അറബ് ജീവിതവും അവരുടെ ജനാധിപത്യത്തിനും അവകാശങ്ങല്ക്കുമായുള്ള വിപ്ലവങ്ങളും പരാജയങ്ങളും എല്ലാം വളരെ മനോഹരമായി തന്നെ നോവലിൽ അവതരിപ്പിക്കുന്നു . മഞ്ഞവെയിൽ മരണങ്ങളിൽ എന്ന പോലെ വായനയിലുടനീളം ഒരു സർപ്രൈസ് നിലനിര്‍ത്താൻ കഴിഞ്ഞു എന്നത് കൊണ്ടും, ഈ അറബു ജീവിതങ്ങളുമായി കുറച്ചു വർഷത്തെ ജീവിത പരിചയമുള്ളതു കൊണ്ടും നോവലിസ്റ്റിന്റെ വരികളോട് നീതി പുലര്‍ത്താന്‍ വായനക്കായി എന്നതുമാവാം ഈ വായനയെ ഇഷ്ട്ടപ്പെടാന്‍ എന്നെ നിര്‍ബന്ധിതനാക്കിയ കാരണങ്ങള്‍ .അത് തന്നെയാണ് തുടര്‍ച്ചയായി എട്ടു മണികൂര് കൊണ്ട് വായിച്ചു തീര്‍ക്കാന്‍ എന്നെ പ്രേരിതനാക്കിയതും ,എന്നാല്‍ മഞ്ഞ വെയില് മരണങ്ങളിലെ പോലെ അവസാനം ചെറിയ നിരാശ ഇല്ലാതെ തന്നെ ഈ നോവല്‍ പൂര്‍ത്തിയാകാന്‍ വായനക്കാരന് കഴിയുന്നു എന്നത് ബെന്യാമിന്റെ വിജയം തന്നെ എന്ന് അനുമാനിക്കാം .ജാസ്മിന് ചെറിയ വേദനയായി മനസ്സില്‍ അവശേഷിപ്പിച്ചു ഇനി സമീറയുടെ നിരോധിക്കപ്പെട്ട മുല്ലപ്പൂ നിറമുള്ള പകലുകളിലേക്ക് ....
No comments:
Post a Comment