Sunday, January 12, 2014

കുഞ്ഞ്

ആദ്യം വേണമെന്ന് ഞാൻ
പിന്നെ അവളും .
ചോരത്തുള്ളികൾ
കുരുതിപ്പൂക്കൾ
അവസാനം നാണത്തോടെ
ഒന്നും വേണ്ടായിരുന്നു .

തലകുത്തി നിന്ന്
കാണാൻ ശ്രമിക്കുക .

പ്രണയം കൊഴുത്തു
കൂടെ അവളും .
ദിവസങ്ങൾ
മാസങ്ങൾ
പിന്നെ പലതും
തെറ്റി പോലും.

ആദ്യം വേണമെന്ന് ഞങ്ങൾ
പെണ്ണ് എന്ന് സംശയം
വേണ്ടാന്ന് ഞാൻ
വാശിയിൽ അവളും

വീണ്ടും എന്റെ വഴി .
കൊലപാതകം ,
കത്തി എടുത്തു മുറിച്ചു
കൊലപാതകൻ  
ഞാൻ തന്നെ ,

പ്രണയവും
കാമവും
ജീവിതവും
മുന്നോട്ട്

ഇപ്പോൾ
പ്രാർത്ഥനകൾ
കണ്ണീരുകൾ

അവസാന തീരുമാനം
ഒരുമിച്ചു തന്നെ
ഇനി ഒന്നുണ്ടങ്കിൽ
അതു 'അവൾ' തന്നെ ,

8 comments:

  1. അത് അവനായാലും, അവളായാലും, ആരുമില്ലെങ്കിലും ഒരുപോലെ - പ്രണയവും കാമവുമില്ലാതെ മുന്നോട്ട് പോവുന്ന ജീവിതമെന്ന സത്യം ബാക്കിയാവും ....

    ReplyDelete
  2. അവള്‍ മതിയാകും

    ReplyDelete
  3. ഇനി ഒന്നുണ്ടങ്കിൽ
    അതു 'അവൾ' തന്നെ ....

    ReplyDelete
  4. നല്ല തീരുമാനം ....അവളെ കളയരുതേ .

    ReplyDelete
  5. ഇതുപോലെ എത്രയോ കുഞ്ഞുങ്ങള്‍... അകത്തും പുറത്തുമായി... :(

    ReplyDelete
  6. ഈ വായനക്ക് സന്തോഷത്തോടെ നന്ദി പറയുന്നു ....

    ReplyDelete
  7. ഭ്രൂണഹത്യകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് .പിറവിയെടുക്കുന്ന ജീവന്‍ന്‍റെ തുടിപ്പിനെ ഉന്മൂലനം ചെയ്യുന്നതിന് നിരത്തുവാന്‍ കാരണങ്ങള്‍ പലത് . ഭ്രൂണഹത്യകള്‍ ഉണ്ടാകാതെയിരിക്കട്ടെ .നന്മയുടെ സന്ദേശമുള്ള എഴുത്ത് .ആശംസകള്‍

    ReplyDelete
  8. ഇത്തരം എത്രയെത്ര കുരുതികൾ...

    ReplyDelete