Friday, June 22, 2012

നഷ്ട്ടപ്പെടലുകള്‍





കണ്‍ പോളകള്‍ തുറക്കും മുമ്പേ 
ഈ പിഞ്ചു പാദങ്ങള്‍ പതിഞ്ഞ അടിവയറും 
ഉറവ വറ്റാത്ത മുലപ്പാലിന്‍ മാധുര്യവും 
അഹന്തതയുടെ നെരിപ്പോടില്‍ പഴുപ്പിച്ചെടുത്തപ്പോള്‍ 
നഷ്ട്ടമായത് ഒരു മാതൃത്വത്തിന്‍ വാത്സല്യവും 
കാരുണ്യത്തിന്റെ നിറം മങ്ങാത്ത കുറേ പുഞ്ചിരികളുമായിരുന്നു 

ചോരമണക്കുന്ന പാതയോരങ്ങളില്‍ പിടയുന്ന ജീവനും 
കണ്ണീരാല്‍ ദാഹം തീര്‍ക്കുന്ന ബാല്യമുഖങ്ങളും 
ലഹരിയുടെ തിരശീലക്കു പിന്നില്‍ അഗ്നി വിതറുമ്പോള്‍
നഷ്ട്ടപ്പെടാന്‍  ഒരായുസ്സിന്റെ മൂല്യങ്ങള്‍ ബാക്കിയുണ്ടായിരുന്നു 

കാമമെന്ന പടകുതിരയുമായി
മാനം വെട്ടിപ്പിടിച്ചെടുക്കുമ്പോള്‍
മുന്നില്‍ പതിഞ്ഞ  കന്യകയുടെ സുഖാനുഭൂതികള്‍ക്ക് മുമ്പില്‍ 
തെറിച്ചു വീണ   രക്തത്തുള്ളികള്‍  
എന്നിലേക്കായ്‌  ശാപമുനകളെറിയുമ്പോള്‍ 
നഷ്ട്ടമായത് ബന്ധങ്ങളുടെ പവിത്രതയും 
നേടിയെടുക്കാന്‍ ഒരു പാട് ശാപവാക്കുകളും മാത്രം 

പൊള്ളയായ ആദര്‍ശം കയ്യിലേന്തി 
രാഷ്ട്രീയ നാടകത്തിലെ ഇരട്ട വേഷങ്ങള്‍ ആടി തീര്‍ക്കുമ്പോളും
കുമിഞ്ഞു കൂടിയ നോട്ടുകെട്ടുകള്‍ക്ക് മുകളിലൂടെ 
സ്വസ്ഥത നശിച്ച നേര്‍വരകളില്‍
നിദ്രതന്‍ മാലാഖകള്‍ പിടഞ്ഞു മരിക്കുമ്പോളും
നേടിയുടുത്തത് അവസാനങ്ങളിലേക്കുള്ള 
ചുവടു വെയ്പ്പുകള്‍ മാത്രമായിരുന്നു 

ഇനി ജീവിക്കാന്‍ ആയുസ്സ് ബാക്കുയില്ല  
ചിത കൂട്ടി അവസാന  കൊള്ളിയും 
നെഞ്ചില്‍ ഏറ്റുവാങ്ങുമ്പോള്‍ 
പെറുക്കിയെടുക്കാന്‍ നഷ്ട്ടങ്ങള്‍ മാത്രം ബാക്കിനിര്‍ത്തി 
ഇനിയും ഉദിക്കാത്ത     
പുനര്‍ജ്ജനിക്കായ്‌  മിഴി തുറക്കാം .....



3 comments:

  1. സുപ്രഭാതം...

    ജീവിതം നൊംബരങ്ങളും നഷ്ടപ്പെടലുകളും മാത്രമായി തീരുമ്പോള്‍ ആരും മോഹിച്ച് പോകുന്നു,
    ഒരു പുനര്‍ജ്ജനിയ്ക്കായ്....!
    ആശംസകള്‍...!

    ReplyDelete
  2. ഇനിയും ഉദിക്കാത്ത
    പുനര്‍ജ്ജനിക്കായ്‌ മിഴി തുറക്കാം .....

    ReplyDelete
  3. കാലികപ്രസക്തമായ മനോഹര കവിത.ഏറെ ഇഷ്ടമായി

    ReplyDelete