രാജന്‍ കാക്കനാടന്റെ അടുത്ത യാത്രാവിവരണം അമര്‍നാഥ് ഗുഹയിലേക്ക് , ഈ വായന നമ്മെ സഞ്ചരിപ്പിക്കുന്നത് അനുഭവങ്ങളിലെക്കാണ് , അമരത്വകഥ ഉപദേശിക്കാന്‍ വേണ്ടി മഹേശ്വരന്‍ സ്വന്തം സന്തത സഹാചാരികളെ എല്ലാം ഉപേക്ഷിച്ചു ആരാലും എത്തിപ്പെടാന്‍ കഴിയാത്ത അമര്‍നാഥ് ഗുഹയില്‍ താമസിച്ചു എന്ന ഐതിഹ്യത്തിന്റെ തിരുശേഷിപ്പുകള്‍ തേടി ആ ദര്‍ശനത്തിന്റെ വിവരിക്കാനാവാത്ത അനുഭൂതികള്‍ തേടിയുള്ള യാത്രയാണ് എല്ലാവരെയും അമര്‍നാഥ് ഗുഹയിലേക്ക് ആകര്‍ഷിക്കുന്നത്. വായനയില്‍ വിവരിക്കുന്ന പഹല്‍ഗം ആവിടെ നിന്ന് പതിനാറു കിലോമീറ്റര്‍ യാത്ര ചെയ്തു എത്തുന്ന ചന്ദന്‍വാലി, യാത്രയില്‍ ഉടനീളം കണ്ടെത്തുന്ന നാഗ സന്യാസിമാര്‍ , സഹയാത്രികര്‍ , അന്തരീക്ഷത്തിലെ തണുപ്പും കഞ്ചാവിന്റെ സുഖം പേറുന്ന മുഹൂര്‍ത്തങ്ങളും , ഭക്ഷണമോ, മരംകോച്ചുന്ന തണുപ്പത്ത് ഒരു പുതപ്പില്ലാതെ അലഞ്ഞു തിരിഞ്ഞ യാത്രികന്‍ എല്ലാം എല്ലാം അനുഭങ്ങള്‍ക്കൊപ്പം വായനയുടെ മാസ്മരികത സൃഷ്ട്ടിക്കുന്നുണ്ട് .അവസാനം പതിമൂന്നായിരത്തിലധികം ഉയരങ്ങളില്‍ ശ്രീ നഗറില്‍ നിന്നും നൂറ്റി മുപ്പത്താറു കിലോമീറ്റല്‍ വിദൂരതയില്‍ ചുറ്റും മഞ്ഞു മലകളാല്‍ മൂടപ്പെട്ടു ,ഒരിക്കലും സൂര്യ കിരങ്ങള്‍ പതിക്കാത്ത ,ഒരിക്കലും അലിഞ്ഞു തീരാത്ത ഹിമലിംഗത്തിന്റെ മുന്നില്‍ വന്നെത്തുമ്പോള്‍ മാത്രം അനുഭവിക്കാവുന്ന ആ ശൂന്യതയില്‍ എല്ലാം മറക്കുന്ന ആ മുഹൂര്‍ത്തത്തിന്റെ വിഭൂതി വായനക്കാരനില്‍ ഒരു പരിധിവരെ എത്തിക്കാന്‍ യാത്രികന് കഴിഞ്ഞിട്ടുണ്ട് .
ഹിമവാന്റെ മുകള്‍ തട്ടില്‍ എന്ന കാക്കനാടന്റെ കൃതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വായനയുടെ ആദ്യ നിമിഷങ്ങളില്‍ വിരസമായോ എന്നൊരു സംശയം ബാക്കി നില്‍ക്കുബോള്‍ , കഴിഞ്ഞ കൃതി ഹിമാലയത്തിന്റെ മൊത്തം യാത്രാവിവരണം ആണ് എന്നതിനാലും ചെറിയ ചെറിയ ഇടവേളകളില്‍ സുന്ദരമായ സ്ഥലങ്ങളെ സന്ധിക്കുന്നു എന്നതിനാലും ആവണം ഇത്ര മനോഹരമാക്കാന്‍ കഴിഞ്ഞത് , ഇത് ഒരു ലക്ഷ്യത്തിലേക്ക് മാത്രമുള്ള സഞ്ചാരമാണ് എന്ന് കൂടി തിരിച്ചറിയുമ്പോള്‍ വായനയെടെ ആദ്യ വിരസതയെ തള്ളി പറയാന്‍ നിര്‍വാഹമില്ല എന്നും ചിന്തിക്കേണ്ടതാണ് , ഈ ഒരു യാത്രാവിവരണം നമുക്ക് മുന്നില്‍ തുറന്നു വെയ്ക്കുന്നതിന് യാത്രികന്‍ വഹിച്ച ത്യാഗവും വേദനകളും മുന്നില്‍ നിര്‍ത്തി വായനക്കാരന്‍ വായിച്ചു തുടങ്ങുമ്പോള്‍ വിജയം ആരുടെതാണ് എന്ന് വിലയിരുത്തേണ്ടത് വായനക്കാരന്‍ തന്നെയാണ് .സുന്ദര മുഹൂര്‍ത്തങ്ങള്‍ കൊണ്ട് മനസ്സിനെ കീഴടക്കിയ പുസ്തകം ,വായനയില്‍ ഒരു പൊന്‍തൂവല്‍കൂടി തിരുകി വെച്ച് കാക്കനാടന്‍ വീണ്ടും നടന്നു കൊണ്ടേയിരിക്കുന്നു
വായനാലോകം ബൃഹത്താണല്ലോ
ReplyDeleteഅജിത്തേട്ടാ വായനാലോകം എപ്പോളും ബൃഹത്തു തന്നെ , അതിലെ എന്റെ വായന എത്രത്തോളം ചെറുതാണ് എന്നതല്ലേ ഞാന്‍ നോക്കേണ്ടത് ...
ReplyDelete