Saturday, October 29, 2011

ഭ്രാന്തന്‍



വെളിച്ചം പടരാത്ത അന്ധകാരത്തിന്‍
തടവറകളിലെവിടെയോ  ഭ്രാന്തന്‍ മയങ്ങി കിടക്കുന്നു 
ചങ്ങലകള്‍ വരിഞ്ഞു മുറുകുന്ന കാല്‍പാദങ്ങളില്‍ -
പിടയുന്ന  പ്രാണന്‍ മരണത്തെ മാടി വിളിക്കുന്നു .
അസ്ഥികള്‍ കരിഞ്ഞുണങ്ങിയ മൃതശരീരം -
കാട്ടുതീക്കായ്‌ കാത്തിരിക്കുന്നു .
ജരാനര ബാധിച്ച മനസ്സിനുള്ളില്‍ 
തോരണം ചാര്‍ത്ത രക്ത പതാകകള്‍ 
സ്വതന്ത്രത്തിനായ് മുറവിളികൂട്ടുന്നു .
വിണ്ടു കീറിയ ആമാശയ വിടവിലൂടെ 
വിയര്‍പ്പിന്‍ തുള്ളികള്‍ ഒലിച്ചിറങ്ങുബോളും 
വേദനകള്‍ ലഹരിയായ് പുനര്‍ജ്ജനിക്കുബോളും
ഭ്രാന്തനെന്ന വിളിപ്പേരിന്‍ ഈരടികള്‍ 
ഇരുബഴികളില്‍ തട്ടി പ്രതിധ്വനിക്കുന്നു .
നൊന്തുപെറ്റ മാതൃത്വം ശവകല്ലറകളെ -
പ്രണയിച്ച നാള്‍ മുതല്‍ -
ഞാന്‍ എന്ന ഭ്രാന്തന്‍ ഇരുളില്‍ സന്തതിയായ് 
ഈ തടവറയില്‍ ജനിച്ചു വീണിരുന്നു .
ചിതലരിക്കുന്ന നഗ്നതയില്‍  കാലം 
അടയാളങ്ങള്‍ വരച്ചു ചേര്‍ക്കുബോള്‍ -
കൊഴിഞ്ഞു വീണ പുസ്തക താളുകളാല്‍
ഞാന്‍ എന്‍ ജീവചരിത്രം മെനെഞ്ഞെടുക്കും.
വിശപ്പിന്‍ ജാര സന്തതികള്‍ 
ദാഹമകറ്റാന്‍ ധമനികള്‍ക്കുള്ളില്‍ പടനയിക്കുമ്പോള്‍ 
അനാഥത്തിന്‍ നൊമ്പരങ്ങള്‍ ഭ്രാന്തനെ തൂക്കിലേറ്റട്ടെ
വാടി വീഴാത്ത പൂച്ചെണ്ടുകളും 
കത്തിയമരാത്ത ചന്ദനമുട്ടികളും 
കാത്തിരിക്കുന്നില്ല എന്നറിയാമെങ്കിലും 
പ്രാണന്‍ മരണത്തെ രമിക്കുന്ന വേളകളില്‍ 
ഈ ഭ്രാന്തന്ടെ സ്വപ്നം പൂവണിയും 
അന്ന് മാത്രമോ ഈ ഭ്രാന്തന്ടെ എന്റെ മോചനവും ?


2 comments:

  1. ചിതലരിക്കുന്ന നഗ്നതയില്‍  കാലം 
    അടയാളങ്ങള്‍ വരച്ചു ചേര്‍ക്കുബോള്‍ -
    കൊഴിഞ്ഞു വീണ പുസ്തക താളുകളാല്‍
    ഞാന്‍ എന്‍ ജീവചരിത്രം മെനെഞ്ഞെടുക്കും.nalla varikal othiri ishtaayi

    ReplyDelete
  2. നന്ദി സുഹൃത്തേ ....

    ReplyDelete