Saturday, December 12, 2015

ആരോഗ്യനികേതനംരാത്രി അവസാനിക്കാറായപ്പോള്‍ ആ ചെറിയ ദ്വാരത്തിലൂടെ മൃത്യു കടന്നുവന്നു. നെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. നെഞ്ചില്‍ കരികല്ല്‌ കയറ്റി വെച്ചത് പോലെ ഹൃദയ പിണ്ഡം രക്ഷിക്കണേ രക്ഷിക്കണേ എന്ന് കരയാന്‍ തുടങ്ങി. മസ്തിഷ്കത്തിലെ സിരകളും സ്നായുകളും മയക്കത്തിലാണ്ടു. വിശാലമായ ഏതോ ശ്യൂനതയില്‍ ചെന്ന് എല്ലാ അനുഭൂതികളും വിലയം പ്രാപിച്ചു.

തലയിണയില്‍ ചാരി പകുതി കിടന്ന മട്ടില്‍ കണ്ണടച്ച് അബോധാവസ്ഥയിലെന്നവണ്ണം ഇരിക്കുകയായിരുന്നു. മൃത്യുവിനെ കാത്തിരിക്കുകയായിരുന്നു. അവള്‍ വരുന്നു എന്ന് അറിയാമായിരിന്നു. ആദ്യം ആക്രമണം മുതല്‍ അദ്ധേഹത്തിന് അറിയാമായിരുന്നു എന്നാല്‍ അത് പോരാ അവസാന നിമിഷം അദ്ദേഹത്തിന് മുഖത്തോട് മുഖം കാണണം, അവള്‍ക്കു രൂപമുണ്ടങ്കില്‍ കാണണം, ശബ്ദമുണ്ടങ്കില്‍ കേള്‍ക്കണം, ഗന്ധമുണ്ടെങ്കില്‍ ശ്വാസത്തില്‍ അത് സ്വീകരിക്കണം. സ്പര്‍ശനമുണ്ടെങ്കില്‍ അതനുഭവിക്കണം.


ഇടയ്ക്ക് കനത്ത മൂടല്‍ മഞ്ഞിന്‍ എന്ന വണ്ണം എല്ലാം മറന്നു പോകുന്ന കഴിഞ്ഞകാലം, വര്‍ത്തമാനകാലം, സ്ഥലം, ഓര്‍മ്മ, കാലം എല്ലാം മറഞ്ഞു പോകുന്നു. പിന്നെ അതെല്ലാം തിരികെ വരുന്നു. കണ്ണ് തുറന്നു നോക്കുന്നു അവള്‍ വന്നോ? ഇതൊക്കെ ആരാണ്, വളരെ ദൂരെ അവ്യക്തമായ നിഴല്‍ ചിത്രം പോരെ കാണുന്ന അവര്‍ എന്താണ്, തീരെ തെളിയാത്ത രീതിയില്‍ അവ്യക്തമായ രീതിയില്‍ അവര്‍ എന്താണ് പറയുന്നത്.

ബംഗാളി സാഹിത്യത്തിലെ വിഖ്യാതനായ താരാശങ്കര്‍ ബാന്ദ്യോപാദ്ധ്യായയുടെ ലോക ക്ലാസ്സിക്കുകളോട് കടപിടിക്കുന്ന ഇന്ത്യന്‍ കൃതി. മാനുഷികമായ വിവരണങ്ങളും, മനസ്സിലെ നന്മയും ഉയര്‍ത്തി പിടിക്കുന്ന അമൂല്യ വായന സമ്മാനിച്ച വായന. മൃത്യു, രോഗം, വൈദ്യം തുടങ്ങി ജീവിതത്തിലെ ചൂഴ്ന്നു നില്‍ക്കുന്ന വിഷയങ്ങള്‍ ഒരു പരിശോധനയക്ക് ഇവിടെ വിധേയമാകുന്നു. ആത്മീയ പൂര്‍ണ്ണമായ ആഖ്യാനമാണ് ഇതിലെ എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത. വൈദ്യവൃത്തി ഒരു തപസ്സാണ് അങ്ങനെയുള്ളവര്‍ക്കെ അതില്‍ വിജയിക്കാനാവൂ എന്നും നോവല്‍ പറയുന്നു. പറമ്പര്യ ചികിത്സകനും നാഡീ പരിശോദകനുമായ ജീവന്‍ മാശായിയുടെ ജീവിതമാണ് താരാശങ്കര്‍ ഈ നോവലിലൂടെ പറയുന്നതെങ്കിലും കാലാതിവര്‍ത്തിയായ അനേകം ആശയങ്ങളുടെ പ്രകാശം ഈ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു . തീര്‍ച്ചയായും വായനയ്ക്കായി തിരെഞ്ഞെടുക്കേണ്ട പുസ്തകം. ഇതില്‍ മൃത്യുവിനെ തിരിച്ചറിയുന്ന, ആ കാലൊച്ചകള്‍ നാഡികളില്‍ ശ്രവിക്കാന്‍ കഴിയുന്ന ഒരു പാരമ്പര്യ വൈദ്യ ശ്രേഷ്ഠന്റെ ജീവിതത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സ്വാര്‍ത്ഥ ലാഭാങ്ങള്‍ക്കല്ലാതെ മനുഷ്യത്വത്തിന്നു പ്രാധാന്യം കൊടുത്തു ഒരു നാടിന്റെ ജീവനായി തുടരുന്ന ജീവന്‍ മാശായി നേരിരുന്ന വെല്ലുവിളികളും ആശങ്കളും വായനകാരന്റെ ഹൃദയത്തില്‍ തട്ടി തന്നെ കടന്നു പോകും. കാലം എത്ര പുരോഗമിച്ചാലും എത്ര ഫലപ്രദമായ മരുന്നുകളും ഗവേഷണങ്ങളും നടന്നാലും മൃത്യു അതിനെല്ലാം ഉപരിയാണ് എന്ന് അറിയാമെങ്കിലും വായനയില്‍ ഒരുപടി മുമ്പേ തന്നെ മൃത്യു മുന്നോട്ടു നില്‍ക്കുന്നു എന്ന് വായന ബോധ്യപ്പെടുത്തി തരുന്നു.
""സൃഷ്ടി കര്‍മ്മത്തില്‍ മുഴുകിയിരുന്ന ബ്രഹ്മാവ് അനിയന്ത്രിതമായ സൃഷ്ടിയാല്‍ നിറഞ്ഞു കവിഞ്ഞ ഭൂമിയുടെ വിലാപം കേട്ടാണു മൃത്യു കന്യയെ സൃഷ്ടിക്കുന്നത്.സംഹാരമാണു തന്റെ ലക്ഷ്യമെന്നറിഞ്ഞ ദേവത ബന്ധുജനങ്ങളുടെ ഹൃദയമലിയിക്കുന്ന കരച്ചിലില്‍ നിന്നും,കാഴ്ചകളില്‍ നിന്നും തനിക്കൊരു ജീവനെയും എടുക്കാന്‍ സാദ്ധ്യമല്ലെന്നു പറഞ്ഞു വിലപിച്ചതിന്റെ ഫലമായി അദ്ദേഹം അവളെ അന്ധയും,ബധിരയുമാക്കുന്നു.യഥാസമയം എത്തിച്ചേരേണ്ട സ്ഥലങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ടു പോവാന്‍ മക്കളായി രോഗങ്ങളെയും അദ്ദേഹം സൃഷ്ടിച്ചു നല്‍കി.അതിനാല്‍ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ മനുഷ്യ ശരീരത്തിലേക്ക് മൃത്യുവിനു കടക്കാനായി എപ്പോഴും ഒരു വാതില്‍ തുറന്നിട്ടിട്ടുണ്ടാവും.അതു അറിഞ്ഞോ അറിയാതെയുള്ള അശ്രദ്ധ,മദ്യപാനം,കാമം,മാത്സര്യം തുടങ്ങി കര്‍മ്മഫലങ്ങള്‍ എന്തുമാവാം.അതിലൂടെ രോഗങ്ങളാല്‍ നയിക്കപ്പെട്ടു പിംഗള കേശിനിയായി മന്ദം മന്ദം അവള്‍ വന്നെത്തും" ഈ സങ്കല്‍പ്പത്തിലൂടെ വായന പുരോഗമിക്കുമ്പോള്‍ തീര്‍ച്ചയായും പറയാം ഇതൊരു ഇന്ത്യന്‍ ക്ലാസ്സിക്‌ തന്നെ എന്ന്.പലരും പലവട്ടം വായനയ്ക്കായി നിര്‍ദേശിച്ചതാണ് നല്ല വായന എപ്പോളും വൈകാറാണല്ലോ പതിവ് അത് ഇന്നും പാലിക്കുന്നു. സന്തോഷത്തോടെ ഒരു വായനകൂടി അവസാനിക്കുന്നു.


പബ്ലിഷര്‍ : മാത്രുഭൂമി
വില : 3003 comments:

  1. ഏറെ കേട്ടിട്ടുണ്ട് ഈ പുസ്തകത്തെപ്പറ്റി. വായിച്ചിട്ടില്ല

    ReplyDelete
    Replies
    1. ഞാനും കുറേ മുമ്പാണ് കേട്ടത്, വായിക്കാന്‍ പറ്റിയത് ഇപ്പോളാണ് എന്ന് മാത്രം

      Delete