പുതുമഴ ചൂരുള്ള ചുംബനങ്ങള്‍ ,ഈയിടെ വായിച്ച ചെറുകഥാ സമാഹാരങ്ങളില്‍ എല്ലാ കഥകളും എന്നെ ആകര്‍ഷിച്ച പുസ്തകം . പതിനാലു കഥകള്‍ , പതിനാലു വിധത്തില്‍ , പതിനാലു തലങ്ങളില്‍ മനസ്സിനെ കീഴടക്കുന്നു .പക്വതയാര്‍ന്ന എഴുത്ത് .തള്ളപ്പൂച്ചയിലെ അവസാന രംഗങ്ങള്‍ മനസ്സില്‍ ഒരു ചിത്രമായി മായാതെ കിടപ്പുണ്ട് . കടലും കടല്‍ക്കാറ്റും കച്ചവട കുട്ടികളും കഥാകാരിയുടെ ഇഷ്ട്ട വിഷയങ്ങള്‍ ആയതുകൊണ്ടാകാം ഇടയ്ക്കു ആവര്‍ത്തിക്കുന്നത് .'ഞാന്‍' എന്നാ വാക്കിനു ഒരു ലിംഗഭേദമില്ലാത്തത് കൊണ്ട് കഥാപാത്രങ്ങളെ ചിലയിടങ്ങളില്‍ മനസ്സിലാക്കാന്‍ വീണ്ടും പുറകിലേക്ക് മറിക്കേണ്ടി വന്നു .ഒളി നോട്ടത്തിലെ പരിഭ്രമങ്ങള്‍ , പുതുമഴ ചൂരിലെ അവസാന ചുംബനം ,പ്രണയത്തിനപ്പുറം പുരുഷനെ തിരയുന്ന കാമുകി , വൃദ്ധയോട് ആഡ്ജെസ്റ്റ് ചോദിക്കുന്ന തലമുറ ,സ്വര്‍ഗ്ഗരതി,ബസന്തിനെ കൊലപാതകത്തിലേക്ക് നയിക്കുന്ന കുഞ്ഞു മനസ്സിന്റെ വിങ്ങലുകള്‍ ,യന്ത്രപ്പാവയും ,തോടും ,ആന്‍സിയുടെ പുതിയ ജീവിത പ്രതീക്ഷകളും എല്ലാം വായനക്കപ്പുറം എവിടെക്കയോ ചെന്ന് തൊടുന്നുണ്ട് അല്ലങ്കില്‍ എവിടെക്കയോ കൊത്തിവലിക്കുന്നുണ്ട് .ഈ ചുംബനത്തിന്റെ ചൂട് കുറച്ചു കാലം നിലനിലക്കും എന്ന് തോന്നുന്നു .നിരാശപ്പെടുത്തില്ല എന്നാ പൂര്‍ണ്ണ വിശ്വാസത്തോടെ തിരഞ്ഞെടുക്കവുന്ന പുസ്തകം .മുബീന്‍ ഇത്താ ഈ ബുക്ക് നിര്‍ദേശിക്കുന്നത് മുമ്പ് തന്നെ വാങ്ങിയിരുന്നു എന്നതാണ് സത്യം . ഇങ്ങനെ ഒരു വായന സമ്മാനിച്ചത്തിനു നന്ദി നന്ദി.... ഹൃദയം നിറഞ്ഞ ആശംസകള്‍
റിവ്യൂ ഇഷ്ട്ടമായി വിജിന്‍-ആശംസകള്‍...! വീണ്ടും വരാം
ReplyDeleteവഴക്ക്പക്ഷിയിൽ നിന്ന് വന്നതാണു.പോസ്റ്റിലൂടെ ഒന്ന് ഓടി നോക്കട്ടേ.
ReplyDeleteഇവിടെ വന്നതില്‍ സന്തോഷം
DeleteThanks much vijin for ur Review
ReplyDelete