Friday, November 4, 2011

ഒഴുക്കില്‍ ഒരില



കാലമെന്ന വട വൃക്ഷമേ 
നിന്‍ മേനിയില്‍ ഒരിലയായ് -
ഞാന്‍ സ്ഥാനം പിടിക്കട്ടെ 

പകലിന്‍ ആലിംഗനങ്ങളില്‍ 
വികാരഭരിതമാകുന മേനിയില്‍ 
രാത്രിയുടെ തിരശീല മറയുമ്പോള്‍ 
പുഴുക്കുത്തുകള്‍ ഖനീഭവിച്ചുറങ്ങുന്നു

വേദനകള്‍ കൊടുംകാറ്റായ്
എന്നെ പുണരുമ്പോള്‍ 
ചാഞ്ചാടുന്ന മനസ്സിനെ നീ -
നിന്നിലേക്ക്‌ വലിച്ചടുപ്പിക്കുക 

തളിരിട്ട സ്വപ്നങ്ങല്‍ക്കുമേല്‍ 
ഓര്‍മ്മകള്‍ കൂട് കെട്ടുമ്പോള്‍ 
ഇന്നലകളിലെ കരിമഷികള്‍
മഞ്ഞുതുള്ളിയായ് ഇറ്റു വീഴട്ടെ 

നീ എന്നാ പ്രപഞ്ച സത്യത്തിനു -
മുന്നില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ 
"ഞാന്‍ " എന്ന വേരുകള്‍ 
എന്നില്‍ ആഴ്നിറങ്ങുന്നു 

ഒരു ഇളം കാറ്റിന്‍ തലോടലില്‍ 
പൊഴിഞ്ഞു വീഴുമെങ്കിലും 
അഴ്നിറങ്ങിയ വേരുകള്‍ 
എന്റെ ശവക്കുഴി വെട്ടുന്നു 

കാലുകള്‍ തളരുന്നു 
കണ്ണില്‍ ഇരുട്ട് 
നെരമ്പുകള്‍ കീറിമുറിയുന്നു
പൊട്ടി ഒഴുകുന്ന രക്ത തുള്ളികളില്‍ 
മഞ്ഞ നിറം പടരുമ്പോള്‍ 
ഞാന്‍ പാകമാകുന്നുവോ ?

നീ മുലയൂട്ടിയ വെള്ളരി പ്രാവുകള്‍ 
അനന്തതയില്‍ ചിറകടിച്ചുയരുമ്പോള്‍ 
പരാജയ സീമകള്‍ ചുബിക്കാന്‍-
കുതിച്ചു പായുന്ന എനിക്ക് മുന്നില്‍ 
നീയൊരു തടയായ് വഴിമുടക്കുക 

നാളെ ഞാന്‍ കൊഴിഞ്ഞു വീഴും 
എന്റെ മൃതദേഹത്തില്‍ ഉറുബരിക്കും 
ചീഞ്ഞു തുടങ്ങുന്ന  ദേഹം വീണ്ടും -
പരാജയപ്പെടുന്നവന്ടെ 
അടയാളങ്ങള്‍ കൊത്തിവെക്കും 

കരിയിലയായ് കരിഞ്ഞുനങ്ങുമ്പോള്‍ 
എല്ലാം നഷ്ട്ടപെട്ടിരിക്കും 
വെട്ടി പിടിച്ച സാമ്രജ്യങ്ങള്‍ 
പകര്‍ത്തി വെച്ച ശേഷിപ്പുകള്‍ 
സ്വന്തമായ വികാരങ്ങള്‍ 

ഇത് എന്റെ വിധിയല്ല 
ഞാന്‍ കടമെടുത്ത 
എന്റെ സാരഥികള്‍ 
എന്റെ നെഞ്ചില്‍ കത്തിതാഴ്ത്തി 

പാഠമായ് അവശേഷിക്കട്ടെ 
താളുകളില്‍ ചിതലരിക്കും മുമ്പ് 
നീ വായിച്ചു തുടങ്ങുക ..


4 comments:

  1. ഓര്‍മകളെ സ്നേഹിക്കുന്ന രാജകുമാരാ..നല്ല വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  2. നന്ദി ...
    സ്നേഹത്തോടെ സ്വീകരിക്കുന്നു
    എല്ലാ നന്മകളും ....

    ReplyDelete
  3. എല്ലാ ആശംസകളും... തുടര്‍ന്നും എഴുതൂ.... സ്നേഹപൂര്‍വ്വം...

    ReplyDelete