക് ഇറങ്ങി നടക്കുമ്പോള്‍ ഏതെങ്കിലും ഒരു പ്രത്യക സന്ദര്‍ഭങ്ങളില്‍ ഒരു പക്ഷേ ഈ വായനയുമായി നാം കൂട്ടി മുട്ടേണ്ടിവരുമായിരിക്കും . എനിക്ക് അക്ഷരങ്ങളിലൂടെ കൂടുതല്‍ വിവരിച്ചു തരാന്‍ കഴിയാതെപോയ വിചിത്ര വായന സമ്മാനിച്ച മനോഹരമായ പുസ്തകം, ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട, വായനയെ സ്നേഹിക്കുന്ന ആര്‍ക്കും തിരഞ്ഞെടുക്കാവുന്ന നോവല്‍ .
ORIGINAL NAME : BOOF-E-KOOR
ENGLISH : THE BLIND OWL
MALAYALAM : KURUDAN KOOMAN