Monday, September 26, 2011

കര്‍മ്മവീഥിയില്‍ നമ്മളും....




അസ്തമിക്കുന്ന തുലാവര്‍ഷ രാത്രികള്‍ 
പുതുമയില്‍ കറപുരണ്ട ജലവും കയ്യിലേന്തി-
വരണ്ട മാറിന്‍ വിടവില്‍ വിഷവിത്തു വിതറി 
പുതിയ കളകളെ നീ പെറ്റു വളര്‍ത്തുക 
കരിഞ്ഞുണങ്ങിയ മരച്ചില്ലകള്‍ 
തൂങ്ങിയാടുന്ന ശവശരീരങ്ങള്‍ -
നാളയുടെ ഭക്ഷണത്തിനായ്‌ കാത്തുവെക്കുക. 
പുഴകളുടെ കാല്‍പ്പാടുകള്‍  
അഞ്ജതയുടെ  മണ്ണിട്ട്‌ മൂടി 
നിന്ടെ പാതകള്‍ വെട്ടി നീ മുന്നേറുക .
ആ ചലനമറ്റ മേനിയുടെ  കന്നിമൂലയില്‍ 
ആദ്യ മരകുരിശു തരച്ചു നീ 
നിന്‍ ഗൃഹം പണിതുയര്‍ത്തുക.
കൊയ്തൊഴിഞ്ഞ വയലുകളും 
ചിലങ്ക കെട്ടിയ നദികളുമെല്ലാം 
അകകണ്ണില്‍ പകര്‍ത്തി വെച്ച് 
നിന്ടെ മക്കള്‍ക്കായ്‌ നീ പകര്‍ന്നു നല്‍കുക .
കുരുടമാകുന്ന മനസ്സുകള്‍ക്കുള്ളില്‍ 
പൈതൃകത്തിന്‍ ആണിയില്‍ 
ആ ചിത്രം തൂങ്ങി നിലക്കട്ടെ 
ദാഹികട്ടെ ഹൃദയങ്ങള്‍ 
ഒരു കുമ്പിള്‍ ജലത്തിനായ്‌ 
കളയായ് ജനിച്ചു ജീവിക്കുന്ന നിന്ടെ ശുക്ലവും പേറി 
ഈ മിഥ്യയില്‍ ജനിച്ചു വീഴുമ്പോള്‍ 
ഒരു പഴ് ചെടിയായ് അവര്‍ വളരാതിരിക്കട്ടെ 
പൊക്കിള്‍ക്കൊടിയില്‍  അടിഞ്ഞ വിഷ രക്തം 
നിനക്ക് സമ്മാനിച്ച മാതൃത്വം ..
ഇന്നലകളുടെ സ്മാരകമായി നിലകൊള്ളുമ്പോള്‍ 
ആരെയും കുറ്റപെടുത്താന്‍ നിനക്കാവില്ല 
ഇത് നിന്ടെ വിധിയല്ല ....
വിധിക്കെതിരെ പോരാടുക നീ 
പരാജയം നിന്ടെ കളിത്തോഴനെങ്കില്‍ 
തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന വീര്യം 
നാളെ ഈ ഭൂമിയില്‍ അവര്‍ വിളയിച്ചെടുക്കും 
മരിക്കുക അഭിമാനമായ് 
പുഴ ഒഴുകട്ടെ 
തളിര്‍ക്കട്ടെ  പൂമരങ്ങള്‍ 
നിന്ടെ അസ്ഥിയും,മാംസവുമെല്ലാം 
ആ കുത്തൊഴുക്കില്‍ അലിഞ്ഞു ചേരട്ടെ