ആദ്യമേ തന്നെ പറയട്ടെ ഇത് കഥയാണോ , ചരിത്രമോ ,നോവലാണോ എന്ന് വായനക്കാരന് തിരഞ്ഞെടുക്കാം ,ആകാശത്തിന്റെ അതിർവരമ്പുകൾ താണ്ടാൻ വിധിക്കപ്പെട്ട സ്പുട്നിക് 1ലെ ലയ് ക്ക എന്നാ നായയെ ചുറ്റി പറ്റി വായന നീങ്ങുന്നു , ചെറുതാണെങ്കിലും പതിവുപോലെ തന്നെ ഹൃദയസ്പർശിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു ,പ്രത്യേകിച്ചും പ്രിയങ്ക കഥാപാത്രം . ഒടുവിൽ ഏറ്റവും തീവ്രമായ നടാഷയുടെ കത്തും . ജെയിംസ് സാറിന്റെ കൃതികൾ വായിച്ചതിൽ എനിക്ക് ഇഷട്ടമായവ എന്റെ മാത്രം വിലയിരുത്തലിൽ
1) പുറപ്പാടിന്റെ പുസ്തകം
2) ദത്താപഹാരം
3) ലൈയ് ക്ക
4) നിരീശ്വരൻ
5) ചോരശാസ്ത്രം
No comments:
Post a Comment