തിബറ്റിന്റെ താഴ് വാരങ്ങളില്‍ നിന്ന് മെലൂഹയുടെ സംസ്ക്കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവൻ എന്ന പച്ചയായ മനുഷ്യൻ തന്റെ കർമ്മ കാണ്ഡത്തിലൂടെ മഹാദേവനാകുന്ന കഥയാണിത്. കുട്ടി കാലത്ത് കേട്ട് ശീലിച്ച ശിവപുരാണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി ദൈവീക പരിവേഷങ്ങള്‍ ഇല്ലാതെ ശിവ ഭഗവാനെ അവതരിപ്പിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ പഴയകഥകളും വായനയും തമ്മില്‍ കൂട്ടിയോജിപ്പിക്കാന്‍ ചെറിയ ഒരു താമസം നേരിട്ട് എന്നത് തിരിച്ചറിയുന്നു . ദക്ഷന്‍ , സതി , നന്തി എന്നീ കഥാപാത്രങ്ങള്‍ക്ക് ഇങ്ങനെയും ജീവിതം ഉണ്ടായിരുന്നു എന്നത് എവിടെയും മുമ്പ് വായിച്ചതായി ഓര്‍ക്കുന്നില്ല ,ഒരു പച്ചയായ മനുഷ്യ രൂപത്തിൽ ശിവ ഭാഗവാന്റെ ജീവിതത്തിലൂടെ വായന മുന്നേറുമ്പോള്‍ ഒരു കഥാപാത്രങ്ങള്‍ക്കും പുതിയ ഭാവങ്ങള്‍ , പുതിയ രൂപങ്ങള്‍ .... കൂടാതെ ശിവ ഭഗവാനെ ശ്രീരാമാദേവനുനുമായി താരതമ്യം ചെയ്യുമ്പോള്‍ വായനയെയാണോ പുരാണങ്ങളെയാണോ വേറെ വീക്ഷണകോണില്‍ കാണേണ്ടത് എന്ന സംശയം ബാക്കി നില്‍ക്കുന്നു .ഈ പരമ്പരയിലെ നാഗന്‍മാരുടെ രഹസ്യവും , വായുപുത്രന്മാരുടെ പ്രതിജ്ഞയും കൂട്ടി വായിക്കുമ്പോള്‍ മാത്രമേ വായന പൂര്‍ണ്ണമാകൂ എന്ന് വിശ്വസിക്കുന്നു ..
No comments:
Post a Comment