അരുത് അത് എന്റെ മാത്രമാണ്
അന്ത്യ ശ്വാസത്തിലും
വിളറിയ മനസ്സിനു കുറുകേ
നാണത്താൽ മറച്ചതാണത്
ചലനവും , പ്രതികരണങ്ങളും
അകത്തളങ്ങളിൽ ചിതലരിച്ചു തീർന്നു
സ്നേഹഭാരത്താൽ വിണ്ടുകീറിയ -
തലയോട്ടികളിലൂടെ അരിച്ചിറങ്ങുന്ന
കറുത്ത രക്തത്തിൽ പിടഞ്ഞു വീണ -
ഞാനും ,എണ്ണപ്പെട്ട നന്മകളും .
ഇനി എങ്ങോട്ട്?
എനിക്കായ് കാത്തിരുന്ന
പത്തുമാസത്തെ നിർവൃതിയും
മുറിച്ചുമാറ്റിയ പൊക്കിൾക്കൊടിയും
ഏകാന്തതയുടെ തീനാളങ്ങളിൽ
വ്യഥ വലിച്ചെറിഞ്ഞു
മാതൃത്വത്തിൻ ശവയാത്രയിൽ
പിച്ചവെച്ചു പഠിച്ചവൻ
കൂടപിറപ്പിന്റെ അടിവസ്ത്രങ്ങൾക്കിടയിൽ
രതിയുടെ തീക്കനലുകളർപ്പിച്ചു
ചോരവീണ പുതപ്പുമായ്
കല്ലറ തേടിയലഞ്ഞ അൽക്കമിസ്റ്റ്
ശിരസ്സിൽ ചാർത്താൻ
പൊൻ തൂവലുകളുടെ
ഘോഷയാത്ര വരുന്നു
അതിനു മുമ്പ് ചവറ്റുകൂനയിൽ
സ്ഥാനം പിടിക്കണം .
ഇതു മാത്രം ഞാൻ എടുക്കുന്നു
ചത്തു ചീയ്യും വരെയെങ്കിലും
നാണം മറയ്ക്കാൻ
ഈ കറുത്ത തൂവാല .
അരുത് അത് എടുക്കരുത്
അത് എന്റെയാണ്
എന്റെ മാത്രമാണ്
ബിംബകൽപ്പനകളാൽ സമൃദ്ധമായ ഈ കവിതകൾ ശ്രദ്ധിക്കപ്പെടേണ്ടവയാണ്
ReplyDeleteചോദ്യം എങ്ങോട്ട് എന്നുതന്നെയാണ്, ആശംസകള്‍.!
ReplyDeleteഈ വായനക്ക് നന്ദി ...
ReplyDeleteപ്രണയലയനത്തിനു പകരം ഭ്രാന്തമായ അധിനിവേശക്രുദ്ധത പേറുന്ന പുംബീജങ്ങൾ.
ReplyDeleteകവിത ഇഷ്ടപ്പെട്ടു
നല്ല കവിത ,,,, ഇത്രയും നല്ല ഒരു ബ്ലോഗിലെത്താന്‍ വൈകിയല്ലോ എന്ന ദു:ഖം മാത്രം ... വീണ്ടും വരാം കേട്ടോ ,,കൂടുതല്‍ പേര്‍ വായിക്കട്ടെ..
ReplyDeleteതീക്ഷണതയുള്ള വരികൾ.
ReplyDeleteകവിത എനിക്ക് വഴങ്ങിത്തന്നില്ല..
ReplyDeleteഇതു മാത്രം ഞാൻ എടുക്കുന്നു
ReplyDeleteചത്തു ചീയ്യും വരെയെങ്കിലും
നാണം മറയ്ക്കാൻ
ഈ കറുത്ത തൂവാല .
അരുത് അത് എടുക്കരുത് ..... ന്ല്ല വരുകൾക്കും,നല്ല ചിന്തക്കും എന്റെ നല്ല നമസ്കാരം അനിയാ....
ഈ വായനക്ക് നന്ദി ...നന്ദി ....
ReplyDeleteകവിത നന്നായിട്ടുണ്ട്... വായിക്കാന്‍ വൈകി.
ReplyDeleteകൂടപിറപ്പിന്റെ അടിവസ്ത്രങ്ങൾക്കിടയിൽ
ReplyDeleteരതിയുടെ തീക്കനലുകളർപ്പിച്ചു
ചോരവീണ പുതപ്പുമായ്
കല്ലറ തേടിയലഞ്ഞ അൽക്കമിസ്റ്റ്
എല്ലാം ഉഗ്രൻ വരികളാണല്ലോ ഭായ്