ഒരു മ്യൂസിയത്തില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ തുടങ്ങുമ്പോള്‍ വായന സഞ്ചരിക്കുന്നത് യേശുവിന്റെ ചരിത്രത്തിന്റെയും അതിനെക്കാള്‍ നിഗൂഡമായ പഴമയുടെ രഹസ്യങ്ങളിലേക്കുമാണ് .ഐന്‍ജ്ജല്‍സ് ആന്റ് ഡെമണ്‍സ് എന്ന നോവലുമായി താരതമ്യം ചെയ്‌താല്‍ ഡാവിഞ്ചി കോഡ് ഒരിക്കലും ഡാന്‍ ബ്രൌണിന്റെ മാസ്റ്റര്‍ പീസ് എന്ന് വിലയിരുത്താന്‍ കഴിയാതെ വരും , സസ്പെന്‍സ് എത്രത്തോളം വായനയെ സ്വാദീനിക്കും എന്നതിന് ഉത്തമ ഉദാഹരമായി വേണമെങ്കില്‍ ഈ നോവലിനെ വിലയിരുത്താം , വിവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഡാന്‍ ബ്രൌണ്‍ന്റെ ഭാഷയ്ക്ക് മുന്നില്‍ ആകാംഷ നിര്‍ഭരമായി വായിച്ചു തീര്‍ക്കാവുന്ന ഒരു ഉഗ്രന്‍ പുസ്തകം .
No comments:
Post a Comment