വളരെ ആഹ്ലാദത്തോടെയാണ് പുസ്തകം വായിച്ചു തീര്‍ത്തത് .ബാല്യവും ,പ്രണയവും ,ഗൃഹതുരത്വവുമെല്ലാം വളരെ മനോഹരമായി വരികളിലൂടെ കുറിച്ചിട്ടത് കൊണ്ട് എന്നെ പോലെയുള്ളവരെ പിടിച്ചിരുതാന്‍ അക്ഷരങ്ങള്‍ക്ക് കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടതായി വന്നു തോന്നുന്നില്ല.എങ്കിലും ഓരോ കഥയിലും പ്രണയത്തിന്റെ, നഷട്ടത്തിന്റെ,വശ്യതയില്‍ നിന്നും മോചിതയാകാത്തതു പോലെ പലപ്പോളും വായനക്കിടയില്‍ അനുഭവപ്പെട്ടു .മഞ്ഞര്‍ളി പൂക്കളിലെ നിരഞ്ജനും ഗംഗയും കിഷനും , സ്വദേശിയിലെ ദീപ്തിയും ദിനകറും രാജീവും ഒരു നാണയത്തിലെ ഇരുവശങ്ങള്‍ പോലെ വായനക്കിടയില്‍ മുഴച്ചു നില്‍ക്കുന്നു .വരികള്‍ക്കിടയില്‍ ഇപ്പോഴും വിഷാദം മയങ്ങിക്കിടക്കുന്നത് ആരോടൊക്കെയോ പലതും വിളിച്ചോതാന്‍ വെമ്പുന്ന മനസ്സിന്റെ ബാക്കിയായ നിശ്വാസങ്ങള്‍ ആയിരുന്നു എന്ന് വായനക്കാരന് ഊഹിച്ചെടുക്കാം .എല്ലാം കൊണ്ടും മനോഹരമായ ഉദ്യാനത്തിലെ മഞ്ഞര്‍ളി പൂക്കളുടെ മനോഹരമായ സാഹിത്യം ഞാനാകുന്ന വായനക്കാരന്റെ മനസ്സില്‍ കുറച്ചു നാളെങ്കിലും വാടാതെ പുഷ്പ്പിച്ചു തന്നെ നില്‍ക്കും .സൗണ്ട് പ്രൂഫ് കഥയിലെ കഥാശം പലപ്പോളും എന്നെയും ചിന്തിപ്പിച്ച വിഷയം തന്നെ ആണ് .ഒരുപാട് നന്മകളും ,നന്മകളും ,പൈതൃകവുമെല്ലാമാണ് നിഷേദിക്കപ്പെടുന്നത് എന്ന് ഈ പ്രവാസജീവിതം എന്നില്‍ നേരിട്ട് അനുഭവപ്പെടുത്തി തന്നിട്ടുള്ളതാണ് .സ്വന്തം ജീവിതത്തില്‍ നാം സുന്ദരമെന്നു വിശ്വസിച്ചു അനുഭവിച്ചറിഞ്ഞത് പുതുതലമുറയിലേക്കു പകര്‍ത്താന്‍ നമുക്ക് കഴിയാതെ പോകുന്നു അല്ലങ്കില്‍ സാഹചര്യം നമ്മെ അതില്‍ നിന്നും വിലക്കി നിര്‍ത്തുന്നു
അയലത്തെ ഇലഞ്ഞി പൂക്കളിലെ ആ കൊച്ചു പെണ്‍കുട്ടിയും നമ്മെയെല്ലാം ഒരുപാട് കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട് ,അറിഞ്ഞോ അറിയാതെയോ നാമും ഒരു പക്ഷേ പലരെയും വേദനിപ്പിച്ചു കൊണ്ടായിരിക്കും ജീവിക്കുന്നത് എന്തോ പലപ്പോളും സ്നേഹത്തിന്റെ അകലങ്ങളില്‍ എല്ലാം അറിയാതെ പോകുന്നു .അമ്മയ്ക്കുള്ള എഴുത്ത് ഈ ഒരു വിഷയം ഒരു കവിതയിലേക്ക് പടര്‍ത്താന്‍ എന്റെ മനസ്സ് മുമ്പേ ശ്രമിച്ചിരുന്നു അതും പാതിവഴിയില്‍ ഉപേക്ഷിച്ചു താങ്കളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍
" നിങ്ങള്‍ക്കും അങ്ങനെയൊരണ്ണം എഴുതിക്കൂടെ ? "
"എനിക്കതിനു കഴിയില്ല .ആസ്വദിക്കുന്നതു പോലയല്ല എഴുതുന്നത് .അതിത്തിരി കടുപ്പമാണ് "
നല്ലരൊരു വായനാനുഭവം സമ്മാനിച്ചതിന് നന്ദി .. പുതിയ വരികള്‍ എഴുതുബോളും അവയെല്ലാം പുസ്തകരൂപത്തില്‍ പറവി കൊള്ളുമ്പോളും എന്നെയും അറിയിക്കുക
ഒരിക്കല്‍ കൂടി നന്ദി ,എല്ലാവിദ ആശംസകളും നേര്‍ന്നുകൊണ്ട് സ്നേഹത്തോടെ ...........

No comments:
Post a Comment