Monday, June 27, 2011

യാത്രകള്‍

അതി മധുരങ്ങള്‍ ബാക്കി നിര്‍ത്തി
എന്റെ തളര്‍ന്ന മൃതശരീരവും പേറി
ഒരു നിഷേധിയെ പോലെ ഞാന്‍ അലയും.
കാല്‍ പാദങ്ങളില്‍ കാരമുള്ളിനാല്‍ കോറിയിട്ട വൃണങ്ങള്‍
കൈകളില്‍ ബന്ധനത്തിന്‍ വിലങ്ങുകളിലൂടെ ഒലിച്ചിറങ്ങിയ രക്തകറ
.മുടി ഇഴകള്‍ക്കുള്ളില്‍ കാപട്യം തഴച്ചു വളരുന്നുവോ ?
ലഹരിയിലായിരുന്നു ജീവിതം
വേദനകള്‍ സുഖമുള്ള അനുഭൂതികളും
മനസ്സിന്ടെ താഴ്വരകളില്‍ ഞാന്‍ എന്ന സമസ്യ അവ്യക്തം,
എന്നോ വേര്‍പിരിഞ്ഞ മനസ്സും ശരീരത്തിനുമിടയില്‍ ഞാന്‍ ആര് ?
സിരകളില്‍ അലിഞ്ഞ കാമക്രോധങ്ങള്‍
എന്നെയും മൃഗമാക്കി മാറ്റി
സ്നേഹത്തിന്ടെ ചിലന്തി വലകളില്‍ചെന്ന് ചാടുമ്പോള്‍
അര്‍ഹത ഇല്ലായിരുന്നു എനിക്ക് ഒന്നിനും
വലിച്ചെറിഞ്ഞ അറവുശാലയിലെ പുതിയ ബലിമൃഗം
നഗ്നമായ മേനിയില്‍ പച്ചിരുബ് തുളച്ചു കയറുമ്പോള്‍
ഇത് വരെ അനുഭവിക്കാത്ത സുഖമുള്ള നിര്‍വൃതി
അതും നിമിഷ നേരത്തേക്ക് ..
ബാക്കിയായ അസ്ഥികളും ,ചവച്ചു തുപ്പിയ മാംസവും വാരികൂട്ടി
അടുത്ത വഴിത്താരയില്‍ ചെന്ന് കയറുമ്പോള്‍
സ്വീകരിക്കാന്‍ ദുര്‍ഗന്ധം വമിക്കുന്ന പാപഭാരം മാത്രം
ഇന്ന് ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷ ലഭിചിരുന്നകില്‍
നാളെയെങ്കിലും എന്റെ ജീവിതം പൂവണിഞ്ഞേനേ..
ശുഭ പ്രതീക്ഷകളോ പ്രര്‍ത്ഥകളോ കൂട്ടിനില്ല
നരക വാതില്‍ എനിക്ക് എന്നേ തുറന്നിട്ടതാണ്
പോകാതിരിക്കാന്‍ എനിക്കവില്ലല്ലോ
ഈ ജന്മവും എന്നേ മനസ്സിലാക്കാന്‍ എനിക്കായില്ല
ഞാന്‍ നടന്നു കയറട്ടെ എന്റെ പുതിയ ജീവിതത്തിലേക്ക് ...

No comments:

Post a Comment