പ്രതീക്ഷയില്ലിനീ മനസ്സുകളില്‍ വെറും
വിരിയാത്ത മരണത്തിന് വസന്തങ്ങളല്ലാതെ,
ഏകനായ് വന്നു ,പാതിയിലലിഞ്ഞ നിന് അമ്മയോന്നിച്ചു -
ജീവിച്ചൊരീ നിമിഷങ്ങളത്രയും
അര്‍ത്ഥ ശ്യൂന്യങ്ങളായ് കൊഴിഞ്ഞു വീഴുന്നുവോ ?
ഉറങ്ങുന്നു ഞാനിന്നു അനാഥനായ് തലങ്ങളില്‍
അലയുന്നു ശോകമുയരുന്ന വഴികളില്‍ -
നിന് വിളിക്കായ് കാതോര്‍ത്തു നിന്നോരീ
ദിവസങ്ങളെന്നോ മറഞ്ഞു ....
ഇന്നീ മനസ്സിന്റെ പിടിയഴിയുന്നു
ശ്യൂന്യമായ് തെളിയുന്ന കൈകളും ബാക്കി ,
നഗ്നമാം നിന് മനസ്സില്‍ വിരിയിച്ചൊരു -
സ്നേഹപുഷ്പ്പത്തിലെ കരിയതെപോയരിതളരുത്തു നീ -
ദക്ഷിണയായെങ്കിലും കാല്ക്കല് വെക്കൂ
ഒരു നിമിഷമെങ്കിലും ഓര്‍ക്കുക നീ
നിന് ബാല്യത്തിലേക്കൊന്നു പോകൂ
കൈപിടിച്ചോടുമോ എനിക്ക് മാത്രമീ -
വാത്സല്യമൊഴുകുന്ന സ്നേഹതീരങ്ങളില്‍
കാണാറുണ്ട് ഞാന്‍ സ്വപ്നത്തിലെങ്കിലും
കാണാതെ പോയ നിന് മക്കള്‍ തന് ശ്രീരൂപം
ലാളിച്ചെടുക്കുവാന്‍ വെമ്പുമീ കൈകളില്‍
മുറിവായ് വിതുമ്പുന്ന ചങ്ങല കൂട്ടങ്ങള്‍
അറിയുമോ അവരെന്നെ ,
മുത്തശ്ശനെന്നീ വിളിപ്പേരെങ്കിലും
ഓതുമോ നീ അവരോടെങ്കിലും
അറിയാതെ പോകുമീ സ്നേഹപ്പൂതണല്‍
ചിന്തയിലെങ്കിലും ഉയരട്ടെ വാക്കുകള്‍
അവശേഷിക്കുമോ മുത്തശ്ശനെന്ന പേര്
വരിക നീ അവസാനമായോരുവട്ടം കൂടിയീ-
അഴുകുന്ന ബന്ധത്തിനളവെടുത്തീടുവാന്‍.
തിരക്കിന്റെ ശബ്ദം മുഴങ്ങുന്നതിന് മുമ്പ് നീ
പകരുമോ സ്നേഹത്തിന് ഒരു തുള്ളി കണ്ണുനീര് .
നേരുന്നു നന്മകള്
ഇനിയില്ല ,ഞാനില്ല ഓര്‍മ്മകള്‍ മാത്രം
ഒഴുകുനീ നിന് തിരക്കിന്റെ വഴികളില്‍ .
ഒരുനാളു തെളിയും നിനക്കായ് മാത്രമീ -
നരവീണു തുടങ്ങുന്ന കാലത്തിന് മുദ്രകള്‍ .
ഓര്‍ക്കുക അന്നുമാത്രമെന്നെ നീ
അനുഭവിച്ചറിയുനീ ഒരു അച്ഛന്റെ വേദന ....
ഹൃദയ വേദനയോടെ എഴുതിവെച്ച്ചത് പോലെയുള്ള വരികള്‍.. ശരിക്കും ഉള്‍കൊണ്ട് എഴുതി.. അഭിനന്ദനങ്ങള്‍..
ReplyDeleteഏതൊരു അച്ഛന്റേയും ആത്മ നൊമ്പരമല്ലേ ഇത്...
ReplyDeleteഓരോ നാല് വരികളും ഓരോ ആത്മ കഥ പറയും പോലെ...
വളരെ ലളിതമായി ഒരച്ഛന്റെ വേദന അവതരിപ്പിച്ചു..
അമ്മ മനസ്സും അമ്മ സ്നേഹവും അമ്മ കവിതകള്‍ക്കുമിടയില്‍ ഈ അച്ഛന്റെ സ്നേഹം വേറിട്ട് നില്ക്കുന്നു..അഭിനന്ദനങ്ങള്‍...!
പ്രായത്തിനെക്കാള്‍ പക്വതയുള്ള വരികള്‍.. എഴുതി തെളിയുക സുഹൃത്തേ..
ReplyDeleteവളരെ നല്ല വരികള്‍.. ഇഷ്ടമായി..!
ReplyDeleteഇത് വായിയ്ക്കുമ്പോള്‍ വേറെ രണ്ട് കവിതകള്‍ കൂടി ഓര്‍മ്മവന്നു മനസ്സില്‍
രാജീവ് ആലുങ്കലിന്റെ ഏകാകികളുടെ ഗീതവും, അച്ഛനും ഞാനും..
പക്ഷെ, ഇത് അതില്‍ നിന്നും വേറിട്ട് നില്ക്കുന്നു..
സുഹൃത്തെ, അഭിനന്ദനങ്ങള്‍ & ആശംസകള്‍..
ഇത്തിരി വരികളിലൂടെ ഇനിയും ഒത്തിരി പറയൂ..
valare nannayittundu.............. aashamsakal..........
Deleteഈ വായനക്ക് നന്ദി ......
ReplyDelete