Saturday, October 29, 2011

ഭ്രാന്തന്‍



വെളിച്ചം പടരാത്ത അന്ധകാരത്തിന്‍
തടവറകളിലെവിടെയോ  ഭ്രാന്തന്‍ മയങ്ങി കിടക്കുന്നു 
ചങ്ങലകള്‍ വരിഞ്ഞു മുറുകുന്ന കാല്‍പാദങ്ങളില്‍ -
പിടയുന്ന  പ്രാണന്‍ മരണത്തെ മാടി വിളിക്കുന്നു .
അസ്ഥികള്‍ കരിഞ്ഞുണങ്ങിയ മൃതശരീരം -
കാട്ടുതീക്കായ്‌ കാത്തിരിക്കുന്നു .
ജരാനര ബാധിച്ച മനസ്സിനുള്ളില്‍ 
തോരണം ചാര്‍ത്ത രക്ത പതാകകള്‍ 
സ്വതന്ത്രത്തിനായ് മുറവിളികൂട്ടുന്നു .
വിണ്ടു കീറിയ ആമാശയ വിടവിലൂടെ 
വിയര്‍പ്പിന്‍ തുള്ളികള്‍ ഒലിച്ചിറങ്ങുബോളും 
വേദനകള്‍ ലഹരിയായ് പുനര്‍ജ്ജനിക്കുബോളും
ഭ്രാന്തനെന്ന വിളിപ്പേരിന്‍ ഈരടികള്‍ 
ഇരുബഴികളില്‍ തട്ടി പ്രതിധ്വനിക്കുന്നു .
നൊന്തുപെറ്റ മാതൃത്വം ശവകല്ലറകളെ -
പ്രണയിച്ച നാള്‍ മുതല്‍ -
ഞാന്‍ എന്ന ഭ്രാന്തന്‍ ഇരുളില്‍ സന്തതിയായ് 
ഈ തടവറയില്‍ ജനിച്ചു വീണിരുന്നു .
ചിതലരിക്കുന്ന നഗ്നതയില്‍  കാലം 
അടയാളങ്ങള്‍ വരച്ചു ചേര്‍ക്കുബോള്‍ -
കൊഴിഞ്ഞു വീണ പുസ്തക താളുകളാല്‍
ഞാന്‍ എന്‍ ജീവചരിത്രം മെനെഞ്ഞെടുക്കും.
വിശപ്പിന്‍ ജാര സന്തതികള്‍ 
ദാഹമകറ്റാന്‍ ധമനികള്‍ക്കുള്ളില്‍ പടനയിക്കുമ്പോള്‍ 
അനാഥത്തിന്‍ നൊമ്പരങ്ങള്‍ ഭ്രാന്തനെ തൂക്കിലേറ്റട്ടെ
വാടി വീഴാത്ത പൂച്ചെണ്ടുകളും 
കത്തിയമരാത്ത ചന്ദനമുട്ടികളും 
കാത്തിരിക്കുന്നില്ല എന്നറിയാമെങ്കിലും 
പ്രാണന്‍ മരണത്തെ രമിക്കുന്ന വേളകളില്‍ 
ഈ ഭ്രാന്തന്ടെ സ്വപ്നം പൂവണിയും 
അന്ന് മാത്രമോ ഈ ഭ്രാന്തന്ടെ എന്റെ മോചനവും ?


Wednesday, October 26, 2011

......പ്രണയിനിക്കായ്.......





പ്രണയിനി നീ വിഹരിക്കുക
പ്രണയമെന്ന വികാര വിശാലതയില്‍ 
ഒരിക്കലും വറ്റാത്ത നീരുറവായ് പെയ്തൊഴിയുക .
അക്കരപച്ചകള്‍ തേടി അലയുന്ന നാളുകളില്‍ 
നിന്ടെ പ്രണയം എന്നെ നയിക്കട്ടെ 
സ്വപ്നങ്ങള്‍ കണ്ണീരായ് ഉരുകി ഒലിക്കുമ്പോള്‍ 
പൊഴിഞ്ഞു വീണ മയില്‍‌പ്പീലി തുണ്ടുകള്‍ 
പ്രണയലേഖനങ്ങള്‍ക്കിടയില്‍ പെറ്റു പെരുകട്ടെ .
തിരമുറിയാത്ത ഓര്‍മകളുടെ വേലിയേറ്റങ്ങളില്‍ 
ആര്‍ത്തു രസിക്കുന്ന തിരമാലകളില്‍ 
നീ നെയ്തുവിട്ട പ്രണയ കാവ്യം 
ഇങ്ങകലെ , മാണലാരണ്യ ങ്ങള്‍ക്കപ്പുറം 
എനിക്കായ് വന്നു പതിക്കുമ്പോള്‍ 
അറിയുന്നുവോ നീ,  നിന്ടെ പുഞ്ചിരിക്കായ്‌ ഞാന്‍ 
വിയര്‍പ്പോഴുക്കുന്നതും ,വേദനകളില്‍ ഞാന്‍ അന്തിയുറങ്ങുന്നതും
കാത്തിരിക്കുന്ന നിന്‍ മനസ്സിന് മുകളില്‍ 
ഇളം കാറ്റായ് ഞാന്‍ ചുവടു വെക്കുമ്പോള്‍ 
അറിയുന്നു ഞാന്‍ നിന്നെ ,
നിന്ടെ കണ്ണുകള്‍ എനിക്കായ് കവിത മെനയുന്നതും
നീ എന്ന വികാരം എന്നെ കീഴ്പ്പെടുതുന്നതും 
സിന്ദൂരം തേടുന്ന നെറ്റി തടങ്ങളില്‍ 
എന്‍ വിരല്‍ വീണമീട്ടുന്ന നാളുകള്‍ക്കായി കാത്തിരിക്കുക .
ചുംബനം ദഹിച്ച ചുണ്ടുകളില്‍ 
നീ കാത്തു വെച്ച അനുഭൂതികള്‍ 
വിരഹത്തിന്‍ കുത്തൊഴുക്കില്‍ നശിക്കതിരിക്കട്ടെ .
നിമിഷങ്ങള്‍ യുഗങ്ങളായ്‌ ഇഴഞ്ഞു നീങ്ങുമ്പോള്‍ 
നിന്നിലേക്ക്‌ ഞാന്‍ വരും .
നിന്ടെ മോഹങ്ങളില്‍ ഒരു നിലാവായ് ഞാന്‍ പൂത്തു നില്‍ക്കും  .
നീ എന്നും എന്റെ മാത്രം 
കാത്തിരിപ്പിന്‍ നൊമ്പരങ്ങല്‍ക്കൊടുവില്‍ 
സൌഭാഗ്യങ്ങളുടെ താലി ചരടുമായ് 
നിനക്ക് മുന്നില്‍ ഞാന്‍ പറന്നിറങ്ങുമ്പോള്‍ 
അവിടെയും നിന്ടെ പ്രാര്‍ത്ഥനകള്‍ 
നമുക്ക് ഉര്‍ജ്ജം  പകരട്ടെ .............

 

Tuesday, October 11, 2011

...പുനര്‍ജന്മം ....

അന്തി മയങ്ങുന്നു 
മദ്യ ലഹരി ശരീരത്തെ വല്ലാതെ തളര്‍ത്തുന്നു 
വിശപ്പടക്കിയ പുകച്ചുരുളുകള്‍ എനിക്ക് ചുറ്റും -
തളം  കെട്ടി നില്‍ക്കുമ്പോള്‍ 
എന്നില്‍ തെളിയുന്ന ബോധ മണ്ഡലത്തിന്‍ ആദ്യ കണികകള്‍ 
ശുഭ്രവസ്ത്രധാരികള്‍ , പൂവിതള്‍ പോല്‍ -
മൃദുലമായ കൈകളാല്‍ എന്നെ കോരിയെടുത്തു 
ഉയരങ്ങളിലേക്ക് ചിറകു വെച്ച് പറന്നകലുന്നു 
കുളിരു പകരുന്ന മഴ മേഘങ്ങളിലൂടെ 
മുന്നേറുമ്പോള്‍ എന്‍ മനം ശന്തമായിരുന്നോ ?
തിളങ്ങുന്ന കണ്ണുകളാല്‍ അവരെന്നെ ഉറ്റു നോക്കുമ്പോള്‍ 
എന്തായിരിക്കും അവരുടെ മനസ്സില്‍ 
സ്നേഹമോ ,വെറുപ്പോ അതോ -
പേരറിയാത്ത വികാരങ്ങളോ ?
ആകാശ ചെരുവുകള്‍ , 
വെണ്ണിലാവു പൂത്ത മഴകാടുകളിലൂടെ 
എവിടെക്കോ എന്നെയും കൊണ്ടവര്‍ പറന്നുയരുന്നു 
കൌതുകത്തിന്‍ വെള്ളരിപ്രാവുകള്‍ ചിറകടിച്ചുയരുന്നു.
ഇരു കൈകളില്‍ തളര്‍ന്ന ശരീരം 
എന്തിനോ വേണ്ടി ദാഹിക്കുന്നത് അവരറിയുന്നുവോ?
കല്‍വിളക്കുകള്‍ പ്രകാശം ചൊരിയുന്ന 
കല്‍പ്പടവുകളിലെവിടെയോ  -
അവരെന്നെ നഗ്നനാക്കി കിടത്തി 
വിറയ്ക്കുന്ന ചുണ്ടുകളിലേക്ക്‌ 
തുളസികതിരാല്‍ ദാഹജലം ഇറ്റുവീഴുമ്പോള്‍ 
ഹൃദയ പാളികള്‍ക്കിടക്ക് മരണം കട്ടപിടിച്ചിരിക്കണം
അകലെ എനിക്കായ് ചിത ഒരുങ്ങുന്നു 
നിലവിളികള്‍ ,തേങ്ങലുകള്‍ 
അതേ, ഞാന്‍ മരിച്ചുവോ ?
എന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയോ?
ചേതനയറ്റ എന്റെ മൃതദേഹവും താങ്ങി
ആരൊക്കെയോ നടന്നു നീങ്ങുന്നു 
ദൂരേ ഏതോ ലോകത്തിരുന്നു 
എന്റെ ശവദാഹം ഞാന്‍ നോക്കി കാണുകയോ ?
എന്നെ  കോരിയെടുത്ത മാലാഖമാര്‍ ഇപ്പോള്‍ എനിക്ക്ചുറ്റുമില്ല
ബാക്കി വെച്ചതെല്ലാം തച്ചുടച്ചു അവരെങ്ങോ പോയ്മറഞ്ഞു 
ഇനി എന്ത് ,മുന്നില്‍ വിജനമായ പാതയില്‍ 
പ്രകാശം തട്ടി പ്രതിഫലിക്കുന്നു 
തനിച്ചാണ് , പുതു വഴിയിലൂടെ  പിച്ചവെക്കട്ടെ
വീണ്ടുമൊരു സ്വപ്ന ജീവിതത്തിനായ് .....