Wednesday, June 29, 2011

വിടരുന്ന പൂവുകള്‍ക്കായി

ഏതോ രാത്രിയുടെ ആലസ്യതയില്‍
ആരുടെയോ സ്വാര്‍ത്ഥ താത്പര്യങ്ങളില്‍
അവളെന്ന മുള്‍ച്ചെടിയുടെ ജനനം
രണ്ടു തുള്ളി വിയര്‍പ്പിന്‍ തുള്ളികള്‍ സാക്ഷി നിര്‍ത്തി -
അവളിലേക്ക്‌ ജീവന്ടെ തുടിപ്പ് നല്‍കാന്‍ അവരും .
അവളിന്ന് ബന്ധങ്ങളുടെ ലോകത്തിന്ടെ പുതിയ ഇര ..
വേരുരപ്പിച്ച മണ്ണ് അവളുടെ മാത്രമെന്ന് അവള്‍ വിശ്വസിച്ചുവോ?
ആരുടെയോ ബാധ്യതയായ് അവള്‍ വളര്‍ന്നു
വാര്‍ധക്യം ബാധിച്ച കാലത്തിന്ടെ ഒഴുക്കില്‍ -
അവളും വളര്‍ന്നു
ഇലകളാല്‍ അവള്‍ നാണം മറച്ചു,
തന്നെ സംരക്ഷിക്കാന്‍ ഒരായിരം പേരുണ്ടെന്ന -
മിഥ്യാബോധം എന്നോ അവളിലും തളിരിട്ടു
വളര്‍ന്നു വരുന്ന മുള്ളുകളില്‍ സ്നേഹത്തിന്ടെ പനിനീര് തളിച്ച്
പുതിയ ബന്ധങ്ങളെ അവള്‍ കാത്തിരുന്നു .
ആ പൂന്തോട്ടം മാത്രമായിരുന്നു അവളുടെ ലോകം
പ്രായത്തിന്‍ കണ്ണുകളില്‍ അവള്‍ കാണുന്നതെല്ലാം സുന്ദരമായിരുന്നു
പാറി നടക്കുന്ന ചിത്രശലഭങ്ങളും ,കരി വണ്ടുകളുമെല്ലാം
അവളുടെ കണ്ണിനു എന്നും കുളിര്‍മ്മ നല്‍കി .
ആസ്വദിക്കുകയായിരുന്നു അവളും ജീവിതം .
ചുണ്ടുകളില്‍ പൂമൊട്ടുകള്‍ വിടര്‍ന്നത് കൊണ്ടാകാം
പൂന്തോട്ടത്തിലെ രാജകുമാരിയായി അവള്‍ വളര്‍ന്നു .
ഞാന്‍ എന്നാ ഭാവം, അഹങ്കാരത്തിന്‍ തീക്ഷ്ണതയില്‍
ആ പൂവിന്‍ മാധുര്യം പലരും കവര്‍ന്നെടുത്തു
സ്നേഹിച്ച കൈകള്‍ അവളിലെ ആ പുഷ്പത്തെ നുള്ളിയെടുക്കുമ്പോള്‍
അവള്‍ക്കറിയില്ലയിരുന്നോ ,സ്വന്തം ജീവിതമാണ് നഷ്ട്ടപെടുന്നതെന്ന് .
സ്വന്തം തേന്‍ നുകര്‍ന്നവരും ,ആസ്വദിച്ചവരും
അടുത്ത ഇരകളെ തേടി എങ്ങോ പോയ്മറഞ്ഞു
അവളുടെ സ്നേഹത്തിലും ,വേദനകളിലും
അവള്‍ മാത്രമെന്ന സത്യം മനസ്സിലാക്കുമ്പോള്‍
വൈകിയിരുന്നു, എല്ലാം നഷ്ട്ടമായിരുന്നു .
വെള്ളവും വളവും നല്‍കിയ കൈകള്‍
അവള്‍ക്കിന്നു അന്യമായിരിക്കുന്നു
പലരും സഞ്ചരിച്ചു മടുത്ത പാതയിലെ
അവസാന അംഗമായി അവളും മാറിയോ?
ആരാമത്തിലെ വെട്ടി മാറ്റിയ കളകളില്‍
പൊതു വഴിയിലേക്ക് വലിച്ചെറിയപ്പെട്ട പുതിയ പുത്രി .
മുള്ളുകള്‍ കൊടും വിഷം നിറച്ചു അവള്‍ കാത്തിരുന്നു
ചവിട്ടി അരച്ച പൂവിന്‍ സൌന്ദര്യം ആസ്വദിക്കാന്‍ ഇനിയാര് ?
അവളുടെ ജീവിതം ഇങ്ങനെ തീരും
ആരാരുമറിയാതെ ,ആര്‍ക്കും വേണ്ടാതെ
പുഷ്പ്പിക്കാത്ത ഒരു പരിഹാസ പാത്രമായി
അവള്‍ വളര്‍ന്നു കൊണ്ടിരുന്നു
പൂന്തോട്ടത്തില്‍ പുതിയ മുള്‍ച്ചെടികള്‍ വളര്‍ന്നു കൊണ്ടിരുന്നു
അവരും ഇതോ വഴികളിലെക്കോ ?
അനുഭവമെന്ന ഗുരു അവരിലെക്കെതും വരെ അവരും ജീവിക്കട്ടെ ...


No comments:

Post a Comment