ഈ മഴ മേഘങ്ങള്‍ക്കിടയില്‍
ഞാന്‍ ഒരു ഊഞ്ഞാലു കെട്ടും
അതില്‍ കുളിരണിഞ്ഞ കാറ്റിന്റെ താളത്തില്‍
ഞാന്‍ ആടി രസിക്കും .
എന്നെ സ്നേഹിച്ച മനസ്സുകള്‍ക്ക് മേല്‍
നിലാവ് പെയ്യുന്ന രാവിന്റെ നീലിമയില്‍ -
മയങ്ങാന്‍ വെമ്പുന്ന മനസ്സുകള്‍ക്ക് മുന്നില്‍
ഒരു താരാട്ട് പാട്ടായ് ഞാന്‍ ഒഴുകിയെത്തും .
നിദ്രതന്‍ ഏതോ യാമങ്ങളില്‍
ഒരു ചെറു സ്വപ്നമായ് നിന്നെ തഴുകി
സ്നേഹത്തിന്റെ ഒരായിരം പൊന്‍ മണി വിത്തുകള്‍
നിങ്ങളില്‍ ഞാന്‍ വാരി വിതറും
പ്രഭാതത്തിന്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റി ലാളിക്കുന്ന
മനസ്സുകളില്‍ ഒരു ചിരതായ് ഞാന്‍ എരിഞ്ഞു നില്‍ക്കും.
എങ്കിലും എനിക്കറിയാം ഇന്നല്ലങ്കില്‍ നാളെ
ആ മനസ്സുകളില്‍ നിന്നും ഞാന്‍ മാഞ്ഞുപോകും,
ഞാന്‍ എന്നാ മിഥ്യ അവിടെയും പരാജയപ്പെടും
എങ്കിലും ഞാന്‍ കാത്തിരിക്കും ,
ഈ അക്ഷരങ്ങളിലെ തീ കെട്ടണയുന്ന നാള്‍ വരെ
ഈ വാക്കുകളിലെ നീരുറവ വറ്റുന്ന നിമിഷം വരെ
വിതറിയിട്ട വിത്തുകളില്‍ ജീവന്‍ കിളിര്‍ക്കുമ്പോള്‍
തളര്‍ത്തു നില്‍ക്കുന്ന എന്‍ ഓര്‍മകള്‍ക്ക് മേല്‍
ചവിട്ടി അരച്ച് നിങ്ങള്‍ നടന്നു പോക്കുമ്പോള്‍
എന്റെ പതനം വീണ്ടും പൂര്‍ത്തിയാവും
എങ്കിലും എന്നെ സ്നേഹിച്ച മനസ്സുകളെ
നിങ്ങള്‍ക്ക് മുകളില്‍ സ്നേഹത്തിന്റെ മഴവില്ല്
തീര്‍ത്തു ഞാന്‍ ഉണ്ടാകും ...
ഒരിക്കലും വാടാത്ത പൂച്ചെണ്ടുകളുമായ്.......
അങ്ങനെയൊക്കെയായിരിയ്ക്കും!
ReplyDeleteഅത് അങ്ങനെ തന്നെ ആവട്ടെ
Deleteജീവിതത്തില്‍ വൈകി വന്ന വസന്തത്തിനു മുന്നില്‍ എല്ലാം സമര്‍പ്പിച്ച് അക്ഷരങ്ങളുമായി ജീവിക്കുന്ന കവികൾ ചിന്തിക്കുന്നതുതന്നെ വിജിനും ചിന്തിക്കുന്നു..... ചവിട്ടി അരച്ചവരോട് പൊറുക്കാത്തവരെയാണ് എനിക്കിഷ്ടം. ഒരു നിഷേധിയെ കവിതയിൽ നിന്ന് കണ്ടെടുക്കുമ്പോളാണ് എന്റെ കാവ്യവായനക്ക് കൂടുതൽ ആസ്വാദനം കൈവരുന്നത്....
ReplyDeleteഇനിയും എഴുതൂ....
സന്തോഷം ...തെറ്റു തിരുത്തിയിട്ടുണ്ട് ... ഇത് പോലെ ഒരാള്‍ ജീവിതത്തിലും കൂടെയുണ്ടങ്കില്‍ എന്ന് ആശിച്ചു പോകുന്നു ...
Deleteവീണ്ടും വരിക മാഷേ ....നന്ദി നന്ദി
വായിച്ചു. ഈ ബ്ലോഗിലെ പതിവ് പോസ്റ്റുകളോളം ഇഷ്ടം തോന്നിയില്ല. എന്‍റെ വായനയുടെ പോരായ്മയാവാം.
ReplyDeleteചേച്ചിയുടെ വായനയുടെ പോരായ്മയേക്കാള്‍ എന്റെ എഴുത്തിന്റെ ആവും എന്നും ഞാന്‍ കരുതുന്നു ..അടുത്ത പ്രാവിശ്യം കൂടുതല്‍ ശ്രമിക്കാം അഭിപ്രായത്തിനു നന്ദി ...
Delete"എങ്കിലും എന്നെ സ്നേഹിച്ച മനസ്സുകളെ
ReplyDeleteനിങ്ങള്‍ക്ക് മുകളില്‍ സ്നേഹത്തിന്റെ മഴവില്ല്
തീര്‍ത്തു ഞാന്‍ ഉണ്ടാകും ..."
നല്ല വരികള്‍ ..,
ഓര്‍മ്മകളേ നന്ദി വീണ്ടും വരിക ഈ വഴി .....
Deleteഇഷ്ട്ടമായി ഈ വരികള്‍
ReplyDeleteസന്തോഷം ഫൈസല്‍ ഭായ് .....
Deleteഒരിക്കലും വാടരുത്... :)
ReplyDeleteതീര്‍ച്ചയായും ....വീണ്ടും വരിക .....
Deleteആ സ്നേഹത്തിന്‍റെ മഴവില്ലൊരിക്കലും മായാതിരിക്കട്ടെ...പൂച്ചെണ്ടുകള്‍ വാടാതെയും!! :)
ReplyDeleteസന്തോഷം ......
Deleteനമ്മള്‍ സ്നേഹിക്കുന്നവരില്‍ പലരും നമ്മുടെ സ്നേഹം തിരിച്ചറിയുന്നില്ല എന്നതാണ് വാസ്‌തവം .അഗാധമായി നാം സ്നേഹിക്കുന്നവരുടെ സ്നേഹത്തിനായി നമ്മുടെ മനസ്സ് ആഗ്രഹിച്ചു കൊണ്ടിരിക്കും .നമ്മുടെ ശ്വാസം എന്നെന്നേക്കുമായി നിലയ്ക്കും വരെ .നല്ല വരികള്‍ .ആശംസകള്‍
ReplyDeleteഈ നല്ല വാക്കുകളുമായി വീണ്ടും വരിക ....
DeleteASHAMSKAL DEAR
ReplyDeleteസന്തോഷം ....
Deleteനല്ല വരികള്‍ ..,
ReplyDeleteപ്രഭാതത്തിന്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റി ലാളിക്കുന്ന
ReplyDeleteമനസ്സുകളില്‍ ഒരു ചിരതായ് ഞാന്‍ എരിഞ്ഞു നില്‍ക്കും.
എങ്കിലും എനിക്കറിയാം ഇന്നല്ലങ്കില്‍ നാളെ
ആ മനസ്സുകളില്‍ നിന്നും ഞാന്‍ മാഞ്ഞുപോകും,
ഞാന്‍ എന്നാ മിഥ്യ അവിടെയും പരാജയപ്പെടും
എങ്കിലും ഞാന്‍ കാത്തിരിക്കും ,