ഹിമവാന്റെ മുകള്‍ തട്ടില്‍ എന്ന കാക്കനാടന്റെ കൃതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വായനയുടെ ആദ്യ നിമിഷങ്ങളില്‍ വിരസമായോ എന്നൊരു സംശയം ബാക്കി നില്‍ക്കുബോള്‍ , കഴിഞ്ഞ കൃതി ഹിമാലയത്തിന്റെ മൊത്തം യാത്രാവിവരണം ആണ് എന്നതിനാലും ചെറിയ ചെറിയ ഇടവേളകളില്‍ സുന്ദരമായ സ്ഥലങ്ങളെ സന്ധിക്കുന്നു എന്നതിനാലും ആവണം ഇത്ര മനോഹരമാക്കാന്‍ കഴിഞ്ഞത് , ഇത് ഒരു ലക്ഷ്യത്തിലേക്ക് മാത്രമുള്ള സഞ്ചാരമാണ് എന്ന് കൂടി തിരിച്ചറിയുമ്പോള്‍ വായനയെടെ ആദ്യ വിരസതയെ തള്ളി പറയാന്‍ നിര്‍വാഹമില്ല എന്നും ചിന്തിക്കേണ്ടതാണ് , ഈ ഒരു യാത്രാവിവരണം നമുക്ക് മുന്നില്‍ തുറന്നു വെയ്ക്കുന്നതിന് യാത്രികന്‍ വഹിച്ച ത്യാഗവും വേദനകളും മുന്നില്‍ നിര്‍ത്തി വായനക്കാരന്‍ വായിച്ചു തുടങ്ങുമ്പോള്‍ വിജയം ആരുടെതാണ് എന്ന് വിലയിരുത്തേണ്ടത് വായനക്കാരന്‍ തന്നെയാണ് .സുന്ദര മുഹൂര്‍ത്തങ്ങള്‍ കൊണ്ട് മനസ്സിനെ കീഴടക്കിയ പുസ്തകം ,വായനയില്‍ ഒരു പൊന്‍തൂവല്‍കൂടി തിരുകി വെച്ച് കാക്കനാടന്‍ വീണ്ടും നടന്നു കൊണ്ടേയിരിക്കുന്നു
Wednesday, August 12, 2015
അമര്‍നാഥ് ഗുഹയിലേക്ക്
Friday, August 7, 2015
ഹിമവാന്റെ മുകള്‍ത്തട്ടില്‍
രാജന്‍ കാക്കനാടന്റെ ഹിമാലയം യാത്രാവിവരണം , യാത്രാ വിവരങ്ങള്‍ എപ്പോളും മനസ്സിന് സന്തോഷം തന്നെയാണ് എനിക്ക് എത്തിപിടിക്കാന്‍ കഴിയാത്തത് ഒട്ടേറെ സുന്ദര മുഹൂര്‍ത്തങ്ങള്‍ കൈപിടിയില്‍ ഒതുക്കി ഒരു സാഹസിക യാത്രികന്‍ അക്ഷരങ്ങളിലൂടെ വിവരിച്ചു തരുമ്പോള്‍ സന്തോഷത്തിനൊപ്പം ഇത്തിരി അസൂയകൂടി കൂട്ടുപിടിച്ചാണ് എനിക്ക് വായനയെ പിന്തുടരാന്‍ കഴിയാറോള്ളൂ . ഹരിദ്വാറില്‍ നിന്നും കേദാര്‍ നാഥ് ,ബദരിനാഥ് തുംഗ നാഥ് എന്നിവിടങ്ങളിലേക്ക് സാഹസികയും ആവശ്വസനീയമായി ഏകാകിയായി യാത്ര ചെയ്ത കാക്കനാടന്‍ വായനയുടെ അവസാന പേജു വരേയ്ക്കും ഓട്ടേറെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ കൊണ്ട് മനസ്സിനെ പിടിച്ചുലക്കുന്നുണ്ട് . അതിലും കൂടുതലായി ഇങ്ങനെയുള്ള ദുര്‍ഘടമായ അവസ്ഥകളില്‍ കൂടി അതും മരണത്തിന്റെ വക്കില്‍ തട്ടിനില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും പിന്തിരിയാതെ മുന്നേറാന്‍ അദ്ധേഹത്തിനെ നയിച്ചത് എന്താവും ? ബുക്കില്‍ വിവരിക്കുന്നത് പോലെ ആ മഞ്ഞുമലകളിലൂടെ ആരാരും കൂട്ടിനില്ലാത്ത ഒന്നലറി വിളിച്ചാല്‍ പോലും കേള്‍ക്കാന്‍ ആളിലാത്ത അവസ്ഥകളില്‍ കയ്യില്‍ വേണ്ടത്ര ഭക്ഷണമോ വെള്ളമോ ഇല്ലാതെ സഞ്ചരിക്കേണ്ട വഴികള്‍ പോലും കൃത്യമായി അറിയാതെ അലഞ്ഞു തിരിഞ്ഞ ഒരു മനുഷ്യന്റെ പൂര്‍ണ്ണ ചിത്രം കൂടി മനസ്സില്‍ പതിപ്പിച്ചു വേണം വായന തുടങ്ങാന്‍ എന്നത് ഒരു അഭിപ്രായമായി മാനിക്കേണ്ടതാന് .
യാത്രകള്‍ക്കിടയില്‍ കണ്ടു മുട്ടിയ സ്വാമിമാര്‍ , അവധൂതര്‍ എന്ന് വിശേഷിച്ച വ്യക്തിത്വങ്ങള്‍ , കഞ്ചാവിന്റെയും ഭാംഗിന്റെയും അനുഭൂതികള്‍ , വ്യക്തമായ ചിത്രങ്ങല്‍ വരച്ചു തന്ന ഗുപ്ത കാശി , സോനാ പ്രയാഗ് ,സ്വര്‍ഗാരോഹന്‍ ,മന്ദാകിനി ,ഹനുമാന്‍ ഘട്ട് ,കാഞ്ചന ഗംഗ ,എന്നിവയുടെ സുന്ദരമായ ദ്രിശ്യങ്ങള്‍ എല്ലാം മനസ്സിന്റെ സമനിലതെറ്റിപ്പിക്കബോളും എന്റെതായ ഭാവനയില്‍ പടുത്തുയര്‍ത്തി വായന എന്നെ കെട്ടി വലിക്കുന്നുണ്ടായിരുന്നു . ഇതൊരു ത്രസിപ്പിക്കുന്ന വായന തന്നെയാണ് വായിച്ചു പോകുന്ന ഓരോ വരികളിലും കാക്കനാടന്‍ തനിയെ എങ്കിലും വായിച്ചു കൊണ്ടിരിക്കുന്ന ഒരു വായനക്കാരനെയും കൂട്ടെ കൂട്ടാന്‍ അദ്ധേഹത്തിന്റെ അക്ഷങ്ങള്‍ക്കായി എന്നത് തുറന്നു സമ്മതിക്കുന്നു . യാത്രാവിവരണങ്ങളില്‍ എന്നെ സ്വാധീനിച്ച, യാത്രകളും സാഹസികതകളും ഇഷ്ട്ടപ്പെടുന്ന ആര്‍ക്കും നഷ്ട്ടബോധം വരില്ല എന്നാ പൂര്‍ണ്ണ വിശ്വാസത്തോടെ തിരഞ്ഞെടുക്കാവുന്ന പുസ്തകം ,
പബ്ലിക്കേഷന്‍സ് : പൂര്‍ണ്ണ
വില : 120
പബ്ലിക്കേഷന്‍സ് : പൂര്‍ണ്ണ
വില : 120
Monday, August 3, 2015
അഗ്നി ചിറകുകള്‍
ഇത് ഒരു പ്രചോദനത്തിന്റെ ജീവ ചരിത്രമാണ് .ഭാരതം എന്ന ദേശത്തിന്റെ യുവരക്തം സിരകളില്‍ വഹിക്കുന്ന ഓരോരുത്തര്‍ക്കും ജീവിതത്തില്‍ പകര്‍ത്താവുന്ന വ്യക്തതയാര്‍ന്ന വീക്ഷങ്ങള്‍ .അന്ഗ്നി ചിറകുകള്‍ എന്റെ മൂന്നാമത്തെ വായനയാണ് ,ഒരു ബുക്ക് പലവട്ടം വായിക്കുന്ന പതിവ് എനിക്ക് ഇല്ല എങ്കിലും അന്ഗ്നി ചിറകുകള്‍ എനിക്ക് മുകളില്‍ ഓര്‍മ്മപ്പെടുത്തലുകളുമായി എപ്പോളും വീശികൊണ്ടിരിക്കുന്നു ."കാലമാകുന്ന മണല്‍പ്പരപ്പില്‍ നിങ്ങളുടെ കാല്‍പ്പാടുകള്‍ അവശേഷിക്കണമെന്നുണ്ട് നിങ്ങള്‍ക്കെങ്കില്‍ വലിച്ചിഴക്കാതിരിക്കുക നിങ്ങളുടെ കാലുകള്‍ " പറഞ്ഞിരുന്ന ഓരോ വാക്കുകളിലും യുവത്വങ്ങല്‍ക്കായ് ഊര്‍ജ്ജം കരുതിവെക്കുകയായിരുന്നോ താങ്കള്‍
" നിങ്ങളുടെ ആശകളും സ്വപ്ങ്ങളും ലക്ഷ്യങ്ങളുംമൊക്കെ തകര്‍ന്നു വീഴുമ്പോള്‍ അവയ്ക്കിടയില്‍ ഒന്ന് തിരഞ്ഞു നോക്കുക ആ തകര്‍ച്ചയുടെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്ന സുവര്‍ണ്ണാവസരം നിങ്ങള്‍ കണ്ടെത്തിയെക്കാം " ഓരോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അതിജീവിക്കുമ്പോള്‍ ആ ചരിത്രങ്ങള്‍ വരികളിലൂടെ വായിക്കപ്പെടുമ്പോള്‍ എവിടെയാണ് എന്ന് സ്വയം തിരിച്ചറിയപ്പെടുകയാണ് നാം ഓരോരുത്തരും . രണ്ടു പ്രാവിശ്യം പരാജയമണഞ്ഞ അന്ഗ്നിയുടെ വിക്ഷേപണത്തിന് ശേഷം "നീണ്ട മൌനത്തിനപ്പുറം പ്രതിരോധ വകുപ്പ് മന്ത്രി എന്നോട് ചോദിച്ചു കലാം , നാളെ അന്ഗ്നിയുടെ വിജയം ആഘോഷിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ?. എന്താണ് വേണ്ടിയിരുന്നത് ? എനിക്കില്ലാത്തത് എന്തായിരുന്നു ? എന്നെ എന്താണ് സന്തോഷവാനാക്കുക? അപ്പോള്‍ എനിക്കൊരു ഉത്തരം കിട്ടി ' ആര്‍ .സി .ഐ യ്യില്‍ നടാന്‍ ഞങ്ങള്‍ക്കൊരുലക്ഷം വൃക്ഷ തൈകള്‍ വേണം ' ഞാന്‍ പറഞ്ഞു സൌഹൃദത്തിന്റെതായ ഒരു പ്രകാശം അദ്ദേഹത്തിന്റെ മുഖത്ത് പറന്നു 'അഗ്നിക്ക് വേണ്ടി താങ്കള്‍ വാങ്ങുന്നത് ഭൂമിമാതാവിന്റെ അനുഗ്രഹമാണല്ലോ' പിറ്റേന്നു രാവിലെ അന്ഗ്നി ആകാശത്തിലേക്ക് കുതിച്ചുയര്‍ന്നു .
"ഇത് എന്റെ കഥ, രാമേശ്വര ദ്വീപിലെ മോസ്ക് സ്ട്രീറ്റില്‍ നൂറു വര്‍ഷത്തിലധികം ജീവിച്ചു അവിടെ തന്നെ മൃതിയടഞ്ഞ ജൈനുലാബ്ദീന്റെ പുത്രന്റെ കഥ, തന്റെ സഹോദരനെ സഹായിക്കാന്‍ വര്‍ത്തമാന പത്രങ്ങള്‍ വിറ്റുനടന്ന ബാലന്റെ കഥ ,ശിവ സുബ്രഹ്മണ്യ അയ്യനാലും ,ഇയ്യാ ദുരൈ സോളമനാലും വളര്‍ത്തിയെടുക്കപ്പെട്ട കൊച്ചു ശിഷ്യന്റെ കഥ, എ.ജി .കെ മേനോനാല്‍ കണ്ടത്തപ്പെട്ട, ഐതിഹാസിക പ്രൊ .സാരാഭായിയാല്‍ വളര്‍ത്തപ്പെട്ട എഞ്ചിനീയറുടെ കഥ,പരാജയങ്ങളാലും തിരിച്ചടികളാലും പരീക്ഷിക്കപ്പെട്ടൊരു ശാസ്ത്രജ്ഞന്റെ കഥ, അതി മിടുക്കന്മാരും സമര്‍പ്പിതരായ വിദഗ്ധരുടെ വലിയൊരു ടീമാല്‍ പിന്തുണക്കപ്പെട്ട ഒരു ലീഡറിന്റെ കഥ, ഐഹികമായ അര്‍ത്ഥത്തില്‍ ഞാനൊന്നും നേടിയിട്ടില്ല ,ഒന്നും നിര്‍മിച്ചിട്ടില്ല ,ഒന്നും കൈവശം വെക്കുന്നുമില്ല -കുടുംബമോ ,പുത്രന്മാരോ,പുത്രിമാരോ യാതൊന്നും . " പറഞ്ഞ വാക്കുകള്‍ അര്‍ത്ഥവതാക്കി താങ്കള്‍ മറഞ്ഞപ്പോള്‍ ,സാരാഭായുടെയും ,സതീഷ് ധവാന്റെയും ,ബ്രഹ്മ പ്രകാശിന്റെയും പാരമ്പര്യം കാത്തു സൂക്ഷിച്ചു യവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ താങ്കളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ഒരായിരം യുവത്വങ്ങളുണ്ടാകും ഇനിയും ഉണ്ടായികൊണ്ടിരിക്കും അതിലേക്കായി ഒരിക്കലും അണയാത്ത നില വിളക്കിലേക്ക് ഉണര്‍വ്വിന്റെ പ്രചോദനത്തിന്റെ ഒരിക്കലും വറ്റാത്ത ഉറവകള്‍ ബാക്കി നിര്‍ത്തിയാണ് താങ്കള്‍ മടങ്ങിയത് ,ആ അന്ഗ്നി ജ്വലിച്ചു കൊണ്ടിരിക്കും ഒരായിരം വര്‍ഷങ്ങള്‍ ....
Friday, July 31, 2015
A PAIR OF BLUE EYES
Sunday, July 26, 2015
ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി
അരുണ്‍ ആര്‍ഷയുടെ ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി .പേരിലെ സൂചന പോലെ തന്നെ ഹിറ്റ്ലറുടെ നാസി ഭരണകൂടത്തിനെതിരെ ജൂതന്മാര്‍ നടത്തിയ പോരാട്ടങ്ങളുടെ തീക്ഷണമായ അവതരണമാണ് നോവലിസ്റ്റ് നമുക്ക് മുന്നില്‍ വായനക്കായ് നിരത്തുന്നത് .ഒരു നോവല്‍ എന്ന ലേബലില്‍ ഈ പുസ്തകത്തെ വിലയിരുത്താന്‍ എന്റെ മനസ്സിന് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം .ഇതിലെ ഓരോ വരിയിലും നിഴലിച്ചു നില്‍ക്കുന്ന അതിജീവനത്തിന്റെയും , പോരാട്ട വീര്യങ്ങളുടെയും ,ജീവനുള്ള തെളിവുകളുമായി ഓരോ താളുകളും മറിക്കപ്പെടുമ്പോള്‍ ഒരു കലാപത്തിലും ഒരു തടങ്കല്‍ പാളയത്തിലും എരിഞ്ഞടങ്ങിയ പ്രേതാത്മാക്കള്‍ താങ്കളില്‍ എന്നപോലെ വായനക്കാരനെയും പിന്തുടരുന്നുണ്ട് .ഇങ്ങനെ ഒരു വിഷയം ചരിത്രവുമായി കൂട്ടി കലര്‍ത്തി അവതരിപ്പിക്കാന്‍ എടുത്ത സാഹസത്തേക്കാള്‍ എത്രയോ മുകളിലായിരിക്കും ഇത് എഴുതി കൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ അനുഭവിച്ച മാനസിക വ്യഥകള്‍ എന്നത് വായനക്കാരന് വരികളിലൂടെ വായിച്ചെടുക്കാം .
ഈ വായന എക്സ് ടെര്‍മിനേഷന്‍ ചേമ്പറില്‍ അകപ്പെട്ട പോരാളിക്ക് നല്‍കപ്പെട്ട മെഴുകുതിരി പോലെയാണ് വായനയുടെ വേറെ ഒരു ലോകത്തിലേക്ക് നമ്മെ നയിച്ച് സമയത്തിന്റെ സിംഹഭാഗവും ഈ വരികള്‍ നക്കിയെടുക്കും .എങ്കിലും ഡോ .ആഡ് ലേയ്ക്കും അസാഫിനും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ആ അജ്ഞാത ജൂതരക്ഷകന്‍ ആരായിരുന്നു എന്ന ചോദ്യം വായനക്കാരനെ വല്ലാതെ വലയ്ക്കുന്നുണ്ട് . ഓഷ് വിറ്റ്സിനെ പോരാളികളുടെ രക്തസാക്ഷിത്വത്തെ നിരര്‍ത്ഥകമാക്കാന്‍ ആഗ്രഹിക്കുന്നില്ല എങ്കിലും ആ ചോദ്യം മനസ്സിനെ മഥിച്ചുകൊണ്ടേയിരിക്കുന്നു .സാഹചര്യം കൊണ്ട് മാത്രമാണ് വായന എനിക്ക് പകുതിയില്‍ നിര്‍ത്തേണ്ടി വന്നത് ഇല്ലങ്കില്‍ ഒരു ശ്വാസത്തില്‍ തീര്‍ക്കതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല .ഇതിലെ വരികള്‍ക്കെല്ലാം ജീവനുണ്ട് അവ നമ്മോടു സംവദിക്കുന്നത് അനുഭവങ്ങളാണ് ജീവിതത്തിലെ നിസ്സഹായതക്ക് മുന്നിലും പോരാടി ഒടുവില്‍ പരാജയത്തിന്റെ ഉപ്പുരസമറിഞ്ഞ നേര്‍കാഴ്ചകളെകുറിച്ചാണ് , അവരുടെ പ്രണയത്തെ കുറിച്ചാണ് , അവരുടെ ബന്ധങ്ങളുടെ കുറിച്ചാണ് , ഒരു പക്ഷേ അതിന്റെ തീവ്രത നമ്മുടെ ചിന്തകള്‍ക്കതീതമാണ് എന്നത് തിരിച്ചറിയേണ്ടത് വായനക്കാരാന്റെ കര്‍ത്തവ്യവുമാണ് എന്ന് വിശ്വസിക്കുന്നു . ഈ ഒരു അവതരണത്തിനായ് താങ്കളുടെ പ്രയത്നങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ച ഫലം കാണാതെ പോകില്ല എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു . ഇതിലെ ഇതിവൃത്തവുമായി ബന്ധപ്പെട്ട പല സിനിമകളും കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും മനോഹരമായി ഇത്രയും ഇത്രയും ഹൃദയിമിടിപ്പോടെ എന്നെ നയിക്കാന്‍ ഈ വരികളോളം ഒന്നിനും സാധിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തുന്നു . തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം .ഒത്തിരി ഒത്തിരി സന്തോഷത്തോടെ പ്രിയ അരുണേട്ടാ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍ .
അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍
എന്റെ കഥകള്‍
Subscribe to:
Posts (Atom)





