ഒരു മഹത്തായ ഗ്രന്ഥം എന്ന് വിലയിരുത്തുന്നില്ല ,എങ്കിലും ഒറ്റയാള്‍ കഥാപാത്രമുള്ള നോവലുകള്‍ എന്റെ വായനയില്‍ ഇതാദ്യം . ജീവിതത്തെപറ്റി,പ്രത്യാശയെപറ്റി,പരാജയത്തെപറ്റി എല്ലാം വിലയിരുത്തലാണ് ഈ പുസ്തകം .നോവല്‍ വായിക്കുന്നതിനു മുമ്പ് ഹെമിംഗ്‌വേയുടെ കുത്തഴിഞ്ഞ ജീവിത രീതികളും ,വികാരവിചാരങ്ങളും ,ആത്മഹത്യയുമെല്ലാം അറിഞ്ഞാല്‍ വായനയെ വേറെ തലത്തിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കും .ഒരു വൃദ്ധനായ മനുഷ്യന്‍ ഒറ്റയ്ക്ക് കടലില്‍ പോയി മീന്‍ പിടിച്ചു തിരിച്ചു വരുന്നു എന്ന ചെറിയ വിഷയം ഒരു നോവലായി അവതരിപ്പിക്കുമ്പോള്‍ വായനയ്ക്കൊപ്പം സഞ്ചരിക്കാന്‍ സസ്പെന്‍സുകളോ,കഥാപാത്രങ്ങളോ,ആകാംഷകളോ കൂട്ടിനുണ്ടാകില്ല .ഇതൊരു ജീവിതത്തിന്റെ പകര്‍ത്തെഴുത്താണ് ,സ്വന്തം വികാരങ്ങള്‍ വരികളില്‍ പകര്‍ത്തി ആത്മഹത്യ ചെയ്തു പോയ ഒരു മനുഷ്യന്റെ വികാരങ്ങളുടെ സുന്ദരമായ ആവിഷ്കാരം .ഒന്നുമില്ല എന്ന് തോന്നിയെങ്കിലും എന്തൊക്കെയോ വിളിച്ചോതുന്ന തുറന്ന പുസ്തകം ..
Sunday, July 26, 2015
THE OLD MAN AND SEA

Labels:
വായനാലോകം
Subscribe to:
Post Comments (Atom)
No comments:
Post a Comment