Thursday, June 30, 2011

ഇന്നലകളില്‍ കൊഴിഞ്ഞു വീണത്‌

പിന്തുടരുന്ന ഓര്‍മകളെ തട്ടി മാറ്റാന്‍ എനിക്കാവില്ല
ആശിക്കാത്ത ദര്‍ശനങ്ങളിലേക്ക് യാനപാത്രം വഴുതി നീങ്ങുമ്പോള്‍
മൗനം മുറിച്ചു നീ വരും
മണ്ണില്‍ അലിഞ്ഞ മാംസവും രക്തവും
ഒരു പ്രചോദനമായി പുനര്‍ജനിക്കും .
മനസ്സിനെ കുരുതികളങ്ങളില്‍ ജീവനൊടുക്കിയ സ്വപ്‌നങ്ങള്‍
നിനക്ക് വേണ്ടി വാതിലുകള്‍ തുറന്നിടും
ശവപൂജ  നടത്തി തയമ്പിച്ച കൈകളില്‍
അക്ഷരങ്ങള്‍ പിടഞ്ഞു മരിക്കുമ്പോള്‍
പാപ മോക്ഷം നല്‍കാന്‍ നീ വന്നിരുന്നങ്കില്‍ ..
ഓര്‍മ്മകള്‍ എരിഞ്ഞടങ്ങിയ കല്‍പ്പടവുകളിലെ
സ്നേഹചിരാതുകളില്‍ കണ്ണുനീര്‍ തുള്ളികള്‍ വെട്ടി തിളങ്ങുമ്പോള്‍
കണ്ടില്ലാന്നു നടിക്കാന്‍ ഇനിയും നിനക്കാവുമോ ?
പാതി മയങ്ങിയ കണ്ണുകള്‍ക്കിടയില്‍ സിന്ദൂരം ഒളിച്ചിറങ്ങിയതും 
മുടിയിഴകളില്‍ നാണം മറച്ച കവിള്‍ത്തടങ്ങളില്‍
ചുംബനങ്ങളുടെ ശേഷിപ്പുകള്‍ ബാക്കി നിര്‍ത്തിയതും
ഇന്നലകളില്‍ നിന്നില്‍ നിന്നും മായ്ച്ചു കളഞ്ഞുവോ ?
ബാലികാക്കകള്‍ കുടിയേറിയ മനസ്സിന്ടെ -
പടുവൃക്ഷ ചുവട്ടില്‍ ഓര്‍മ്മകള്‍ ബാക്കി നിര്‍ത്തി ഒടുങ്ങും മുമ്പ് നീ വരും ,
കാല വിളംബരം പോലെ ഞാന്‍ അത് കേള്‍ക്കും
ഒരു പക്ഷേ അന്ന് എന്റെ കൈകള്‍ ശൂന്യമായിരിക്കും
എങ്കിലും ഒരിക്കലും മരിക്കാത്ത ഓര്‍മകളില്‍ നാം ജീവിക്കും
ഒരു ചേലതുമ്പില്‍ വിരലുകള്‍ ചുറ്റി
മനസ്സിന്ടെ ഭീതി ഒഴിവാക്കുന്ന നിഷ്കളങ്കതയില്‍
നമുക്ക് ജീവിതം തുടരാം
മരണമെന്ന കോമാളിയിനിന്നു അടര്‍ന്നുവീണ
പുതു ജീവനായ് നമുക്ക് മാറം
ജീവികട്ടെ .............ഒരായിരം വര്‍ഷങ്ങള്‍ ....