പ്രണയമെന്ന വികാര വിശാലതയില്‍
ഒരിക്കലും വറ്റാത്ത നീരുറവായ് പെയ്തൊഴിയുക .
അക്കരപച്ചകള്‍ തേടി അലയുന്ന നാളുകളില്‍
നിന്ടെ പ്രണയം എന്നെ നയിക്കട്ടെ
സ്വപ്നങ്ങള്‍ കണ്ണീരായ് ഉരുകി ഒലിക്കുമ്പോള്‍
പൊഴിഞ്ഞു വീണ മയില്‍പ്പീലി തുണ്ടുകള്‍
പ്രണയലേഖനങ്ങള്‍ക്കിടയില്‍ പെറ്റു പെരുകട്ടെ .
തിരമുറിയാത്ത ഓര്‍മകളുടെ വേലിയേറ്റങ്ങളില്‍
ആര്‍ത്തു രസിക്കുന്ന തിരമാലകളില്‍
നീ നെയ്തുവിട്ട പ്രണയ കാവ്യം
ഇങ്ങകലെ , മാണലാരണ്യ ങ്ങള്‍ക്കപ്പുറം
എനിക്കായ് വന്നു പതിക്കുമ്പോള്‍
അറിയുന്നുവോ നീ, നിന്ടെ പുഞ്ചിരിക്കായ് ഞാന്‍
വിയര്‍പ്പോഴുക്കുന്നതും ,വേദനകളില്‍ ഞാന്‍ അന്തിയുറങ്ങുന്നതും
കാത്തിരിക്കുന്ന നിന് മനസ്സിന് മുകളില്‍
ഇളം കാറ്റായ് ഞാന്‍ ചുവടു വെക്കുമ്പോള്‍
അറിയുന്നു ഞാന്‍ നിന്നെ ,
നിന്ടെ കണ്ണുകള്‍ എനിക്കായ് കവിത മെനയുന്നതും
നീ എന്ന വികാരം എന്നെ കീഴ്പ്പെടുതുന്നതും
സിന്ദൂരം തേടുന്ന നെറ്റി തടങ്ങളില്‍
എന്‍ വിരല്‍ വീണമീട്ടുന്ന നാളുകള്‍ക്കായി കാത്തിരിക്കുക .
ചുംബനം ദഹിച്ച ചുണ്ടുകളില്‍
നീ കാത്തു വെച്ച അനുഭൂതികള്‍
വിരഹത്തിന് കുത്തൊഴുക്കില്‍ നശിക്കതിരിക്കട്ടെ .
നിമിഷങ്ങള്‍ യുഗങ്ങളായ് ഇഴഞ്ഞു നീങ്ങുമ്പോള്‍
നിന്നിലേക്ക് ഞാന്‍ വരും .
നിന്ടെ മോഹങ്ങളില്‍ ഒരു നിലാവായ് ഞാന്‍ പൂത്തു നില്ക്കും .
നീ എന്നും എന്റെ മാത്രം
കാത്തിരിപ്പിന് നൊമ്പരങ്ങല്‍ക്കൊടുവില്‍
സൌഭാഗ്യങ്ങളുടെ താലി ചരടുമായ്
നിനക്ക് മുന്നില്‍ ഞാന്‍ പറന്നിറങ്ങുമ്പോള്‍
അവിടെയും നിന്ടെ പ്രാര്‍ത്ഥനകള്‍
നമുക്ക് ഉര്‍ജ്ജം പകരട്ടെ .............
കാണാതിരിക്കാനാകുമൊ ഈ പ്രണയഭാവം. അത്രയും തീവ്രമല്ലെ..
ReplyDeleteഅവിടെയും നിന്ടെ പ്രാര്‍ത്ഥനകള്‍
ReplyDeleteനമുക്ക് ഉര്‍ജ്ജം പകരട്ടെ .............
നന്ദി ...
ReplyDeleteചുംബനം ദഹിച്ച ചുണ്ടുകളില്‍
ReplyDeleteനീ കാത്തു വെച്ച അനുഭൂതികള്‍
വിരഹത്തിന് കുത്തൊഴുക്കില്‍ നശിക്കതിരിക്കട്ടെ .
നിമിഷങ്ങള്‍ യുഗങ്ങളായ് ഇഴഞ്ഞു നീങ്ങുമ്പോള്‍
നിന്നിലേക്ക് ഞാന്‍ വരും .
നിന്ടെ മോഹങ്ങളില്‍ ഒരു നിലാവായ് ഞാന്‍ പൂത്തു നില്ക്കും .
നീ എന്നും എന്റെ മാത്രം ....
പ്രണയാര്‍ദ്രം.....
ഈ പ്രണയം സഫലമാവട്ടെ.....!! ;)