Monday, June 27, 2011

യാത്രകള്‍

അതി മധുരങ്ങള്‍ ബാക്കി നിര്‍ത്തി
എന്റെ തളര്‍ന്ന മൃതശരീരവും പേറി
ഒരു നിഷേധിയെ പോലെ ഞാന്‍ അലയും.
കാല്‍ പാദങ്ങളില്‍ കാരമുള്ളിനാല്‍ കോറിയിട്ട വൃണങ്ങള്‍
കൈകളില്‍ ബന്ധനത്തിന്‍ വിലങ്ങുകളിലൂടെ ഒലിച്ചിറങ്ങിയ രക്തകറ
.മുടി ഇഴകള്‍ക്കുള്ളില്‍ കാപട്യം തഴച്ചു വളരുന്നുവോ ?
ലഹരിയിലായിരുന്നു ജീവിതം
വേദനകള്‍ സുഖമുള്ള അനുഭൂതികളും
മനസ്സിന്ടെ താഴ്വരകളില്‍ ഞാന്‍ എന്ന സമസ്യ അവ്യക്തം,
എന്നോ വേര്‍പിരിഞ്ഞ മനസ്സും ശരീരത്തിനുമിടയില്‍ ഞാന്‍ ആര് ?
സിരകളില്‍ അലിഞ്ഞ കാമക്രോധങ്ങള്‍
എന്നെയും മൃഗമാക്കി മാറ്റി
സ്നേഹത്തിന്ടെ ചിലന്തി വലകളില്‍ചെന്ന് ചാടുമ്പോള്‍
അര്‍ഹത ഇല്ലായിരുന്നു എനിക്ക് ഒന്നിനും
വലിച്ചെറിഞ്ഞ അറവുശാലയിലെ പുതിയ ബലിമൃഗം
നഗ്നമായ മേനിയില്‍ പച്ചിരുബ് തുളച്ചു കയറുമ്പോള്‍
ഇത് വരെ അനുഭവിക്കാത്ത സുഖമുള്ള നിര്‍വൃതി
അതും നിമിഷ നേരത്തേക്ക് ..
ബാക്കിയായ അസ്ഥികളും ,ചവച്ചു തുപ്പിയ മാംസവും വാരികൂട്ടി
അടുത്ത വഴിത്താരയില്‍ ചെന്ന് കയറുമ്പോള്‍
സ്വീകരിക്കാന്‍ ദുര്‍ഗന്ധം വമിക്കുന്ന പാപഭാരം മാത്രം
ഇന്ന് ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷ ലഭിചിരുന്നകില്‍
നാളെയെങ്കിലും എന്റെ ജീവിതം പൂവണിഞ്ഞേനേ..
ശുഭ പ്രതീക്ഷകളോ പ്രര്‍ത്ഥകളോ കൂട്ടിനില്ല
നരക വാതില്‍ എനിക്ക് എന്നേ തുറന്നിട്ടതാണ്
പോകാതിരിക്കാന്‍ എനിക്കവില്ലല്ലോ
ഈ ജന്മവും എന്നേ മനസ്സിലാക്കാന്‍ എനിക്കായില്ല
ഞാന്‍ നടന്നു കയറട്ടെ എന്റെ പുതിയ ജീവിതത്തിലേക്ക് ...

Sunday, June 26, 2011

ബാക്കിയാവുന്ന ജീവിതം




കണ്ണില്‍ തിളയ്ക്കുന്ന അന്ധകാരം
മരവിച്ച ഹൃദയവും പേറി നടക്കുന്ന മനുഷ്യകോലങ്ങള്‍
മനുഷ്യ മാംസം ഭക്ഷിക്കുന്ന ,രക്ത ദാഹിയായ യക്ഷികള്‍ക്ക്
നടുവില്‍ നാമും ...
നഗ്നരാണവര്‍ ,നാണം മറക്കാന്‍ 'മനസ്സ്' ഇല്ലാത്തവര്‍
ലോകം പുരോഗമിക്കുന്നു ...
പരിഷകാരങ്ങളില്‍ നിന്നും പഴമയുടെ അന്തസത്തയിലേക്ക്
പറന്നു തുടങ്ങുന്നത് ചിലന്തി വലകളിലേക്ക്
ജനിച്ചു വീഴുന്നതോ ശരശയ്യയിലും
മുലപ്പാലില്‍ വിഷം കലര്‍ത്തുന്ന പൂതനകള്‍
രതിയുടെ പുതിയ ആവിഷ്കാരങ്ങളില്‍ ,
ലഹരിയുടെ മുഖമൂടി അണിഞ്ഞു -
സ്വന്ത ബന്ധങ്ങള്‍ക്ക് വിരാമം .
അസ്തമിച്ച സൂര്യന്‍ തിരിച്ചു വരാത്ത നാളുകള്‍
കലിയുഗം. പച്ച പരമാര്‍ത്ഥം
ജനിച്ച തെറ്റിന് ഇതിലും വലിയ ശിക്ഷയോ ?
ഗര്‍ഭപാത്രങ്ങള്‍ വില്‍ക്കാനുണ്ട്
ശരീരം മുറിച്ചു വിറ്റ് ഞാനും ജീവിക്കും
സ്വന്തമായുള്ളത് മരണം മാത്രം
ജീവിക്കണം മരിക്കുവോളം
മരിക്കണം ജീവിക്കുവോളം
പാഴ് വസ്തു അത് നാം മാത്രമാണ്
ശ്രേഷ്ട്ടമോ മൃഗങ്ങളും .
തുടങ്ങുന്നത് പലതില്‍ നിന്നും
അവസാനിക്കുന്നതോ തുടക്കത്തിലും
ജനിച്ച പായയില്‍ മരണം
കൂട്ടിനോ നഷ്ട്ടബോധവും , പാപഭാരവും
കൈകള്‍ അന്നും ഇന്നും ശ്യൂന്യം ....

ചിതാഭസ്മം

ഈ അഗ്നി നാളങ്ങള്‍ എന്നെ വിഴുങ്ങും
അസ്ഥികളില്‍ രക്തം നീരവിയാകും ...
എന്നിലെ എല്ലാം ഓരോന്നായി ഞാന്‍ അവര്‍ക്ക് നല്‍കും ...
എന്റെ പ്രതീക്ഷകള്‍ സ്വപ്നങ്ങള്‍ ജീവിതം എല്ലാം എല്ലാം -
അവിടെ എരിഞ്ഞടങ്ങും .....
മാംസത്തിന്‍ വേമു മണം ബാക്കി നിര്‍ത്തി
ഒരു പട്ടില്‍ ഒതുങ്ങി ,അതില്‍ ബന്ധനതിന്ടെ
ഒരു തലകെട്ടുമായി നിന്നിലേക്ക്‌ .....
ഇത് ഏറ്റു വാങ്ങുമ്പോള്‍ നീ പതറരുത്
നിന്ടെ കൈകള്‍ വിറച്ചാല്‍ ,നിന്‍ കണ്ണീര്‍ അതില്‍ പതിഞ്ഞാല്‍
അതെന്ടെ തോല്‍വിയാകും .........
അതെനിക്ക് താങ്ങാന്‍ കഴിയില്ല ..
എന്നിലെ ഓരോന്നും അഗ്നിനാളങ്ങള്‍ കവര്‍ന്നെടുത്തപ്പോളും
ഞാന്‍ അനുഭവിക്കാത്ത വേദനയാകും അത് ..........
നീ ഇത് ഏറ്റു വങ്ങും ..............
നിന്നിലൂടെ ഞാന്‍ ഒഴുകും .
എല്ലാ കര്‍മങ്ങളും ബാക്കി നിര്‍ത്തി
എല്ലാ വേദനകും ബാക്കി നിര്‍ത്തി
നിന്ടെ മാറിലൂടെ ഞാന്‍ സഞ്ചരിക്കും ...........
ഒരു പാഴ് ജന്മത്തില്‍ സഫലമാകാതെ പോയ
സ്വന്ത ബന്ധങ്ങുടെ പാഥേയവുമായി ഞാന്‍ യാത്രയാകും ..............
ബന്ധനങ്ങളുടെ കൈവിലങ്ങുകള്‍ ഇല്ലാത്ത ലോകത്തിലേക്ക്‌ ................

Saturday, June 25, 2011

തെരുവുവിന്ടെ സ്വന്തം ഭ്രാന്തി ...

തെരുവില്‍ അലയുന്ന മാതൃത്വം
പെറ്റമക്കള്‍ അറിയാത്ത മാതൃത്വത്തിന്‍ വേദന
അവളുടെ ഓര്‍മകളില്‍ ഉത്സവമില്ല ,ആഘോഷങ്ങള്‍ ഇല്ല
ഒരു തെരുവ് വിളക്കില്‍ നിലാവില്‍ അന്തിയുറങ്ങുന്ന സ്വപ്നങ്ങള്‍
ശരീരത്തിലെ മാംസം കാര്‍ന്നു തിന്നുന്ന
വിശപ്പിന്ടെ അടയാളങ്ങള്‍ ..
അവള്‍ അലയുന്നു തെരുവുകളിലൂടെ
ധമനികളില്‍ ഒലിച്ചിറങ്ങിയ കണ്ണീരിന്‍
പാളികള്‍ വരച്ചു കാട്ടുന്ന ജീവിത ചിത്രം
പ്രതീക്ഷകളോ,സ്വപ്നങ്ങളോ അവള്‍ക്കില്ല
ഒരു നേരത്തെ വിശപ്പടങ്ങിയാല്‍ അവരും
ആഘോഷിക്കും വിഷുവും ഓണവും എല്ലാം
ജനിച്ചു വീണത്‌ ദാരിദ്രത്തിന്‍ പുല്‍ക്കുടിലില്‍
തെറ്റുകള്‍ ചെയ്യും മുമ്പേ ശിക്ഷയോ ഇവര്‍ക്ക്
മുന്ജന്മം ,പുനര്‍ജ്ജന്മം എന്നെ സമസ്യകള്‍ക്ക്
ഉത്തരങ്ങളോ ഇവര്‍
യ്യവനത്തിന്‍ നേര്‍കാഴ്ചകളില്‍
തെരുവ് നിലാവിനെ സാക്ഷിയായി
കിരാത കൈകളില്‍ പിടഞ്ഞ അവളിലേക്ക്‌
പകര്‍ന്ന ബീജം അവളെയും മാതാവാക്കി
തെരുവിന്ടെ പുതിയ സന്തതികള്‍
മരണത്തിന്‍ കണ്ണുകള്‍ പോലും അവളെ കാണില്ല
ദുര്‍ഗന്ധം വമിക്കുന്ന ഓടകളില്‍ കടന്നുചെല്ലാന്‍
അവര്‍ക്കോ വിഷമം ,..
ഇല്ല അവര്‍ ജീവിക്കും ഈ തെരുവുകളില്‍ തന്നെ
നമുക്കെല്ലാം ഭാരമായി ,നമുക്കൊരു മാതൃകയായി .
പുതിയ തെരുവ് വിളക്കുകള്‍ ഇനിയും തെളിയും
ആ വെളിച്ചത്തില്‍ അവരുടെ ജീവിതവും പ്രകാശിക്കും
നമ്മുടെ ഒന്നും സഹായം ഇല്ലാതെ തന്നെ ...

തിരിച്ചറിവുകള്‍

നഷ്ട്ടമായ ആത്മാവ്
വാടി കരിഞ്ഞ ഒരുപിടി പൂക്കളുമായ്‌ എനിക്കുമുന്നില്‍
ഏകാന്തതയുടെ വേനലില്‍ വരണ്ട മുറിപ്പാടിലൂടെ
ഉരുകി ഒലിക്കുന്ന വേദനകളുടെ അനുഭൂതി
ഒരിക്കല്‍ സ്നേഹത്തിന്ടെ കാണാച്ചരടിനാല്‍ -
തുന്നി ചേര്‍ത്ത നിന്‍ മുഖം
ഓര്‍മകളുടെ വിദൂരതയില്‍ എവിടെയോ എനിക്ക് നഷ്ട്ടമായിരിക്കുന്നു
മനസ്സില്‍ കുടിയിരുത്തിയ രക്ത വര്‍ണ്ണങ്ങള്‍ ആരോ മായ്ച്ചിരിക്കുന്നു
തിരിച്ചു വരികയാണ് ഞാന്‍
ഓര്‍ക്കാതിരിക്കാന്‍ എനിക്കാവില്ല
മറക്കാന്‍ നിനക്കും
എങ്കിലും എന്നോ കൊഴിഞ്ഞുവീണ പൂവിന്ടെ
സുഗന്ധം ആസ്വദിക്കാന്‍ ഇനി ഞാനില്ല
നീ പാകിയ സ്നേഹത്തിന്ടെ വിത്തുകള്‍
എന്നിലൂടെ പടര്‍ന്നു പന്തലിച്ചിരിക്കുന്നു
ഇനി അതില്‍ സ്നേഹത്തിന്ടെ പൂമൊട്ടുകള്‍ വിരിയില്ല
സ്നേഹത്തിന്ടെ പര്യായമെന്നു നീ വിധി എഴുതിയ ആ പൂക്കള്‍
നിനക്ക് മുന്നില്‍ വെച്ച് നീട്ടാനും ഇനി എനിക്കാവില്ല
നഷ്ട്ടപ്പെടുത്തുകയാണ് ഞാന്‍ എല്ലാം
പാതി വഴിയില്‍ വളര്‍ച്ച മുരടിക്കട്ടെ
നഷ്ട്ടബോധങ്ങളില്ലാതെ , വിധിക്ക് മുന്നില്‍ സമര്‍പ്പിച്ചു
രാത്രി എനിക്കായ് സമ്മാനിച്ച സുന്ദര സ്വപ്നം എന്നില്‍ നിന്നും മായ്ച്ചു
തിരിച്ചു നടക്കട്ടെ എന്റെ പഴയ ജീവിതത്തിലേക്ക് .....      

Thursday, June 23, 2011

പ്രതീക്ഷകള്‍

മാറാല പുതച്ച മേല്‍ കൂരക്കു താഴെ
ചിതറി ,ചിതലരിച്ച കടലാസ്  കെട്ടുകള്‍ ..
പലജാതി നിറങ്ങളില്‍ ,ഓരോ താളുകളും -
എന്തിനോ വേണ്ടി , ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്ന പോലെ
അന്ന് നെയ്ത നിറമുള്ള സ്വപ്‌നങ്ങള്‍ കൊണ്ട് വരച്ച ചിത്രങ്ങള്‍ ..
ആ ശേഷിപ്പുകള്‍ക്ക് കരുത്തു പകരാന്‍ -
തൂവലില്‍ നിന്നും ഒലിച്ചിറങ്ങിയ മഷി പാടുകള്‍
അതില്‍ പതിഞ്ഞ കാലത്തിന്ടെ കാല്‍പ്പാടുകള്‍ ....
പാതിവഴിയില്‍ എനിക്ക് നഷ്ട്ടമായ എന്റെ അക്ഷരങ്ങള്‍ ...
ഒരിക്കല്‍ പകുത്തെടുത്ത ചിത്രത്തിലെ നടന്നു തീരാത്ത വഴികള്‍ ....
ആ പാതയോരത്ത് ഓര്‍മകളില്‍ ചായം പൂശി -
ആ സുന്ദര കാലം വീണ്ടെടുക്കാന്‍ ,ഉറവു വറ്റാത്ത തൂലികയില്‍ നിന്നും -
ആത്മാവില്‍ അലിഞ്ഞ എന്റെ ആശയങ്ങള്‍ .....
വീണ്ടും എന്റെ പഴയ കാലങ്ങളിലേക്ക് ഒരു തിരിഞ്ഞു പോക്ക് ......
അനിവാര്യമോ ? ഇന്ന് എല്ലാം എനിക്ക് ഇന്ന് വെറും ഓര്‍മ്മകള്‍ മാത്രമോ ?
വീണുടഞ്ഞ ഓര്‍മ്മകള്‍ വാരികൂട്ടി പുതുതായ് നെയ്‌തെടുക്കുബോളും ,
എവിടെക്കെയോ നഷ്ട്ടപെട്ട ,ഒരിക്കലും പൂര്‍ത്തിയാകാന്‍ കഴിയാത്ത ഭാഗങ്ങള്‍ ....
അതും പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിയില്ലല്ലോ ഇപ്പോള്‍ ...
കണ്ണുനീരില്‍ ചാലിച്ച നിറമുള്ള ഓര്‍മ്മകള്‍ അഗ്നിയില്‍ ജ്വലിപിച്ചു -
ഒരു തിരിച്ചു വരവിന്ടെ പാതയില്‍ ഞാന്‍ ?
അവിടെയും എനിക്ക് കൂട്ടായ് നിരാശമാത്രം ....
ഒരിക്കല്‍ വെന്തു മണ്ണടിഞ്ഞ ചാരങ്ങളില്‍ നിന്നും  ഓര്‍മ്മകള്‍ ചൂഴ്നെടുത്തു -
ഉയരങ്ങളിലേക്ക് പറന്നുയരുന്ന എന്റെ മനസ്സ് .....
ഇല്ല .. ഇതില്‍ നിന്നെനിക്ക് മോചനമില്ല ....
ഇതോ എനിക്ക് വിധിച്ച ശിക്ഷ .....
ഒരുക്കമാണ് ഞാന്‍ ഈ ശാപം ഏറ്റെടുക്കാന്‍ ....
എന്റെ മരണത്തോടെ എല്ലാം തീരുമെന്ന വിശ്വാസവും ....
എല്ലാം ബാക്കിയാവുബോളും....ഇനിയും ദിനങ്ങള്‍ ......
ഇതില്‍ നിന്നൊരു മാറ്റം ഉണ്ടാകുമോ ?
വരുമായിരിക്കും ആരെങ്കിലും ഒരാള്‍ ...
എന്നെ മനസ്സിലാക്കി ,എന്റെ ജീവിതത്തിനു നിറം പകരാന്‍
അവള്‍ വരുമായിരിക്കും ....
ആ നിമിഷം ഞാന്‍ ഈ ജന്മം അവസാനിപിച്ചു  പുതു ജീവിതം തുടങ്ങും ...
എന്റെ വിശ്വാസങ്ങളാണ് എനിക്കെന്നും കൂട്ട് ..
ഈ എഴുതപെട്ട വാക്കുകള്‍ എന്റെ തൂലികകൊണ്ട്‌  ഞാന്‍ -
അടര്‍ത്തി എടുക്കും  .....
എന്നെ ഞാന്‍ ആക്കാന്‍ എന്നിലൂടെ ജീവിക്കാന്‍ അവള്‍ വരും ...
അതോ ഇതും എന്റെ തോന്നലോ ?
അവിടെയും എനിക്ക് നിരാശയോ വിധി ?
കാത്തിരിക്കുന്നു ഞാന്‍ നല്ല നാളുകള്‍ക്കായി ...

എന്റെ ശാപം

മനസിലെ അണയാത്ത കനലുകളില്‍
മറവിയുടെ ചാരം എത്ര നാള്‍ മൂടികിടന്നാലും
ഓര്‍മ്മകള്‍ ഇടയ്ക്കിടെ അത് നീറ്റികൊണ്ടിരിക്കും
നിന്ടെ ഓര്‍മ്മകള്‍ കൊണ്ട് എനിക്ക് ജീവിക്കാം എന്ന്
ഞാന്‍ വെറുതെ ആശിച്ചു  പോയി
നിമിഷങ്ങളും വര്‍ഷങ്ങളും എത്രയോ തവണ മാറിവന്നില്ലേ
എന്നിട്ടും നീയും നിന്ടെ ഓര്‍മകളും എന്നെ വിട്ടുപോകതതെന്തേ ?
ഓര്‍മ്മകള്‍ എനിക്കിപ്പോള്‍ ഒരു ശാപമായി മാറുകയാണോ ...
എനിക്ക് വയ്യ ,നിന്ടെ സ്വപ്നങ്ങള്‍ എന്നെ വേട്ടയാടുന്നു ....
ഇതില്നിന്നെരിക്കൊരു മോചനം വേണം ...
ഇനിയെങ്കിലും നിനക്കെന്നെ മറന്നുകൂടെ
എന്റെ സ്വപ്ങ്ങളും ജീവിതവും നിമിഷ നേരം കൊണ്ട്
തച്ചുടച്ചു ഇരുളിന്ടെ ലോകത്തിലേക്ക്‌ നീ പറന്നകന്നപ്പോള്‍
തനിച്ചായത്‌ ഞാനും എന്റെ ഓര്‍മകളും മാത്രമാണ്
ഇന്ന് മറക്കാന്‍ ശ്രമിക്കുകയാണ് നിന്നെ
മറന്നേക്കു ....ഇനിയെന്ടെ ജീവിതത്തിലും സ്വപ്നങ്ങളിലും
നിനക്ക് പ്രവേശനമില്ല .....ഞാന്‍ മറക്കാന്‍ ശ്രമുക്കുകായ നിന്നെ
നീ  വന്നാല്‍ നിന്നെ തള്ളി പറയാന്‍ എനിക്കാവില്ല
പക്ഷേ എന്നെ മറക്കാന്‍ ഇപ്പോള്‍ നിനക്കകുമല്ലോ
മറന്നേക്കുക എന്നെ എന്നന്നേക്കുമായി .........