Wednesday, August 31, 2011

കാലം പറയാന്‍ മറന്നത് ....

നിന്‍ കണ്ണുനീര്‍ തുള്ളികള്‍ക്ക് അന്ധകാരത്തിന്‍ കറുപ്പ്
പറഞ്ഞു പോയ വാക്കുകള്‍ തിരിച്ചെടുക്കുമ്പോള്‍
മനസ്സില്‍ പതിഞ്ഞ ഓര്‍മകള്‍ക്ക് മേല്‍
കരിതിരി  കത്തിയെരിഞ്ഞ കാലത്തിന്‍ കറുത്ത ശേഷിപ്പുകള്‍ ..
കാര്‍മേഘങ്ങള്‍ കരി നിഴലുകലായ് എനിക്ക് മുകളില്‍ കൂടുക്കൂട്ടുമ്പോള്‍
അതില്‍ ഒരു പൊന്‍ ചിരതായ് നീ തെളിഞ്ഞിരുന്നങ്കില്‍ ..
എന്നോ ഒരു
പൂമൊട്ടായ്നീ എനിക്കുമുന്നില്‍ പുഞ്ചിരിച്ചു
എന്തിനോ തുടിക്കുന്ന മനസ്സിന്‍ മണിയറയില്‍ 
നീ എന്നുള്ളില്‍ വിരിഞ്ഞ നാളുകള്‍ .....
ഉള്ളിലെ വികാരങ്ങള്‍ക്ക് മുകളില്‍ -
ഒരു മഴയായ് നീ പെയ്തു നിന്ന നാളുകളില്‍
ജീവിതമെന്ന അഗ്നി നാളങ്ങളിലേക്ക്
നീ ഒഴുക്കിയ സ്നേഹം തികയാതെ പോയി ..
ഒടുവില്‍ ആ അഗ്നി  നാളങ്ങളിലേക്ക് -
 നീ നടന്നു കയറുമ്പോള്‍ ,തനിച്ചായത്‌
നിന്‍ ഓര്‍മ്മകള്‍ പേറുന്ന ഒരു ശരീരവും
അതിനുള്ളില്‍ പിടയുന്ന ഒരു മനസ്സും .
കൊടുമുടികള്‍ കീഴടക്കുന്ന ചാപല്യങ്ങള്‍
വീണുടയുന്ന മനസ്സുകള്‍
കാലത്തിന്‍ പ്രവാഹത്തില്‍ ഒഴുകി അകലുന്ന വേദനകള്‍
കാതില്‍ അലയടിക്കുന്ന പഴമൊഴികളെ നിങ്ങള്‍ക്ക് മടങ്ങാം
ഈ വേദനകളും ഓര്‍മ്മകളും എന്നും നിലനില്‍ക്കട്ടെ
മയങ്ങുന്ന പകലുകളും , നിറം മങ്ങിയ രാത്രികളും
സമ്മാനിച്ച നിമിഷങ്ങളേ
നിങ്ങള്‍ക്ക് നന്ദി
എല്ലാം സുഖമുള്ള ഓര്‍മ്മകളായ്‌ അവശേഷിക്കട്ടെ
നിറമുള്ള ഓര്‍മ്മകള്‍ മാത്രമായ് നിലകൊള്ളട്ടെ

Tuesday, August 30, 2011

സ്നേഹത്തിന്‍ നൊമ്പരങ്ങളിലൂടെ ..


ഹൃദയ അര്‍പ്പണത്തിന്‍ മുദ്രകളുമായ്
വര്‍ഷങ്ങള്‍ പിന്നിടുന്ന പവിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് മുകളിലൂടെ -
പ്രണയം പരിപാവനമാക്കിയ
സ്നേഹ സമാഗമത്തിന്‍ നനുത്ത പ്രതീക്ഷയില്‍ -
ആര്‍ദ്രമാക്കിയ മനസ്സുമായി
അതിരുകളില്ലാത്ത ആകാശത്തിന്‍ വിശാലതയില്‍
ഓര്‍മ്മകളുടെ കണ്ണീരില്‍ കുതിര്‍ന്ന ശവമഞ്ചവും പേറി
ഓര്‍മ്മകള്‍ നഷ്ട്ടപ്പെട്ട മനസ്സിനെ വീണ്ടെടുക്കാന്‍
ശ്രമിക്കുന്ന എനിക്ക് പരാജയമോ വിധി
കാലത്തിന്‍ ദുര്‍ബലതയില്‍
നടന്നു നീങ്ങുന്ന വഴികളിലെ കാല്‍പ്പാടുകളില്‍
വേദനകള്‍ മണ്ണിട്ട്‌ മൂടുമ്പോളും
മരണത്തിന്‍ കാലൊച്ചകള്‍ നിഴലായ്
എന്നും എന്നെ പിന്തുടരുന്നുവോ ?
ഇന്നലകളിലെ ശരികള്‍ തെറ്റെന്നു -
കാലം എനിക്ക് മുന്നില്‍ തെളിയിച്ചപ്പോള്‍
ചിതെലുടുത്തു തീര്‍ന്ന ജീവിതത്തിന്ടെ
ബാക്കി പത്രങ്ങള്‍ ഇനി എവിടെ ഞാന്‍ കുഴിച്ചുമൂടും
ഇല്ല , ഇനി എനിക്കാവില്ല
ഏകാന്തതകളില്‍ ചാലിച്ച വേദനകളെ മാപ്പ് ..
ലക്ഷ്യ ബോധമില്ലാത്ത ഈ പാതകളിലേക്കു -
കടന്നു വന്ന സൗഹൃദങ്ങളെ മാപ്പ്
ആരേയും സ്നേഹിക്കാന്‍ എനിക്കാവില്ല ...
ഇത് എന്റെ വിധിയോ ?
ഓര്‍മ്മകള്‍ കീറി മുറിച്ച ശരീരവും
അക്ഷരങ്ങള്‍ വലിച്ചെറിഞ്ഞ മനസ്സും
മരണമെന്ന ചിതയില്‍ എരിഞ്ഞടങ്ങട്ടെ ...
ഓര്‍മ്മകളും ,ഓര്‍മിക്കാനും ഒന്നും ബാക്കി നിര്‍ത്താതെ
മരണമെന്ന സുന്ദര അനുഭൂതിയുമായ്
ഒരു യാത്ര ......അനന്തമാം ഒരു യാത്ര ..

Thursday, June 30, 2011

ഇന്നലകളില്‍ കൊഴിഞ്ഞു വീണത്‌

പിന്തുടരുന്ന ഓര്‍മകളെ തട്ടി മാറ്റാന്‍ എനിക്കാവില്ല
ആശിക്കാത്ത ദര്‍ശനങ്ങളിലേക്ക് യാനപാത്രം വഴുതി നീങ്ങുമ്പോള്‍
മൗനം മുറിച്ചു നീ വരും
മണ്ണില്‍ അലിഞ്ഞ മാംസവും രക്തവും
ഒരു പ്രചോദനമായി പുനര്‍ജനിക്കും .
മനസ്സിനെ കുരുതികളങ്ങളില്‍ ജീവനൊടുക്കിയ സ്വപ്‌നങ്ങള്‍
നിനക്ക് വേണ്ടി വാതിലുകള്‍ തുറന്നിടും
ശവപൂജ  നടത്തി തയമ്പിച്ച കൈകളില്‍
അക്ഷരങ്ങള്‍ പിടഞ്ഞു മരിക്കുമ്പോള്‍
പാപ മോക്ഷം നല്‍കാന്‍ നീ വന്നിരുന്നങ്കില്‍ ..
ഓര്‍മ്മകള്‍ എരിഞ്ഞടങ്ങിയ കല്‍പ്പടവുകളിലെ
സ്നേഹചിരാതുകളില്‍ കണ്ണുനീര്‍ തുള്ളികള്‍ വെട്ടി തിളങ്ങുമ്പോള്‍
കണ്ടില്ലാന്നു നടിക്കാന്‍ ഇനിയും നിനക്കാവുമോ ?
പാതി മയങ്ങിയ കണ്ണുകള്‍ക്കിടയില്‍ സിന്ദൂരം ഒളിച്ചിറങ്ങിയതും 
മുടിയിഴകളില്‍ നാണം മറച്ച കവിള്‍ത്തടങ്ങളില്‍
ചുംബനങ്ങളുടെ ശേഷിപ്പുകള്‍ ബാക്കി നിര്‍ത്തിയതും
ഇന്നലകളില്‍ നിന്നില്‍ നിന്നും മായ്ച്ചു കളഞ്ഞുവോ ?
ബാലികാക്കകള്‍ കുടിയേറിയ മനസ്സിന്ടെ -
പടുവൃക്ഷ ചുവട്ടില്‍ ഓര്‍മ്മകള്‍ ബാക്കി നിര്‍ത്തി ഒടുങ്ങും മുമ്പ് നീ വരും ,
കാല വിളംബരം പോലെ ഞാന്‍ അത് കേള്‍ക്കും
ഒരു പക്ഷേ അന്ന് എന്റെ കൈകള്‍ ശൂന്യമായിരിക്കും
എങ്കിലും ഒരിക്കലും മരിക്കാത്ത ഓര്‍മകളില്‍ നാം ജീവിക്കും
ഒരു ചേലതുമ്പില്‍ വിരലുകള്‍ ചുറ്റി
മനസ്സിന്ടെ ഭീതി ഒഴിവാക്കുന്ന നിഷ്കളങ്കതയില്‍
നമുക്ക് ജീവിതം തുടരാം
മരണമെന്ന കോമാളിയിനിന്നു അടര്‍ന്നുവീണ
പുതു ജീവനായ് നമുക്ക് മാറം
ജീവികട്ടെ .............ഒരായിരം വര്‍ഷങ്ങള്‍ ....

Wednesday, June 29, 2011

വിടരുന്ന പൂവുകള്‍ക്കായി

ഏതോ രാത്രിയുടെ ആലസ്യതയില്‍
ആരുടെയോ സ്വാര്‍ത്ഥ താത്പര്യങ്ങളില്‍
അവളെന്ന മുള്‍ച്ചെടിയുടെ ജനനം
രണ്ടു തുള്ളി വിയര്‍പ്പിന്‍ തുള്ളികള്‍ സാക്ഷി നിര്‍ത്തി -
അവളിലേക്ക്‌ ജീവന്ടെ തുടിപ്പ് നല്‍കാന്‍ അവരും .
അവളിന്ന് ബന്ധങ്ങളുടെ ലോകത്തിന്ടെ പുതിയ ഇര ..
വേരുരപ്പിച്ച മണ്ണ് അവളുടെ മാത്രമെന്ന് അവള്‍ വിശ്വസിച്ചുവോ?
ആരുടെയോ ബാധ്യതയായ് അവള്‍ വളര്‍ന്നു
വാര്‍ധക്യം ബാധിച്ച കാലത്തിന്ടെ ഒഴുക്കില്‍ -
അവളും വളര്‍ന്നു
ഇലകളാല്‍ അവള്‍ നാണം മറച്ചു,
തന്നെ സംരക്ഷിക്കാന്‍ ഒരായിരം പേരുണ്ടെന്ന -
മിഥ്യാബോധം എന്നോ അവളിലും തളിരിട്ടു
വളര്‍ന്നു വരുന്ന മുള്ളുകളില്‍ സ്നേഹത്തിന്ടെ പനിനീര് തളിച്ച്
പുതിയ ബന്ധങ്ങളെ അവള്‍ കാത്തിരുന്നു .
ആ പൂന്തോട്ടം മാത്രമായിരുന്നു അവളുടെ ലോകം
പ്രായത്തിന്‍ കണ്ണുകളില്‍ അവള്‍ കാണുന്നതെല്ലാം സുന്ദരമായിരുന്നു
പാറി നടക്കുന്ന ചിത്രശലഭങ്ങളും ,കരി വണ്ടുകളുമെല്ലാം
അവളുടെ കണ്ണിനു എന്നും കുളിര്‍മ്മ നല്‍കി .
ആസ്വദിക്കുകയായിരുന്നു അവളും ജീവിതം .
ചുണ്ടുകളില്‍ പൂമൊട്ടുകള്‍ വിടര്‍ന്നത് കൊണ്ടാകാം
പൂന്തോട്ടത്തിലെ രാജകുമാരിയായി അവള്‍ വളര്‍ന്നു .
ഞാന്‍ എന്നാ ഭാവം, അഹങ്കാരത്തിന്‍ തീക്ഷ്ണതയില്‍
ആ പൂവിന്‍ മാധുര്യം പലരും കവര്‍ന്നെടുത്തു
സ്നേഹിച്ച കൈകള്‍ അവളിലെ ആ പുഷ്പത്തെ നുള്ളിയെടുക്കുമ്പോള്‍
അവള്‍ക്കറിയില്ലയിരുന്നോ ,സ്വന്തം ജീവിതമാണ് നഷ്ട്ടപെടുന്നതെന്ന് .
സ്വന്തം തേന്‍ നുകര്‍ന്നവരും ,ആസ്വദിച്ചവരും
അടുത്ത ഇരകളെ തേടി എങ്ങോ പോയ്മറഞ്ഞു
അവളുടെ സ്നേഹത്തിലും ,വേദനകളിലും
അവള്‍ മാത്രമെന്ന സത്യം മനസ്സിലാക്കുമ്പോള്‍
വൈകിയിരുന്നു, എല്ലാം നഷ്ട്ടമായിരുന്നു .
വെള്ളവും വളവും നല്‍കിയ കൈകള്‍
അവള്‍ക്കിന്നു അന്യമായിരിക്കുന്നു
പലരും സഞ്ചരിച്ചു മടുത്ത പാതയിലെ
അവസാന അംഗമായി അവളും മാറിയോ?
ആരാമത്തിലെ വെട്ടി മാറ്റിയ കളകളില്‍
പൊതു വഴിയിലേക്ക് വലിച്ചെറിയപ്പെട്ട പുതിയ പുത്രി .
മുള്ളുകള്‍ കൊടും വിഷം നിറച്ചു അവള്‍ കാത്തിരുന്നു
ചവിട്ടി അരച്ച പൂവിന്‍ സൌന്ദര്യം ആസ്വദിക്കാന്‍ ഇനിയാര് ?
അവളുടെ ജീവിതം ഇങ്ങനെ തീരും
ആരാരുമറിയാതെ ,ആര്‍ക്കും വേണ്ടാതെ
പുഷ്പ്പിക്കാത്ത ഒരു പരിഹാസ പാത്രമായി
അവള്‍ വളര്‍ന്നു കൊണ്ടിരുന്നു
പൂന്തോട്ടത്തില്‍ പുതിയ മുള്‍ച്ചെടികള്‍ വളര്‍ന്നു കൊണ്ടിരുന്നു
അവരും ഇതോ വഴികളിലെക്കോ ?
അനുഭവമെന്ന ഗുരു അവരിലെക്കെതും വരെ അവരും ജീവിക്കട്ടെ ...


Monday, June 27, 2011

യാത്രകള്‍

അതി മധുരങ്ങള്‍ ബാക്കി നിര്‍ത്തി
എന്റെ തളര്‍ന്ന മൃതശരീരവും പേറി
ഒരു നിഷേധിയെ പോലെ ഞാന്‍ അലയും.
കാല്‍ പാദങ്ങളില്‍ കാരമുള്ളിനാല്‍ കോറിയിട്ട വൃണങ്ങള്‍
കൈകളില്‍ ബന്ധനത്തിന്‍ വിലങ്ങുകളിലൂടെ ഒലിച്ചിറങ്ങിയ രക്തകറ
.മുടി ഇഴകള്‍ക്കുള്ളില്‍ കാപട്യം തഴച്ചു വളരുന്നുവോ ?
ലഹരിയിലായിരുന്നു ജീവിതം
വേദനകള്‍ സുഖമുള്ള അനുഭൂതികളും
മനസ്സിന്ടെ താഴ്വരകളില്‍ ഞാന്‍ എന്ന സമസ്യ അവ്യക്തം,
എന്നോ വേര്‍പിരിഞ്ഞ മനസ്സും ശരീരത്തിനുമിടയില്‍ ഞാന്‍ ആര് ?
സിരകളില്‍ അലിഞ്ഞ കാമക്രോധങ്ങള്‍
എന്നെയും മൃഗമാക്കി മാറ്റി
സ്നേഹത്തിന്ടെ ചിലന്തി വലകളില്‍ചെന്ന് ചാടുമ്പോള്‍
അര്‍ഹത ഇല്ലായിരുന്നു എനിക്ക് ഒന്നിനും
വലിച്ചെറിഞ്ഞ അറവുശാലയിലെ പുതിയ ബലിമൃഗം
നഗ്നമായ മേനിയില്‍ പച്ചിരുബ് തുളച്ചു കയറുമ്പോള്‍
ഇത് വരെ അനുഭവിക്കാത്ത സുഖമുള്ള നിര്‍വൃതി
അതും നിമിഷ നേരത്തേക്ക് ..
ബാക്കിയായ അസ്ഥികളും ,ചവച്ചു തുപ്പിയ മാംസവും വാരികൂട്ടി
അടുത്ത വഴിത്താരയില്‍ ചെന്ന് കയറുമ്പോള്‍
സ്വീകരിക്കാന്‍ ദുര്‍ഗന്ധം വമിക്കുന്ന പാപഭാരം മാത്രം
ഇന്ന് ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷ ലഭിചിരുന്നകില്‍
നാളെയെങ്കിലും എന്റെ ജീവിതം പൂവണിഞ്ഞേനേ..
ശുഭ പ്രതീക്ഷകളോ പ്രര്‍ത്ഥകളോ കൂട്ടിനില്ല
നരക വാതില്‍ എനിക്ക് എന്നേ തുറന്നിട്ടതാണ്
പോകാതിരിക്കാന്‍ എനിക്കവില്ലല്ലോ
ഈ ജന്മവും എന്നേ മനസ്സിലാക്കാന്‍ എനിക്കായില്ല
ഞാന്‍ നടന്നു കയറട്ടെ എന്റെ പുതിയ ജീവിതത്തിലേക്ക് ...

Sunday, June 26, 2011

ബാക്കിയാവുന്ന ജീവിതം




കണ്ണില്‍ തിളയ്ക്കുന്ന അന്ധകാരം
മരവിച്ച ഹൃദയവും പേറി നടക്കുന്ന മനുഷ്യകോലങ്ങള്‍
മനുഷ്യ മാംസം ഭക്ഷിക്കുന്ന ,രക്ത ദാഹിയായ യക്ഷികള്‍ക്ക്
നടുവില്‍ നാമും ...
നഗ്നരാണവര്‍ ,നാണം മറക്കാന്‍ 'മനസ്സ്' ഇല്ലാത്തവര്‍
ലോകം പുരോഗമിക്കുന്നു ...
പരിഷകാരങ്ങളില്‍ നിന്നും പഴമയുടെ അന്തസത്തയിലേക്ക്
പറന്നു തുടങ്ങുന്നത് ചിലന്തി വലകളിലേക്ക്
ജനിച്ചു വീഴുന്നതോ ശരശയ്യയിലും
മുലപ്പാലില്‍ വിഷം കലര്‍ത്തുന്ന പൂതനകള്‍
രതിയുടെ പുതിയ ആവിഷ്കാരങ്ങളില്‍ ,
ലഹരിയുടെ മുഖമൂടി അണിഞ്ഞു -
സ്വന്ത ബന്ധങ്ങള്‍ക്ക് വിരാമം .
അസ്തമിച്ച സൂര്യന്‍ തിരിച്ചു വരാത്ത നാളുകള്‍
കലിയുഗം. പച്ച പരമാര്‍ത്ഥം
ജനിച്ച തെറ്റിന് ഇതിലും വലിയ ശിക്ഷയോ ?
ഗര്‍ഭപാത്രങ്ങള്‍ വില്‍ക്കാനുണ്ട്
ശരീരം മുറിച്ചു വിറ്റ് ഞാനും ജീവിക്കും
സ്വന്തമായുള്ളത് മരണം മാത്രം
ജീവിക്കണം മരിക്കുവോളം
മരിക്കണം ജീവിക്കുവോളം
പാഴ് വസ്തു അത് നാം മാത്രമാണ്
ശ്രേഷ്ട്ടമോ മൃഗങ്ങളും .
തുടങ്ങുന്നത് പലതില്‍ നിന്നും
അവസാനിക്കുന്നതോ തുടക്കത്തിലും
ജനിച്ച പായയില്‍ മരണം
കൂട്ടിനോ നഷ്ട്ടബോധവും , പാപഭാരവും
കൈകള്‍ അന്നും ഇന്നും ശ്യൂന്യം ....

ചിതാഭസ്മം

ഈ അഗ്നി നാളങ്ങള്‍ എന്നെ വിഴുങ്ങും
അസ്ഥികളില്‍ രക്തം നീരവിയാകും ...
എന്നിലെ എല്ലാം ഓരോന്നായി ഞാന്‍ അവര്‍ക്ക് നല്‍കും ...
എന്റെ പ്രതീക്ഷകള്‍ സ്വപ്നങ്ങള്‍ ജീവിതം എല്ലാം എല്ലാം -
അവിടെ എരിഞ്ഞടങ്ങും .....
മാംസത്തിന്‍ വേമു മണം ബാക്കി നിര്‍ത്തി
ഒരു പട്ടില്‍ ഒതുങ്ങി ,അതില്‍ ബന്ധനതിന്ടെ
ഒരു തലകെട്ടുമായി നിന്നിലേക്ക്‌ .....
ഇത് ഏറ്റു വാങ്ങുമ്പോള്‍ നീ പതറരുത്
നിന്ടെ കൈകള്‍ വിറച്ചാല്‍ ,നിന്‍ കണ്ണീര്‍ അതില്‍ പതിഞ്ഞാല്‍
അതെന്ടെ തോല്‍വിയാകും .........
അതെനിക്ക് താങ്ങാന്‍ കഴിയില്ല ..
എന്നിലെ ഓരോന്നും അഗ്നിനാളങ്ങള്‍ കവര്‍ന്നെടുത്തപ്പോളും
ഞാന്‍ അനുഭവിക്കാത്ത വേദനയാകും അത് ..........
നീ ഇത് ഏറ്റു വങ്ങും ..............
നിന്നിലൂടെ ഞാന്‍ ഒഴുകും .
എല്ലാ കര്‍മങ്ങളും ബാക്കി നിര്‍ത്തി
എല്ലാ വേദനകും ബാക്കി നിര്‍ത്തി
നിന്ടെ മാറിലൂടെ ഞാന്‍ സഞ്ചരിക്കും ...........
ഒരു പാഴ് ജന്മത്തില്‍ സഫലമാകാതെ പോയ
സ്വന്ത ബന്ധങ്ങുടെ പാഥേയവുമായി ഞാന്‍ യാത്രയാകും ..............
ബന്ധനങ്ങളുടെ കൈവിലങ്ങുകള്‍ ഇല്ലാത്ത ലോകത്തിലേക്ക്‌ ................