Tuesday, November 22, 2011

കര്‍ഷകന്‍



ഇതു നിന്‍ ചരമഗീതം 
വിയര്‍പ്പിന്‍ ഗന്ധമൂറുന്ന ഭൂമിതന്‍ വിരിമാറില്‍ 
കവിത വിരിയിക്കുന്ന നിന്‍ ഹസ്ത രേഖയില്‍ -
മരണത്തിന്‍ നിഴല്‍ നീലിച്ചതെങ്ങനെ ?
അമ്മതന്‍ നെറ്റിതടങ്ങളില്‍  അര്‍ച്ചനാ പുഷ്പ്പമായ് 
അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളികള്‍ 
നിന്‍ പ്രാണനെ പ്രാപിക്കാന്‍ തുടങ്ങുമ്പോള്‍ 
ഇവിടെ  നാളെയുടെ നിലവിളക്കുകള്‍ കെട്ടണയും.

ചോരയോഴുക്കി വരമ്പ് കെട്ടിയ മനസ്സിന്‍ അകത്തളങ്ങളില്‍ 
അടിഞ്ഞു കൂടി , പെറ്റുപെരുകുന്ന ബാധ്യതകള്‍ 
നിന്‍ മേനിക്കു വിലയുറപ്പിക്കുമ്പോള്‍ 
അറിയുന്നു ഞാന്‍ , 
ആഴ കയങ്ങളിലേക്കൊഴുകുന്ന കാലചക്രത്തിന്‍ 
ഇരുളടഞ്ഞ ഇടവഴികളിലെവിടെയോ ഞാനും മുങ്ങിമരിക്കുമെന്ന്

നീ ഈ പുലരുതന്‍ പിത്രുത്വം സ്വീകരിക്കൂ 
നിന്‍ മുന്നില്‍ തലകുനിച്ചു ഈ തലമുറ 
നിനക്ക് പിന്നില്‍ അണിനിരക്കാം
തിരിക വരിക 
അന്നമൂട്ടുന്ന നിന്‍  കൈകളാല്‍ നീ കയറുമുറുക്കുമ്പോള്‍ 
പ്രകൃതന്‍ ആത്മാവ് പിടയുന്നതറിയുക

നാളയുടെ പുസ്തക താളുകളില്‍ നിന്‍ വിളിപ്പേരുകള്‍ 
ശീര്‍ഷകമായ് അച്ചടിച്ചുണരുമ്പോള്‍
ഈ മാതാവിന്‍ ശവകല്ലറയില്‍ 
അവസാന മണ്ണും വീണിരിക്കും 

ശരിയാണ് ഞങ്ങള്‍ നിന്നെ കുത്തി നോവിച്ചു,
നിന്‍ നേരിന്നു നേരെ കത്തി താഴ്ത്തി -
നിന്‍ ഹൃദയങ്ങളുടെ കളിതൊട്ടിലില്‍  സ്മാരകം രചിച്ചു 
ഇനിയില്ല മാപ്പ് , 
തിരികവരിക നീ 
ഇതു ഞാന്‍ വാഴുന്ന തലമുറതന്‍
അഗ്നിയില്‍ പൊള്ളിച്ച വാക്കുകള്‍ 
നിന്‍ പാദ സ്പര്‍ശമേല്‍ക്കാത്ത -
വയല്‍പാടങ്ങളില്‍ ശ്മശാന മൂകത 
നിന്‍ പട്ടുണരാത്ത കൊയ്ത്തു വയലുകളില്‍ 
ശോക രാഗങ്ങള്‍ കവിത മെനയുന്നു 
തിരിക വരിക 
നിന്‍ വരവിനായ് കാത്തിരിപ്പൂ 
ഈ പ്രകൃതിയും മനുഷ്യനും 




2 comments:

  1. ആദ്യത്തെ വരി തന്നെ വളരെ പ്രശസ്തമായ ഒരു ഓ.എന്‍. വി കവിതയെ ഓര്‍മ്മിപ്പിച്ചു .സ്വാധീനങ്ങളില്‍ നിന്ന് മുക്തനാകൂ .നിങ്ങള്‍ നിങ്ങള്‍ ആകൂ ,നല്ല കവിത പിറക്കും .ആശംസകള്‍ ..

    ReplyDelete