മഹാഭാരതമെന്ന ഇതിഹാസത്തിലെ വ്യത്യസ്തമായ പ്രമേയങ്ങള്‍ തിരഞ്ഞെടുത്ത് അദ്ധേത്തിന്റെതായ വീക്ഷണ കോണിലൂടെ തെളിവ് സഹിതം നമുക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ശ്രീ കുട്ടികൃഷണമാരാര്‍ .ഇത്രയും വലിയ ഒരു ഗ്രന്ഥത്തെ വിശകലനം ചെയ്യാന്‍ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ അദ്ധേഹത്തിന്റെ അറിവ് വിളിച്ചോതുന്നു .ഇവിടെ വിശദീകരിച്ച പല സന്ദര്‍ഭങ്ങളും പലപ്പോഴും സംശയ ദ്രിഷ്ട്ടിയില്‍ മുമ്പ് നോക്കി കണ്ടിരുന്നെങ്കിലും ഒരു സംശയ നിവാരണത്തിന് സാധിച്ചത് ഈ വായനയിലൂടെ എന്നത് വായനയെ ഉയര്‍ച്ചയിലെത്തിക്കുന്നു .ഓരോ ആശയങ്ങളും ആശയ വ്യതാസങ്ങളും മനസ്സില്‍ പതിപ്പിക്കാന്‍ ഇരട്ടിയിലധികം സമയം വേണ്ടിവന്നെങ്കിലും ഒരിക്കലും നഷ്ട്ടബോധം തോന്നിയില്ല .സാഹിത്യ രത്നം ,സാഹിത്യ നിപുണന്‍ എന്നിങ്ങനെയുള്ള എല്ലാ അംഗികാരങ്ങളും അദ്ദേഹം അര്‍ഹിക്കുന്നത് തന്നെ എന്ന് വായന തെളിയിച്ചു തരുന്നു
No comments:
Post a Comment