Saturday, June 25, 2011

തെരുവുവിന്ടെ സ്വന്തം ഭ്രാന്തി ...

തെരുവില്‍ അലയുന്ന മാതൃത്വം
പെറ്റമക്കള്‍ അറിയാത്ത മാതൃത്വത്തിന്‍ വേദന
അവളുടെ ഓര്‍മകളില്‍ ഉത്സവമില്ല ,ആഘോഷങ്ങള്‍ ഇല്ല
ഒരു തെരുവ് വിളക്കില്‍ നിലാവില്‍ അന്തിയുറങ്ങുന്ന സ്വപ്നങ്ങള്‍
ശരീരത്തിലെ മാംസം കാര്‍ന്നു തിന്നുന്ന
വിശപ്പിന്ടെ അടയാളങ്ങള്‍ ..
അവള്‍ അലയുന്നു തെരുവുകളിലൂടെ
ധമനികളില്‍ ഒലിച്ചിറങ്ങിയ കണ്ണീരിന്‍
പാളികള്‍ വരച്ചു കാട്ടുന്ന ജീവിത ചിത്രം
പ്രതീക്ഷകളോ,സ്വപ്നങ്ങളോ അവള്‍ക്കില്ല
ഒരു നേരത്തെ വിശപ്പടങ്ങിയാല്‍ അവരും
ആഘോഷിക്കും വിഷുവും ഓണവും എല്ലാം
ജനിച്ചു വീണത്‌ ദാരിദ്രത്തിന്‍ പുല്‍ക്കുടിലില്‍
തെറ്റുകള്‍ ചെയ്യും മുമ്പേ ശിക്ഷയോ ഇവര്‍ക്ക്
മുന്ജന്മം ,പുനര്‍ജ്ജന്മം എന്നെ സമസ്യകള്‍ക്ക്
ഉത്തരങ്ങളോ ഇവര്‍
യ്യവനത്തിന്‍ നേര്‍കാഴ്ചകളില്‍
തെരുവ് നിലാവിനെ സാക്ഷിയായി
കിരാത കൈകളില്‍ പിടഞ്ഞ അവളിലേക്ക്‌
പകര്‍ന്ന ബീജം അവളെയും മാതാവാക്കി
തെരുവിന്ടെ പുതിയ സന്തതികള്‍
മരണത്തിന്‍ കണ്ണുകള്‍ പോലും അവളെ കാണില്ല
ദുര്‍ഗന്ധം വമിക്കുന്ന ഓടകളില്‍ കടന്നുചെല്ലാന്‍
അവര്‍ക്കോ വിഷമം ,..
ഇല്ല അവര്‍ ജീവിക്കും ഈ തെരുവുകളില്‍ തന്നെ
നമുക്കെല്ലാം ഭാരമായി ,നമുക്കൊരു മാതൃകയായി .
പുതിയ തെരുവ് വിളക്കുകള്‍ ഇനിയും തെളിയും
ആ വെളിച്ചത്തില്‍ അവരുടെ ജീവിതവും പ്രകാശിക്കും
നമ്മുടെ ഒന്നും സഹായം ഇല്ലാതെ തന്നെ ...

തിരിച്ചറിവുകള്‍

നഷ്ട്ടമായ ആത്മാവ്
വാടി കരിഞ്ഞ ഒരുപിടി പൂക്കളുമായ്‌ എനിക്കുമുന്നില്‍
ഏകാന്തതയുടെ വേനലില്‍ വരണ്ട മുറിപ്പാടിലൂടെ
ഉരുകി ഒലിക്കുന്ന വേദനകളുടെ അനുഭൂതി
ഒരിക്കല്‍ സ്നേഹത്തിന്ടെ കാണാച്ചരടിനാല്‍ -
തുന്നി ചേര്‍ത്ത നിന്‍ മുഖം
ഓര്‍മകളുടെ വിദൂരതയില്‍ എവിടെയോ എനിക്ക് നഷ്ട്ടമായിരിക്കുന്നു
മനസ്സില്‍ കുടിയിരുത്തിയ രക്ത വര്‍ണ്ണങ്ങള്‍ ആരോ മായ്ച്ചിരിക്കുന്നു
തിരിച്ചു വരികയാണ് ഞാന്‍
ഓര്‍ക്കാതിരിക്കാന്‍ എനിക്കാവില്ല
മറക്കാന്‍ നിനക്കും
എങ്കിലും എന്നോ കൊഴിഞ്ഞുവീണ പൂവിന്ടെ
സുഗന്ധം ആസ്വദിക്കാന്‍ ഇനി ഞാനില്ല
നീ പാകിയ സ്നേഹത്തിന്ടെ വിത്തുകള്‍
എന്നിലൂടെ പടര്‍ന്നു പന്തലിച്ചിരിക്കുന്നു
ഇനി അതില്‍ സ്നേഹത്തിന്ടെ പൂമൊട്ടുകള്‍ വിരിയില്ല
സ്നേഹത്തിന്ടെ പര്യായമെന്നു നീ വിധി എഴുതിയ ആ പൂക്കള്‍
നിനക്ക് മുന്നില്‍ വെച്ച് നീട്ടാനും ഇനി എനിക്കാവില്ല
നഷ്ട്ടപ്പെടുത്തുകയാണ് ഞാന്‍ എല്ലാം
പാതി വഴിയില്‍ വളര്‍ച്ച മുരടിക്കട്ടെ
നഷ്ട്ടബോധങ്ങളില്ലാതെ , വിധിക്ക് മുന്നില്‍ സമര്‍പ്പിച്ചു
രാത്രി എനിക്കായ് സമ്മാനിച്ച സുന്ദര സ്വപ്നം എന്നില്‍ നിന്നും മായ്ച്ചു
തിരിച്ചു നടക്കട്ടെ എന്റെ പഴയ ജീവിതത്തിലേക്ക് .....