Thursday, June 23, 2011

സമാപനം .

കഴിഞ്ഞു എല്ലാം , ഒരു പിടി മണ്ണില്‍ എല്ലാം ഒതുക്കി
ഓര്‍മകള്‍ക്കുമേല്‍ കോറിയിട്ട തൂലികയും, തൂവിയ കണ്ണുനീര്‍ തുള്ളികളെയും
ബാക്കി നിര്‍ത്തി അവളും യാത്രയായി
ആ കുഴിമാടത്തിലും അവളുടെ മന്നസ്സു തേങ്ങുന്നു .
അവളെന്നെ ശപിക്കുന്നുണ്ടാകണം
സ്നേഹിക്കപെടാന്‍ അര്‍ഹത ഇല്ലാത്ത എന്നിലേക്ക്‌ -
കടന്നു വന്നപ്പോളും മരണത്തിന്ടെ മുഖം അവ്യക്തമായിരുന്നല്ലോ .
എന്നേക്കാള്‍ ഏറേ ഞാന്‍ നിന്നെ സ്നേഹിച്ചതും ,
നിന്നിലൂടെ പുതിയ ജീവിതം കണ്ടതുമെല്ലാം എന്റെ തെറ്റ് ..
ശപിക്കു നീ ....എല്ലാം ഞാന്‍ അര്‍ഹിക്കുന്നു
നിന്ടെ ശാപ വാക്കുകള്‍ക്ക് എത്രയോ മുകളിലാണ്
ഇന്ന് ഞാന്‍ അനുഭവിക്കുന്ന ഏകാന്തത .
നിന്ടെ തൂലികയും ,കവിതകളിലേയും പാതി മറഞ്ഞ
അക്ഷരങ്ങള്‍ക്കപ്പുറം ജീവിച്ചിരിക്കുന്ന ഒരു മുഖമുണ്ടെന്ന്
വിശ്വസിക്കുന്നതും ഞാന്‍ ചെയ്ത തെറ്റ് .
തിരിച്ചറിയുന്നു ഞാന്‍ ...നീ എന്നില്‍ നിന്നകലുന്നതും
നിന്നെ എനിക്ക് നഷ്ട്ടമാകുന്നതും
എന്റെ ചിന്തകളിലും സ്വപ്നങ്ങളിലും നിന്ടെ സാന്നിധ്യം
നഷ്ട്ടമാകുന്നത് ഒരു ചെറു വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു ...
അകലുകയാണ് നാം ..
ഒരിക്കല്‍ ഒന്ന് ചേര്‍ന്ന ശരീരവും
പാതി നനഞ്ഞ സ്വപ്നങ്ങളും ബാക്കി നിര്‍ത്തി
അകലട്ടെ നാം ....
ബന്ധങ്ങള്‍ക്കപ്പുറം ഒരു ജീവിതം നിനക്ക് അനിവാര്യമോ ?
പച്ചയായ ഈ ജീവിതം വരച്ചു കാട്ടുന്ന ഈ സ്നേഹ കാവ്യവും
പാതി വഴിയില്‍ ഉപേക്ഷിക്കാം നമുക്ക് ...
നശിക്കട്ടെ എല്ലാം ..
എന്റെ സ്വന്തമെന്നു ഞാന്‍ വിശ്വസിച്ചതെല്ലാം ഉപേക്ഷിച്ചു -
പാതി വഴിയില്‍ ഒടുങ്ങിയ നിന്ടെ കവിതയും
ഒരു തുള്ളി കണ്ണുനീരും നിന്‍ കുഴിമാടത്തില്‍ അര്‍പിച്ചു
യാത്രയാവുകയാണ് ഞാന്‍ ..
ബന്ധങ്ങുടെ ബന്ധനങ്ങള്‍ ഇല്ലാത്ത ലോകത്തിലേക്ക്‌ ഞാന്‍
നടന്നു കയറും ...
ശപിച്ച വാക്കുകളും ,കുത്തി നോവിച്ച മനസ്സും ഒരിക്കല്‍
നീ തിരിച്ചറിയും
ഒരു പക്ഷേ അന്നും ഞാന്‍ അലയുന്നുണ്ടങ്കില്‍
എന്നെ സ്നേഹിച്ച കുറ്റത്തിന് നിനക്ക് കിട്ടിയ
സമ്മാനം ഞാന്‍ തിരിച്ചു നല്‍കും
ഒരിക്കല്‍ നീയും എന്നെ കണ്ടെത്തും
മണലാരണ്യങ്ങല്‍ക്കപ്പുരം പാതി വെന്ത ശരീരവും
ചിതറികിടക്കുന്ന ഓര്‍മ്മകള്‍ക്കുമിടയില്‍
നിന്ടെ മുഖം അപ്പോളും വ്യക്തമായിരിക്കും
നിനക്ക് ഞാന്‍ നല്‍കുന്ന അവസാന സമ്മാനം
നിനക്ക് സ്വീകരിക്കാം അല്ലങ്കില്‍ നിരസിക്കാം
എന്തായാലും അതെന്ടെ പരാജയം ....
പാഴായ് പോയ ജന്മതിന്ടെ അവസാന പരാജയം ...

No comments:

Post a Comment