Friday, July 31, 2015

A PAIR OF BLUE EYES




തോമസ്‌ ഹാര്‍ഡിയുടെ A PAIR OF BLUE EYES. പ്രണയത്തിന്റെ നിഗൂഡമായ അവസ്ഥാന്തരങ്ങളിലേക്ക് വായനകാരനെ കൈപിടിച്ച് നടത്തുന്ന നോവല്‍ ,ഒരു കാലത്ത് നില നിന്നിരുന്ന വര്‍ഗ്ഗ വൈരുദ്ധ്യത്തെ വിളിച്ചോതുന്ന ,പ്രണയവും,തെറ്റിദ്ധാരണകളും, പ്രണയത്തിന്റെ വ്യതിചലനങ്ങളും എല്ലാം വികര സാന്ദ്രമായി വിവരിച്ചിരിക്കുന്നത് വായനക്കാരന് പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും . എല്‍ഫ്രെഡ് സ്വാന്‍ ക്ലോര്‍ട്ട് എന്നാ വികാര ലോലയായ ഒരു പെണ്‍കുട്ടിയുടെ വീട്ടിലേക്കു സ്മിത്ത് എന്നാ ചെറുപ്പക്കാരന്‍ അതിഥിയായി എത്തുന്നത്‌ മുതലാണ് നോവല്‍ ആരംഭിക്കുന്നത് ,ജീവിതം ഒരുമിച്ചു ജീവിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ വില്ലനായി എത്തുന്ന വര്‍ഗ്ഗ വെറിയില്‍ നിന്നും രക്ഷ നേടാന്‍ പലതും നിശ്ചയിച്ചുറപ്പിച്ചു ജോലിക്കായ് ദൂരങ്ങളിലേക്ക് യാത്രയാവുന്ന കാമുകന്‍ . ഇടവേളകളില്‍ പ്രണയ വ്യതിയാനങ്ങളില്‍ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സ്മിത്തിന്റെ ഉന്നത കുലജാതനായ സുഹൃത്ത് നൈറ്റ്‌ . പ്രണയത്തിന്റെ നിഗൂഢമായ ലോകത്തിലേക്ക്‌ ഇവിടെ നിന്നും നമ്മള്‍ യാത്ര തിരിക്കുന്നു , ഒടുവില്‍ പ്രണയവും , പ്രണയ നൈരാശ്യവും , മരണവും , വിവാഹവും , ജീവിതവും ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിത്തിരുവുകളിലൂടെ കടന്നു പോകുമ്പോള്‍ ഒരു കഥാപാത്രത്തിനോടും ഭിന്നത കാണിക്കാന്‍ കഴിയാതെ നിസ്സഹായനായി പോകുന്ന വായനക്കാരനെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ ആണ് ,നോവല്‍ അവസാനം ദുഖത്തോടെ തികച്ചും വ്യത്യസ്ഥമായി അവതരിപ്പിച്ചു .ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രണയത്തിന്റെ എല്ലാ വശങ്ങളിലേക്കും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന അപ്രതീക്ഷിത ക്ലൈമാക്സ്‌ . തോമസ്‌ ഹാര്‍ഡി എന്നെ നോവലിസ്റ്റ് എന്റെ വായനയില്‍ ആദ്യമായിരുന്നു , വായനക്ക് ശേഷമാണ് അദ്ധേഹത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞത് അവിചാരിതമാണോ എന്നറിയില്ലങ്കിലും അദ്ധേഹത്തി ജീവിതവും ഈ നോവലും തന്നില്‍ വരെ ഏറെ സാമ്യ മുള്ളതായി കാണാം ഒരര്‍ത്ഥത്തില്‍ അദ്ധേഹത്തിന്റെ പാതി ജീവചരിത്രം ആകാം ഇതെന്ന് തോന്നുന്നു .നോവലില്‍ വിവരിക്കുന്നത് പോലെ കഥാനായകനും കഥാകൃത്തും വാസ്തു ശില്‍പ്പിയാണ് , നോവലില്‍ വിവരിക്കുന്നത് പോലെ തന്നെയാണ് അദ്ദേഹം ഭാര്യയെ ജീവിതത്തില്‍ കണ്ടെത്തുന്നതും , ഇത് പോലെ ഇനിയും ഒരുപാട് കാരണങ്ങള്‍ വെളിപ്പെടുത്താന്‍ ആവും പക്ഷേ അത് വായനക്ക് വിപരീതമായ ഫലം നല്‍ക്കും എന്നത് കൊണ്ട് അതിനു ശ്രമിക്കുന്നില്ല .പ്രണയത്തിന്റെ മാസ്മരിക ലോകത്ത് വായനക്കാരനെ കെട്ടിയിടുന്ന സുന്ദരമായ നോവല്‍ . ഒരിക്കലും നിരാശപ്പെടുതാത്ത വായന ,തീര്‍ച്ചയായും വായനക്കായി തിരഞ്ഞെടുക്കാം

5 comments:

  1. കുറെയേറെ വായിക്കുന്നുണ്ട് അല്ലേ

    ReplyDelete
  2. സമയം പോലെ കുറച്ചൊക്കെ വായിക്കാന്‍ ശ്രമിക്കുന്നു

    ReplyDelete
  3. വായിച്ചത് ബ്ലോഗില്‍ കുറിച്ചിടാന്‍ തുടങ്ങിയല്ലേ നന്നായി വിജിന്‍... നല്ല വായനകള്‍ ഉണ്ടാവട്ടെ. സന്തോഷം തോന്നുന്നു വിജിന്‍ :)

    ReplyDelete
  4. സന്തോഷം മുബി താത്താ ,അജിത്തേട്ടാ .....

    ReplyDelete
  5. വായനയും എഴുത്തും തുടരട്ടെ..

    ReplyDelete