സാത്താന്‍ ജയിക്കട്ടെ - ഞാന്‍ ഉറക്കെ പറഞ്ഞു
ചേങ്കിലകള്‍ ശബ്ദിച്ചു
ഞാന്‍ വീണ്ടും ഉറക്കെ പറഞ്ഞു : ഷെം ഹാ മെഫോറാഷ്
വിശ്വാസികള്‍ ആവേശത്തോടെ അത് ഏറ്റുചൊല്ലി
വീണ്ടും ചേങ്കിലകള്‍ ശബ്ദിച്ചു .
ലിവ്യതന്റെ പുസ്തകം തുറന്നു വെച്ച് ഞാന്‍ ഉച്ചത്തില്‍ സാത്താനെ ക്ഷണിച്ചു
അവന്‍ ഞങ്ങള്‍ക്കിടയിലെക്കെത്തുന്നത് ഞാനറഞ്ഞിരുന്നു.
അവന്റെ ഊര്‍ജ്ജം ഞങ്ങള്‍ക്കു മേല്‍ പ്രസരിച്ചു
ആവേശം സര്‍പ്പത്തെ പോലെ ഞങ്ങളുടെ നട്ടെല്ലിലൂടെ ഇഴഞ്ഞു കയറി .
വിശുദ്ദ ഗ്രന്ഥങ്ങള്‍ മേശമേല്‍ നിരത്തി വെച്ച് അതിലേക്കു തുപ്പി ,പിന്നെ അവ സദസ്സിലേക്ക്
എറിഞ്ഞു കൊടുത്തു ,ആള്‍കൂട്ടം കോപത്തോടെ അവ നിലത്തു ചവിട്ടി ,
ചിലര്‍ അതില്‍ മൂത്രമൊഴിച്ചു .തലയോട്ടിയില്‍ കരുതിയിരുന്ന ആര്‍ത്തവരക്തം കരോലിന എനിക്ക് കൈമാറി
ഞാന്‍ അത് തല കീഴായ് കുരിശിലേക്കു ചെരിഞ്ഞു
ഷെം ഹാ മെഫോറാഷ്- ഞാന്‍ ഉറക്കെ പറഞ്ഞു .
സദസ്സ് അതേറ്റു പറഞ്ഞു
ചേങ്കിലകള്‍ ശബ്ദിച്ചു .
ഈനോക്കിയന്‍ ഭാഷയിലുള്ള ആദ്യത്തെ മന്ത്രം ഞാന്‍ ഉച്ചത്തില്‍ ചൊല്ലി
ഓല്‍ സോനുഫ് വാ ഓപേസാജി ,ഗോഹു ഐയാദ് ബാലതാ .
............
ഹാളിനുള്ളില്‍ സാത്താന്റെ സാന്നിധ്യം നിറഞ്ഞു
വികാരങ്ങള്‍ക്ക് തീപ്പിടിച്ചു .......
"ഒരു നെഗറ്റീവ് വായന ഇത്രയും നേരം എന്നെ പിടിച്ചിരുത്തുന്നത് ആദ്യമായി തന്നെയാണ് ...
നന്മകളെ കാറ്റില്‍ പരത്തി തിന്മകള്‍ക്കു പുതിയ അര്‍ഥങ്ങള്‍ മെനഞ്ഞു വായനകാരനെയും കൊണ്ട് കഥ സഞ്ചരിക്കുകയാണ്
ജനനം മുതല്‍ മരണം വരെ ജീവിത്തിലെ വന്നുപോയ നിമിഷങ്ങള്‍ ഒരിക്കല്‍ തിരിഞ്ഞു നോക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും
എന്ന് വായന എവിടെയോ എന്നോട് മന്ത്രിക്കുന്ന പോലെ ,ഇതുപോലെ സാത്താന്റെ സന്തതിയായി ചിലപ്പോളെങ്കിലും നാം മാറുന്നുണ്ടാകാം.
എന്തൊക്കെയായാലും വിശ്വം എന്നാ കഥാപാത്രത്തിനെ വെറുക്കാന്‍ വായനക്കാരന് കഴിയില്ല ,
അത്രക്ക് മനോഹരമായാണ് വരികള്‍ ആവിഷ്കരിച്ചിരിക്കുന്നത് ,
അതുതന്നെയാണ് നോവലിന്റെ ആത്മാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു.അവാസാനത്തിലേക്ക് കടക്കുമ്പോള്‍
രണ്ടു ദിശകളില്‍ സഞ്ചരിച്ചു ഒരു സസ്പെന്‍സോടു നോവല്‍ അവസാനിക്കുമ്പോള്‍ മനസ്സ് ശൂന്യം ......
ഒരു വത്യസ്ഥ വായാനനുഭവം സമ്മാനിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് സ്നേഹത്തോടെ നന്ദി നന്ദി നന്ദി
No comments:
Post a Comment