വഴിതെറ്റിയ പ്രതീക്ഷകളുടെ പാഴ്വഞ്ചിയില്‍
തൂങ്ങിയാടുന്ന ദിനരാത്രങ്ങളെ തിരിച്ചെടുത്തു -
പെയ്തൊഴിയാത്ത മഴമേഘങ്ങള്‍ക്കിടയിലൂടെ
ഒരു തൂവലായ് പൊഴിഞ്ഞു വീഴുമ്പോള്‍ ,
നിലാവ് പെയ്യാത്ത ഇരുണ്ട താഴ്വരകളില്‍
പെരുമ്പറ കൊട്ടി കാത്തിരിക്കുന്ന നീതി ദേവതകള്‍ .
കേട്ടു മറന്ന നന്മകളുടെ ഈരടികള്‍
കാലത്തിന്റെ കൈകളില്‍ നിന്നും വഴുതിവീഴുന്നത്
പിറക്കാന്‍ പോകുന്ന പുതുമയുടെ ശൈശവങ്ങളിലേക്കെങ്കില്‍
ചോര മണക്കാത്ത പുഴകളും, നീരു വറ്റാത്ത മനസ്സുകളും
ഒരിക്കല്‍ കൂടി പുനര്‍ജ്ജനിക്കുമായിരുന്നു .
അടുത്തൊരു പിറവിയുണ്ടെങ്കില്‍ അന്ധനായി പിറക്കണം .
മാധുര്യം നുണയുന്ന മുലക്കണ്ണുകളില്‍നിന്നും
രതിയുടെ വൈകൃതങ്ങളിലേക്ക് മാറി തുടങ്ങുമ്പോളും -
കൈപിടിച്ച് നടത്തേണ്ട കുഞ്ഞിളം കൈകളില്‍
ബീജത്തിന്റെ ഉപ്പുരസം പടരുന്നതിന്‍ മുമ്പേയെങ്കിലും
മങ്ങി തുടങ്ങട്ടെ ഈ നിറ കാഴ്ചകള്‍ .
ചിതറിപ്പോയ ബന്ധങ്ങളുടെ ഇരുണ്ട വഴികളില്‍
ചിലന്തിവല നെയ്തു കാത്തിരിക്കുന്ന പാതിച്ചത്ത ജീവനുകള്‍ ,
നിശബ്ദതയെ കീറിമുറിച്ചു ചോരപൊടിഞ്ഞ നിലവിളികള്‍ക്കൊടുവില്‍
മാനത്തിന്റെ യോനീമുഖത്ത് മര കുരിശ്ശു തറയ്ക്കുമ്പോള്‍
മനുഷ്യനായ് പിറന്നതിന്‍ നാണം മറയ്ക്കാന്‍
അലങ്കരിച്ച കല്ലറകള്‍ മതിയാകാതെ വരും .
ദൈവത്തിന്റെ കയ്യബദ്ധങ്ങളില്‍
പാളിപോയ ജന്മ സത്യങ്ങള്‍ക്കിടയില്‍ നിന്നും
മനസ്സ് എന്ന പാഴ്വസ്തുവും കൊത്തി പറച്ചു
കാലം മുമ്പേ പറന്നകന്നിരിക്കുന്നു .
ഇനി മനുഷ്യനെന്ന പദമില്ല ,
വളര്‍ത്തിയ മാതൃത്വത്തെ ഭോഗിച്ചു സുഖിക്കാം ,
പിറന്നു വീണു കരഞ്ഞു തുടങ്ങും മുമ്പേ വേഴ്ച്ച തുടങ്ങാം ,
കഴിയുമെങ്കില്‍ പാതിവെന്ത ശരീരത്തിലെ
അവസാന തുള്ളി രക്തം ഊറ്റി കുടിക്കുംവരെയെങ്കിലും
ജീവനെ പിഴുതെറിയാതിരിക്കുക .
ഒടുവില്‍ ചീഞ്ഞടിയുമ്പോള്‍
വാരികൂട്ടിയ സൌഭാഗ്യങ്ങളുടെ ഉന്നതങ്ങളില്‍ നിന്നും
രണ്ടിറ്റ് കണ്ണീരു കൊണ്ട് ഭൂമി മാതാവിനു
അന്ത്യ ജലവും നല്‍കി പിന്നണികള്‍ക്ക്
പാഠമായി മുന്നേ നടക്കുക.
ആശംസകള്‍ ...
ReplyDeleteശക്തമായ കവിത - കുറച്ചുകൂടി ശ്രദ്ധചെലുത്തിയിരുന്നെങ്കിൽ മികച്ചൊരു കവിതയായേനെ.....
ReplyDeleteനന്ദി .....
ReplyDeleteHaunting one!!
ReplyDeleteഇവിടെത്താന്‍ കുറച്ചു വൈകിപ്പോയല്ലോ... ആശംസകള്‍! :)
പുനര്‍ജ്ജനി വീണ്ടും വരിക
Deleteദൈവത്തിന്റെ കയ്യബദ്ധങ്ങളില്‍
ReplyDeleteപാളിപോയ ജന്മ സത്യങ്ങള്‍ക്കിടയില്‍ നിന്നും
മനസ്സ് എന്ന പാഴ്വസ്തുവും കൊത്തി പറച്ചു
കാലം മുമ്പേ പറന്നകന്നിരിക്കുന്നു .
ഇനി മനുഷ്യനെന്ന പദമില്ല ,
വളര്‍ത്തിയ മാതൃത്വത്തെ ഭോഗിച്ചു സുഖിക്കാം ,
പിറന്നു വീണു കരഞ്ഞു തുടങ്ങും മുമ്പേ വേഴ്ച്ച തുടങ്ങാം ,
കഴിയുമെങ്കില്‍ പാതിവെന്ത ശരീരത്തിലെ
അവസാന തുള്ളി രക്തം ഊറ്റി കുടിക്കുംവരെയെങ്കിലും
ജീവനെ പിഴുതെറിയാതിരിക്കുക .