ഒരിക്കലും വായന നിരാശപ്പെടുത്തിയില്ല, വായിച്ചു തീരുമ്പോള്‍ എന്നോ കേട്ട് മറന്ന പോലെ തോന്നി, വായനയുടെ മദ്ധ്യത്തില്‍ ഹൃദയ സ്പര്‍ശിയായ കത്തും , ഒരു നല്ല പ്രസംഗവും ലഭിച്ചു എന്നത് വ്യക്തതയോടെ തിരിച്ചറിയുന്നു , ഇതൊരു പ്രണയ കഥ, മാധവ് ജയും പ്രണയിനി റിയ സോമാനിയുടെയും വിചിത്രമായ പ്രണയവും ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും കോര്‍ത്തിണക്കിയ വായന , വെളിപ്പെടുത്തലുകള്‍ അടുത്ത വായനയെ നിരാശപ്പെടുത്തും എന്നത് ഇവിടെ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു ,കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാതെ ,നഷ്ട്ടങ്ങള്‍ ഇല്ലാതെ വായിച്ചു തീര്‍ക്കാം, വളരെ സൗമ്യമായ ഭാഷ കൊണ്ട് അനുഗ്രഹീതം .സ്വപ്നത്തെ സാക്ഷാല്‍കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രചോദനമായി ,പുതുമ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാ നിരാശയോടു കൂടി നോവല്‍ അവസാനിക്കുന്നു ....
No comments:
Post a Comment