Wednesday, August 31, 2011

കാലം പറയാന്‍ മറന്നത് ....

നിന്‍ കണ്ണുനീര്‍ തുള്ളികള്‍ക്ക് അന്ധകാരത്തിന്‍ കറുപ്പ്
പറഞ്ഞു പോയ വാക്കുകള്‍ തിരിച്ചെടുക്കുമ്പോള്‍
മനസ്സില്‍ പതിഞ്ഞ ഓര്‍മകള്‍ക്ക് മേല്‍
കരിതിരി  കത്തിയെരിഞ്ഞ കാലത്തിന്‍ കറുത്ത ശേഷിപ്പുകള്‍ ..
കാര്‍മേഘങ്ങള്‍ കരി നിഴലുകലായ് എനിക്ക് മുകളില്‍ കൂടുക്കൂട്ടുമ്പോള്‍
അതില്‍ ഒരു പൊന്‍ ചിരതായ് നീ തെളിഞ്ഞിരുന്നങ്കില്‍ ..
എന്നോ ഒരു
പൂമൊട്ടായ്നീ എനിക്കുമുന്നില്‍ പുഞ്ചിരിച്ചു
എന്തിനോ തുടിക്കുന്ന മനസ്സിന്‍ മണിയറയില്‍ 
നീ എന്നുള്ളില്‍ വിരിഞ്ഞ നാളുകള്‍ .....
ഉള്ളിലെ വികാരങ്ങള്‍ക്ക് മുകളില്‍ -
ഒരു മഴയായ് നീ പെയ്തു നിന്ന നാളുകളില്‍
ജീവിതമെന്ന അഗ്നി നാളങ്ങളിലേക്ക്
നീ ഒഴുക്കിയ സ്നേഹം തികയാതെ പോയി ..
ഒടുവില്‍ ആ അഗ്നി  നാളങ്ങളിലേക്ക് -
 നീ നടന്നു കയറുമ്പോള്‍ ,തനിച്ചായത്‌
നിന്‍ ഓര്‍മ്മകള്‍ പേറുന്ന ഒരു ശരീരവും
അതിനുള്ളില്‍ പിടയുന്ന ഒരു മനസ്സും .
കൊടുമുടികള്‍ കീഴടക്കുന്ന ചാപല്യങ്ങള്‍
വീണുടയുന്ന മനസ്സുകള്‍
കാലത്തിന്‍ പ്രവാഹത്തില്‍ ഒഴുകി അകലുന്ന വേദനകള്‍
കാതില്‍ അലയടിക്കുന്ന പഴമൊഴികളെ നിങ്ങള്‍ക്ക് മടങ്ങാം
ഈ വേദനകളും ഓര്‍മ്മകളും എന്നും നിലനില്‍ക്കട്ടെ
മയങ്ങുന്ന പകലുകളും , നിറം മങ്ങിയ രാത്രികളും
സമ്മാനിച്ച നിമിഷങ്ങളേ
നിങ്ങള്‍ക്ക് നന്ദി
എല്ലാം സുഖമുള്ള ഓര്‍മ്മകളായ്‌ അവശേഷിക്കട്ടെ
നിറമുള്ള ഓര്‍മ്മകള്‍ മാത്രമായ് നിലകൊള്ളട്ടെ