ആദ്യം വായിക്കപ്പെടെണ്ടത് മുല്ലപ്പൂ നിറമുള്ള പകലുകള്‍ തന്നെ .സമീറ എത്ര മനോഹരമായാണ് നിന്നെ ചിത്രീകരിച്ചിരിക്കുന്നത് ,ബഹ്റിനിലെ മുല്ലപ്പൂ വിപ്ലവിത്തിന്റെ ഇടയില്‍ എന്നെ തേടിയെത്തിയ അനുഭങ്ങള്‍ നിന്നെ വായിക്കുമ്പോള്‍ എത്രയോ അകലെയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു .ജീവിതത്തിലും സമരത്തിലും തോറ്റുപോയവര്‍ക്ക് ,വിജയങ്ങള്‍ക്കായ് ദാഹിച്ചിരിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ നോവല്‍ സമര്പ്പിക്കപ്പെടെണ്ടത് തന്നെ .ഒരു പക്ഷേ ജീവിതവും മരണവും സംഗീതവും പ്രണയവും എല്ലാം വായിക്കപ്പെടുമ്പോള്‍ ,സമീറ നിന്നിലൂടെ ഒരിക്കല്‍ കൂടി രചയിതാവ് വിജയിച്ചിരിക്കുന്നു , ഈ സമരങ്ങള്‍ ഓരോന്നും ഓരോ തീ കനലുകള്‍ ആണ് .അണച്ചാലും അണച്ചാലും നീറി നീറി ഒരിക്കല്‍ അത് ആളി കത്തുകതന്നെ ചെയ്യും കാലം നമുക്ക് മുന്നില്‍ അത് തെളിയിച്ചു കൊണ്ടിരിക്കുന്നു .......
വായിച്ചിട്ടില്ല
ReplyDelete