ജാപ്പനീസ് സാഹിത്യകാരന്‍ കവബാത്ത യാസുനാറിയുടെ വിഖ്യാതമായ നോവല്‍, ഈ നോവലിലേക്ക് കടക്കും മുമ്പ് തന്നെ ജാപ്പനീസ് സാഹിത്യത്തിന്റെ ഒരു ഏകദേശരൂപം തന്നെ വിവര്‍ത്തകന്‍ വിലാസിനി നമ്മുക്ക് തരുന്നുണ്ട് ബുക്കിന്റെ ഒരു ഭാഗം തന്നെ അതിനായി മാറ്റി വെച്ചിരിക്കുന്നത് കൊണ്ട് ജാപ്പനീസ് സാഹിത്യവും അതിന്റെ പിന്നിലെ വ്യക്തമായ വിവരങ്ങളും നല്‍കുമ്പോള്‍ വായനക്കാരനെ സംബന്ധിച്ച് അത് വളറെ ഉപകാരപ്രദമായ വിവരണം തന്നെയാണ്.മരണത്തെ സമീപിക്കുന്ന ഒരു വൃദ്ധനുണ്ടാകുന്ന കാമാസക്തിയെ അസാധാരണമായ കലാഭംഗിയോടെ ആവിഷ്കരിക്കുകയാണ് കവബാത്ത ഈ കൃതിയിലൂടെ, കൂടാതെ കുറേ കൂടി ചൂഴ്ന്നു നോക്കിയാല്‍ സഹശയനം അപ്പൂര്‍വ്വമായ ദാര്‍ശനികത കൊണ്ട് ധന്യമായ കൃതിയാണെന്ന് കാണാം.സത്രവും സത്രകാരിയും ഉറങ്ങുന്ന സുന്ദരികളുമൊക്കെ സിമ്പലുകളാണെന്നും മൃത്യുവിന്റെ ഗോപുര ദ്വാരത്തില്‍ നില്‍ക്കുന്ന മനുഷ്യന്‍ ഒരിക്കലും നിറവേറ്റാന്‍ കഴിയാത്ത സ്വപ്നങ്ങളുടെ പുറകെപോയി സ്വയം പീഡിപ്പിക്കപ്പെടുന്നതിന്റെ അന്തസാര വിഹിനതയാണ് കവബാത്ത ഈ നോവലിലൂടെ ധ്വനിപ്പിക്കുന്നത്.
കഥാപാത്രങ്ങള്‍ ആശയവിനിമയം ചെയ്യുന്നത് വളരെ ചുരുങ്ങിയ വാക്കുകളില്‍ ആണ് എന്നത് കൊണ്ട് ഹൈക്കു എന്നാ ജാപ്പനീസ് പാരമ്പര്യം അദ്ദേഹം പിന്തുടരുന്നു എന്ന വാദത്തിനു ശക്തിപകരുന്നു. രഹസ്യമായ ഒരറയില്‍ മരുന്ന് കൊടുത്തു ഉറക്കി കിടത്തിയ നഗ്ന സുന്ദരികളുടെ കൂടെ അന്തിയുറങ്ങുന്ന കിഴവന്‍ എഗുച്ചിയുടെ പൂര്‍വ്വകാല സ്മൃതികളും,കാമുകിമാര്‍, വെപ്പാട്ടിമാര്‍, വെഭിചാരിണികള്‍, പെണ്മക്കള്‍, എന്നിവരുടെയും വിചിത്രമായ വികാരങ്ങള്‍ കുറിക്കപ്പെടുകയാണ് നോവലില്‍.ജാപ്പനീസ് സംസ്കാരത്തിന്റെ ധാര്‍മികവും സ്വാതികവുമായ ചേതന ആവിഷ്കരിക്കുന്നതില്‍ ശ്രദ്ധാലുവായ കവബാത്തയുടെ വളരെ പ്രശസ്തമായ കൃതി, പുറമേ നിന്ന് ചിന്തിച്ചാല്‍ ഉറക്കി കിടത്തിയ സുന്ദരികളുടെ കൂടെ അന്തിയുറങ്ങുന്ന വൃദ്ധനായ എഗുച്ചിയുടെ കുറച്ചു രാത്രികള്‍ അത് മാത്രമാണ് വിഷയം, എങ്ങനെ ഓരോരുത്തരും ഈ കൃതിയെ വിലയിരുത്തും എന്നത് പറയാന്‍ വിഷമമെങ്കിലും സാധാരണ ചിന്താഗതിയില്‍ നിന്നും മാറ്റം വരുത്തി വായിക്കേണ്ടി വരുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കവബാത്തയുടെ thousand cranes ആണ് തിരഞ്ഞു പോയത് കിട്ടിയത് ഇതും. എന്നെ നിരാശപ്പെടുത്തിയില്ല വായനക്കാരന് വായിച്ചു തീരുമാനിക്കാം
ഒറിജിനല്‍ നെയിം :NEMURERU BIJO (1961)
വിവര്‍ത്തനം : വിലാസിനി
വില :110
:)
ReplyDelete