എം.കെ ഖരീമിന്റെ മരിച്ചവര്‍ സംസാരിക്കുന്നത്, അന്ധമായ മതങ്ങളും മതനിയമങ്ങളും എത്രത്തോളം നീതിക്കെതിര മുഖം തിരിക്കുന്നുണ്ട് എന്നത് ഒറ്റനോട്ടത്തില്‍ വായനയില്‍ ഇംതിയാസ് നമുക്ക് മുന്നില്‍ വെളിപ്പെടുത്തുന്നു. നോവ് മാത്രമാണ് വായന സമ്മാനിച്ചത് എവിടെയോ തറച്ചു കയറുന്ന കാവ്യാത്മകമായ ആവിഷ്കാരം. വായനക്കപ്പുറം ശൂന്യതയില്‍ നിന്നും വായനക്കാരന്‍ ഓര്‍മ്മകള്‍ തേടിയെടുക്കം. സ്വന്തം നിസ്സഹായതകള്‍ കടലുകള്‍ക്കക്കരെ പറിച്ചു നടുന്ന ഇംതിയാസ് എന്ന ചെറുപ്പക്കാരനിലേക്ക്, അവിടെ അവനായ് കാത്തുവെച്ച നൂറ എന്ന അറബി പെണ്‍കുട്ടിയുടെ പ്രണയത്തിലേക്ക് ,ഇസ്ലാമിന്റെ വ്യവസ്ഥിതികളില്‍ നിന്നും വ്യതിചലിക്കുന്ന അവളുടെ പിതാവിലെക്കും സഹോദരനിലേക്കും, ആ പ്രണയത്തിനു നല്‍കേണ്ടിവന്ന വിലയായ് മരണം കാത്തു ജയിലടക്കപ്പെട്ട ഇംതിയാസിന്റെ ചിന്തകളിലേക്കും, പ്രാരാബ്ദങ്ങല്‍ക്കിടയില്‍ മകന്റെ വരവും കാത്തു നില്‍ക്കുന്ന ഉമ്മയിലെക്കും സഹോദരിമാരിലേക്കും അറിയാതെ തന്നെ വീണ്ടും വീണ്ടും മനസ്സ് പറന്നുകൊണ്ടിരിക്കുന്നു.
ഏറ്റവും കൂടുതല്‍ എടുത്തു പറയേണ്ട കാര്യം നോവല്‍ അവതരിപ്പിച്ച രീതിയാണ് സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും കൂട്ടിഇണക്കി സുന്ദരമായ വരികള്‍ അവസാനം നമ്മെ ചെന്നെത്തിക്കുന്നത് ഇംതിയാസിന്റെ മരണത്തിലേക്കാണ്, അതിനും അപ്പുറം അവരുടെ പ്രണയത്തിന്റെ ആഴങ്ങളിലേക്കാണ്. പൂര്‍ണ്ണിമ , മുബീന ഏറെ അമ്പരപ്പിച്ച അന്ധനായ ന്യായാധിപന്‍ , കൂടപ്പിറപ്പുകള്‍, സൌഹൃദങ്ങള്‍ എല്ലാവര്‍ക്കും നോവലില്‍ അര്‍ഹിക്കുന്ന സ്ഥാനം തന്നെ നല്‍കിയപ്പോള്‍ പ്രിയ ഇംതിയാസ് നീയും നിന്റെ നൂറും നിങ്ങളുടെ പ്രണയവുമാണ് മനസ്സില്‍ ഒടുങ്ങാത്ത തിരകള്‍ തീര്‍ക്കുന്നത്.
'എന്റെ ജീവിതം വെറും വട്ടപ്പൂജ്യം ...ഈ ലോകത്ത് എനിക്കൊരു പ്രസക്തിയുമില്ല ..' അവന്‍ തുടര്‍ന്ന് പറഞ്ഞു
വല്ലാത്തൊരു കയത്തിലേക്ക് വഴുതി പോയി .അപ്പോള്‍ ജനാസ പുതച്ചു കിടക്കുന്ന അവനായിരുന്നു മനസ്സില്‍ .
' വേണ്ട ഇംതിയാസ് ....ആരും നഷ്ട്ടപ്പെടണ്ട ...നീയില്ലങ്കില്‍ പിന്നെ ഞാനുമില്ല ...ഇനി ആ സംസാരം ഇവിടെ നിര്‍ത്താം ...'
ആ വചനങ്ങള്‍ അറം പറ്റിയോ? അതിന്റെ പരിണിതി ഇത്ര ക്രൂരമെന്നു ആരറിഞ്ഞു. മറ്റൊരു ലോകത്തിലേക്ക് അവന്‍ തനിയെ ചിറകടിക്കുമ്പോള്‍ താന്‍ യാന്ത്രികതയുടെ തുരുത്തില്‍....
ഒരിക്കല്‍ താനുമീ മുഷിഞ്ഞ വേഷങ്ങളില്‍ നിന്നും പുറപ്പെടും. പുള്ളി നിലാവിന്റെ രാത്രികളും അശാന്തിയുടെ ചോരക്കറയില്ലാത്ത ആ തുരുത്തില്‍ അവന്‍ കാതിരിക്കുമെങ്കില്‍...
പ്രിയനേ, എന്റെ യാത്ര നിന്നിലേക്ക്. അവിടെയാണ് ശാന്തി....അതിലലിയാന്‍ എന്തു തിടുക്കമെന്നോ ......
എം കെ ഖരീം ഇക്കാ വായന വൈകിപോയത്തില്‍ ഇപ്പൊ വിഷമിക്കുന്നു ഇങ്ങനെ ഒന്ന് ഞങ്ങള്‍ക്കായി കാത്തു വെച്ചതിനു ഒരായിരം നന്ദി .
No comments:
Post a Comment