Thursday, April 26, 2012

വിധവ




നിന്റെ
  സങ്കല്‍പ്പങ്ങളെ നീ 
തല്ലിയുടക്കരുത്  
സമ്മതമല്ലായിരുന്നു എന്ന് ഓതി മടുത്ത പല്ലവിക്കപ്പുറം 
ജീവിതത്തിന്റെ നേര്‍വരയിലേക്ക്‌  ഇറങ്ങി നടന്നപ്പോള്‍ 
പാതി വഴിയില്‍ മുറിഞ്ഞ നിന്‍ താലിചരടില്‍ 
ഒരു ദുരന്തത്തിന്റെ ശേഷിപ്പുകള്‍ ഉണങ്ങാന്‍ തുടങ്ങുന്നു .

എവിടെ നീ കുഴിച്ചു മൂടും നിന്‍ സ്വപ്നങ്ങളും  , നൊമ്പരങ്ങളും 
ഇനി നിന്നില്‍ പതിയുന്ന നോട്ടങ്ങള്‍ക്ക്‌ 
ഒരു അഭിസാരികയുടെ ഗന്ധം പരത്താന്‍ 
സമൂഹം ഒളിയമ്പുകളയച്ചു  തുടങ്ങിയിരിക്കുന്നു .

വിധിയുടെ താല്‍കാലിക വൃണങ്ങളിലെ 
ചോരനക്കാന്‍  കടിപിടി കൂട്ടുന്ന ഉരഗ വര്‍ഗ്ഗങ്ങള്‍ 
രതി വൈകൃതങ്ങള്‍ വിളയുന്ന അറവുശാലയില്‍ 
കുരുതിക്കായ്‌ തറ മെഴുകുമ്പോള്‍ 
പതറാതിരിക്കാന്‍ നിന്നാവട്ടെ .

ഇത്തിള്‍കണ്ണികളുടെ അരണ്ട ലോകത്തുനിന്നും 
ഒരു വന്‍ വൃക്ഷമായി നീ  വളരണം 
ഇല്ലങ്കില്‍ നാളെ നിന്റെ തണലിനായി 
ഈ മൂക സമൂഹം കൊതിക്കണം 
അതാവട്ടെ ഇനി നിന്റെ കണ്ണുകളില്‍ തിളക്കേണ്ടത്‌ 

കണ്ണീരൊഴുക്കി തേയ്ച്ചു കളയാന്‍ 
നിന്റെ മനസ്സില്‍ കറകളിലാത്ത കാലം വരെ 
നീയായിരിക്കും യഥാര്‍ത്ഥ കന്യക .
ചലനമറ്റ സമൂഹത്തില്‍ നിനക്ക് മുമ്പേ 
പതറിവീണവര്‍ക്കൊപ്പം  നാളെ നീയില്ല .
നീ  സ്ത്രീയാണ് , പരാജയത്തിന്‍ തീച്ചൂളകള്‍
നീ എന്നോ തല്ലിക്കെടുത്തിയതാണ് .

ധര്‍മ്മം കാത്ത വീര പുത്രികള്‍ക്കൊപ്പം
കാലം നിന്റെ  പടം വരച്ചു ചേര്‍ക്കണം 
അന്ന് നിനക്കായ്‌ പെയ്ത മഴയുടെ ശീതളതയില്‍ 
ഈ ഭൂമി തണുക്കട്ടെ .....

10 comments:

  1. വരികളിലെ അർത്ഥവ്യാപ്തി അഭിനന്ദനീയം. മനസ്സിൽ തട്ടുന്നു ഒരോ വാക്കും..

    നീ സ്ത്രീയാണ് , പരാജയത്തിന്‍ തീച്ചൂളകള്‍
    നീ എന്നോ തല്ലിക്കെടുത്തിയതാണ് ........

    ReplyDelete
  2. അങ്ങിനെ വേറിട്ട ഒരു സ്ത്രീപക്ഷ കവിത....നന്നായിരിക്കുന്നു....

    ReplyDelete
  3. നല്ല കവിത...ഇഷ്ടപ്പെട്ടു , ആശംസകള്‍

    ReplyDelete
  4. കണ്ണീരൊഴുക്കി തേയ്ച്ചു കളയാന്‍
    നിന്റെ മനസ്സില്‍ കറകളിലാത്ത കാലം വരെ
    നീയായിരിക്കും യഥാര്‍ത്ഥ കന്യക .

    ReplyDelete
  5. മനോഹരമായിട്ടുണ്ട് വിജിന്‍..
    ആശംസകള്‍!

    ReplyDelete
  6. ഈ വഴികളിലൂടെ വീണ്ടും വരിക ..നന്മകള്‍ നേരുന്നു ..............

    ReplyDelete
  7. നന്നായെഴുതി വിജിന്‍.. വേറിട്ട ചിന്തകള്‍ക്കാശംസകള്‍.

    ReplyDelete
  8. valre valare nannayirikkunnu....vidhavayude ardham thiruthikkurikkapedunnivide...niram mangiya vasthram dharichu pari paranna mudiyumayi nilakkunna sthiram vidhavayude adanjamanasinte irunda vathilukal thurannu niramulla lokam avarkkai agrahicha vijinte vakkukalkkum chindhakalkkum abhinnandhanangal....eniyum undavatte,vijinte manassil kanneerinu mukalil vaikkavunna mahoharmaya rosappookalude reethukal.....

    ReplyDelete
  9. സുപ്രഭാതം...
    നല്ലൊരു കവിത ഇഷ്ടായി ട്ടൊ..!
    എത്രയൊക്കെ ലോകം പുരോഗമിച്ചു എന്ന് പറഞ്ഞാലും പലപ്പോഴും അവസ്ഥകള്‍ ഇതൊക്കെ തന്നെ...
    ആശംസകള്‍ ട്ടൊ...!

    ReplyDelete
  10. നീ സ്ത്രീയാണ് , പരാജയത്തിന്‍ തീച്ചൂളകള്‍
    നീ എന്നോ തല്ലിക്കെടുത്തിയതാണ് .

    അതി മനോഹരമായിരിക്കുന്നു ഈ എഴുത്ത്.. :)

    ReplyDelete