Friday, January 27, 2012

ചോദ്യോത്തരം




മാറാല മറയിട്ട അടുക്കള പാത്രത്തില്‍ 

ഹിമാമായ് തിളങ്ങുന്ന അമ്മതന്‍ ചുടുകണ്ണീര്‍ 

മക്കള്‍ തന്‍ വേദനക്കാശ്വസമായമ്മ 

തുണിയഴിച്ചാടുന്നു ജീവിത വേഷങ്ങള്‍ .


വന്നു ചേര്‍ന്നവര്‍ , പോയി  മറഞ്ഞവര്‍ 

രാത്രിക്ക് കാവലായ് കൂട്ടുകിടന്നവര്‍ 

പകരുന്ന ഉമിനീരിനറപ്പുളവാക്കുന്നോര്‍ 

ഇണ ചേര്‍ന്ന ജീവനും, ഉരഗ വര്‍ഗങ്ങളും .


ഇനിയെത്ര ബാക്കിയീ ജീവിത തോണിയില്‍ 

തുണിയില്ലാതലയുന്ന മാര്‍ഗ്ഗങ്ങളില്‍ വെറും -

ചിറകെട്ടി ഉറയുന്ന ജീവിത ഭാരവും ,

തിരിയിട്ടു തെളിയിച്ച നിലവിളക്കിന്‍ച്ചോട്ടില്‍

ഉരുകി വീഴുന്നതോ ചലിക്കാത്ത ബീജങ്ങള്‍ 


കൊതി വലിക്കുന്നു കാമമരച്ചോട്ടില്‍

അസ്ഥികള്‍ പൂത്തു കരിഞ്ഞുണങ്ങുമ്പോളും

എന്നോ ചതഞ്ഞ വികാരങ്ങള്‍ക്കുള്ളിലെ

എച്ചിലു നുണയുവാന്‍ ഇനിയെത്ര ശുനകന്‍മാര്‍ 


ആരെ പഴിക്കണം ഇനി നമ്മള്‍ 

ആര്‍ക്കുനേരെറിയണം വിഷക്കല്ലുകള്‍ 

അറിയുന്ന നേരിനെ കണ്ണടച്ചിരുട്ടാക്കി 

അടിവസ്ത്ര മുരിയുന്ന സ്ത്രീത്വമോ 

പിന്നെ, കാമ ജ്വരം മൂത്തു
 
കണ്ണിലിരുട്ടാക്കി ഭോഗിച്ചു തളരുന്ന പുരുഷ്വത്വമോ 


മൂല്യച്ച്യുതികള്‍ വളക്കൂറു തീര്‍ത്തു 

കരിഞ്ഞുണങ്ങുന്ന  മനുഷത്വവും കണ്ടു 

മഞ്ഞച്ചോരീ കണ്ണുകളില്‍ വെറും 

കൃമിയായ് നുരക്കുന്നു മനുഷ്യ വര്‍ഗ്ഗം 

7 comments:

  1. കൊതി വലിക്കുന്നു കാമമരച്ചോട്ടില്‍

    അസ്ഥികള്‍ പൂത്തു കരിഞ്ഞുണങ്ങുമ്പോളും

    എന്നോ ചതഞ്ഞ വികാരങ്ങള്‍ക്കുള്ളിലെ

    എച്ചിലു നുണയുവാന്‍ ഇനിയെത്ര ശുനകന്‍മാര്‍
    കാമ പൂര്‍തീകരണത്തിന് മനുഷ്യത്വം മരവിച്ച വഴികള്‍ തിരയുമ്പോള്‍ .........കുരുതിപ്പൂക്കള്‍ പിറക്കുന്നു ..... ശക്തമായ വരികള്‍ ..ആശംസകള്‍ ..:))

    ReplyDelete
  2. നല്ല വരികള്‍ .....ഇനിയും ഇനിയും എഴുതി എഴുതി വരൂ

    ReplyDelete
  3. ഈ സ്നേഹത്തിനു നന്ദി .......

    ReplyDelete
  4. നല്ല വരികള്‍..ആശംസകള്‍..

    ReplyDelete
  5. കാമം തലയ്ക്ക് പിടിച്ചാല്‍ കണ്ണ് കാണില്ല! സൃഷ്ടികര്‍മ്മത്തിന്റെ കാതലായഭാവം തന്നെ ഈ വികാരത്തില്‍ നിന്നുള്‍തിരിഞ്ഞുണ്ടായതല്ലേ.. മനസ്സ്കൊണ്ട് വ്യഭിചരിയ്ക്കാത്തവര്‍ ആരുണ്ട് ഈ ഉലകില്‍.. :)

    ബ്ലോഗ് സ്പോട്ടിന് പുതിയ പേരിട്ടുവല്ലേ.. “കുരുതി പൂക്കള്‍” നന്നായിട്ടുണ്ട്!

    ReplyDelete
  6. തിരക്കിലാണ് മുതലാളി ....ഒരു ഷഡൌണ്‍ വര്‍ക്കിന്റെ തിരക്കിലാണ് ഇപ്പൊ
    ഒന്നിനും സമയം കിട്ടുന്നില്ല , ഓണ്‍ലൈനില്‍ തന്നെ കുറവാണ് ,
    വൈകാതെ ശരിയാകും , പ്രതീക്ഷിക്കാം .......
    അന്വേഷണങ്ങള്‍ക്ക് വളരെ നന്ദി .........
    കവിതകള്‍ ഞാന്‍ കാണാറുണ്ട്‌ എല്ലാം മനോഹരം കമന്റ്‌ ചെയ്യാന്‍ സമയം അനുവദിക്കുന്നില്ല
    അത്രമാത്രം ................വൈകാതെ വീണ്ടും കാണാം നമുക്ക് , ശുഭരാത്രി

    ReplyDelete